• HOME
  • »
  • NEWS
  • »
  • life
  • »
  • ശരീരത്തിൽ പൊട്ടാസ്യം കുറഞ്ഞാൽ...; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ശരീരത്തിൽ പൊട്ടാസ്യം കുറഞ്ഞാൽ...; ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതാണ് ഹൈപ്പോകലീമിയ

  • Share this:

    ശരീരത്തിലെ പ്രധാന ഇലക്ട്രോലൈറ്റാണ് പൊട്ടാസ്യം. പേശികൾ, ഞരമ്പുകൾ, ഹൃദയം എന്നിവയുടെ പ്രവർത്തനത്തിന് പൊട്ടാസ്യം സന്തുലനം വളരെ പ്രധാനമാണ്. അതിനാൽ പൊട്ടാസ്യം കൂടുന്നതും കുറയുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

    രക്തത്തിലെ പൊട്ടാസ്യത്തിന്റെ അളവ് കുറയുന്നതാണ് ഹൈപ്പോകലീമിയ. ഇത് അപകടകരമായ പ്രത്യാഘാതങ്ങളിലേക്കാണ് നയിക്കുക. പൊട്ടാസ്യത്തിന്റെ അളവ് കുറഞ്ഞാൽ ശരീരം ചലിപ്പിക്കാൻ പോലും കഴിയാത്തത്ര ബലഹീനത അനുഭവപ്പെടാം. പക്ഷാഘാതം, തളർച്ച, ക്രമരഹിതമായ ഹൃദയ താളം എന്നിവ അനുഭവപ്പെടാം. രക്താതിസമ്മർദം, ഹൃദയരോഗങ്ങൾ, സിറോസിസ് തുടങ്ങിയ അസുഖങ്ങളുള്ളവർ ശ്രദ്ധിക്കണം.

    Also Read- സ്ത്രീകളിലെ കാൻസർ: ലക്ഷണങ്ങൾ എന്തെല്ലാം? എങ്ങനെ പ്രതിരോധിക്കാം?

    രക്ത പരിശോധനയിൽ സിറം പൊട്ടാസ്യം 3.5 മുതൽ 5.3 mmpl/L വരെ ആയിരിക്കുന്നതാണ് സാധാരണ നില. വൃക്ക രോഗികളിലാണ് പൊട്ടാസ്യം അസന്തുലനം കൂടുതലായി കാണുക. ശരീരത്തിൽ പൊട്ടാസ്യം സന്തുലനം നിലനിർത്തുന്നതിൽ വലിയ പങ്കും വൃക്കകൾക്ക് തന്നെയാണ്.

    പൊട്ടാസ്യം നില മൂന്നിൽ താഴെയാണെങ്കിൽ നിർബന്ധമായും വൈദ്യപരിശോധന നടത്തണം. നേരിയ തോതിലുള്ള പൊട്ടാസ്യം വ്യതിയാനം കാര്യമായ ലക്ഷണങ്ങൾ കാണിക്കില്ല. പൊട്ടാസ്യം കുറയുന്നത് തീവ്രമാകുമ്പോൾ ലക്ഷണങ്ങളും തീവ്രമാകും.

    പേശികളുടെ ബലക്കുറവ്, സ്നായുക്കളുടെ പ്രതികരണമില്ലായ്മ, ഓക്കാനം, ഛർദി, മലബന്ധം, ശ്വസനത്തകരാറുകൾ, ചിന്താക്കുഴപ്പം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണം.

    Published by:Naseeba TC
    First published: