advertisement

പ്രകൃതിഭംഗി ആഘോഷമാക്കാൻ വേറിട്ടൊരു ഹോം ഡെക്കർ

Last Updated:
പ്രകൃതിഭംഗി ആസ്വദിച്ച് ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ, വിദഗ്‍ധരുടെ മാർഗനിർദേശങ്ങൾ സഹായകരമാണ്. കുളിർമ്മയേകുന്ന ചെടികളാണ് നിങ്ങൾക്ക് വേണ്ടതെങ്കിലും ഓർക്കിഡ്, പൂച്ചട്ടിയിൽ വെച്ച ഫിഡിൽ ലീഫ് ഫിഗ്, അല്ലെങ്കിൽ ചിത്രപ്പുല്ല് എന്നിവ ഒന്നുകൂടി നന്നായിരിക്കും.
ഇത് റിമോട്ട് വർക്കിംഗിന്‍റെ കാലമാണല്ലോ. മിക്കവരും അടച്ചിട്ട മുറികളിൽ കമ്പ്യൂട്ടറിലേക്ക് മുഴുകി ഇരിക്കുകയാണ്. പുറത്തുള്ള ഹരിതാഭയും പ്രകൃതിഭംഗിയുമൊക്കെ വീണ്ടും കാണാൻ കൊതിക്കുകയാണ് നമ്മൾ. ഡെക്കർ ട്രെൻഡുകളിൽ തവിട്ടും ഹരിതവുമാണ് മുന്നിട്ട് നിൽക്കുന്നത്, എന്നാൽ വീട്ടിൽ അതെങ്ങനെ മനോഹരമായി ഒരുക്കി സജ്ജമാക്കാം എന്നതായിരിക്കും പലരുടെയും ആലോചന.
പ്രകൃതിഭംഗി ആസ്വദിച്ച് ജോലി ചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ, വിദഗ്‍ധരുടെ മാർഗനിർദേശങ്ങൾ ഉപകരിക്കും. കുളിർമ്മയേകുന്ന ചെടികളാണ് നിങ്ങൾക്ക് വേണ്ടതെങ്കിലും ഓർക്കിഡ്, പൂച്ചട്ടിയിൽ വെച്ച ഫിഡിൽ ലീഫ് ഫിഗ്, അല്ലെങ്കിൽ ചിത്രപ്പുല്ല് എന്നിവ കുറച്ചുകൂടി നന്നായിരിക്കും. ഈ പൊതുവായ ഇടങ്ങളിലെ അലങ്കാരമൊന്നു നോക്കുക, പ്രകൃതിഭംഗി പ്രതിഫലിക്കുന്ന അവ നിങ്ങൾക്ക് കുളിർമ്മയും നവോന്മേഷവും പ്രദാനം ചെയ്യും.
advertisement
ബെഡ്‍റൂം
മറ്റ് മുറികളെപ്പോലെ നിങ്ങളുടെ കിടപ്പുമുറി പുറമെ കാണില്ലായിരിക്കും. എന്നാലും അത് നിങ്ങൾക്ക് ശാന്തതയും മനസ്സിന് സ്വസ്ഥതയുമേകുന്ന ഇടമാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഏഷ്യൻ പെയിന്‍റ്‍സിന്‍റെ Beautiful Homes Service ലെ വിദഗ്‍ധ സംഘം ഒന്നിച്ചിരുന്ന് ആലോചിച്ചാണ് മോഡേൺ ബെഡ്‍റൂമിന് രൂപകൽപ്പന നൽകിയത്. അത് മനസ്സിന് സുഖമേകുന്നതാണ്, വശ്യവുമാണ്. ഒതുക്കവും സമകാലിക ഭംഗിയും ഒത്തുചേർന്ന ഇടമാണ് അവർ ഡിസൈൻ ചെയ്തത്. ശാന്ത സുന്ദരമായ, വശ്യതയുള്ള മോഡേൺ റൂമന് വേണ്ടതായ എല്ലാ സവിശേഷതകളും അതിൽ ഉൾച്ചേർന്നിരിക്കുന്നു.
advertisement
ഹോം ഡെക്കർ
ഹോം ഡെക്കർ
ആഡംബര ഭംഗിയുള്ള കിടക്ക വിരിപ്പുകളും, നിറങ്ങളുടെ വർണ്ണക്കുറികളും മഹനീയമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ചാരുതയുള്ള ചുമരുകളും ആക്സന്‍റ് ദീപവും, ആംചെയറും സംഗമിക്കുമ്പോൾ മനോഹാരിതക്ക് മാറ്റ് കൂടുന്നു. പ്രകൃതിയുടെ വർണ്ണാഭമായ മടത്തട്ടിൽ കിടന്നുറങ്ങുന്ന അനുഭൂതി. ജോലി ചെയ്ത് ക്ഷീണിച്ചുവരുന്ന നിങ്ങൾക്ക് ഇത്രയും സ്വഛമായ മറ്റെന്താണ് ലഭിക്കുക!
വരാന്ത
നിങ്ങൾക്കുള്ളത് വിശാലമായ ബാൽക്കണിയോ ചെറിയ സിറ്റൌട്ടോ ആയിരിക്കാം. അതിൽ ക്രിയാത്മകമായി ചിന്തിക്കുന്നവർക്ക് എന്തൊക്കെ ചെയ്യാമെന്നതാണ് കാര്യം. Beautiful Homes Service ലെ ടീം ഈ ഓപ്പൺ ലേയൌട്ട് വരാന്ത ചായ കുടിച്ച് ഇരിക്കാനും, സൊറ പറഞ്ഞിരിക്കാനും, വെറുതെ ഓരോന്നൊക്കെ ആലോചിച്ച് ഇരിക്കാനുമൊക്കെ പറ്റിയ ഇടമാക്കാൻ, പുറത്തുള്ള പച്ചപ്പിനോട് ഒത്തുപോകുന്ന വിധം പ്രകൃതിഭംഗി ഒരുക്കുന്നു.
advertisement
വുഡ് ടേബിൾ സെറ്റ് എവിടെയും ചേരും, നിങ്ങൾക്ക് അനായാസം മനോഹരമായ മെറ്റൽ ഡീറ്റെയിലിംഗ് ചേർത്ത് മാറ്റ് കൂട്ടാം. സോഫ്റ്റ് കുഷ്യനിട്ട ഒരു ചൂരൽ തൂക്കുകസേരയും ടീം സജ്ജമാക്കി. വീട്ടിൽ വായനാശീലം ഉള്ളവർക്ക് പുറംവാതിൽ കാഴ്ച്ചകൾ ആസ്വദിച്ച് വായിക്കാൻ കഴിയും. സൂര്യപ്രകാശം വേണ്ടത്ര കിട്ടുന്നിടമായതിനാൽ പൂക്കളും പൂച്ചെടികളും വെയ്ക്കാം, ചിത്രപ്പുല്ല്, ക്രോട്ടൻ ചെടി എന്നിവ പ്രദർശിപ്പിക്കാനുള്ള ഷെൽഫ് സുന്ദരമായ ചോയിസ് ആയിരുന്നു. വീട്ടിൽ നിന്ന് പുറത്തുപോകാതെ ഒരു ചെറുപൂന്തോട്ടം ആസ്വദിക്കാൻ കുടുംബത്തിനാകും. ചുരുക്കത്തിൽ, പ്രകൃതി ഭംഗിയിൽ പൊതിഞ്ഞ ഒരു സിറ്റൌട്ട് ആണെന്ന് പറയാം. കോൺക്രീറ്റ് കെട്ടിടങ്ങളുടെ ഇടയിൽ മറ്റെന്താണ് നിങ്ങൾക്ക് വേണ്ടത്?
advertisement
ഈ ആശയങ്ങളിലേതെങ്കിലും ഇഷ്‍ടമായോ, അതോ നിങ്ങൾക്ക് സ്വന്തം ആശയത്തിന് സഹായം ആവശ്യമുണ്ടോ, എങ്കിൽ പ്രതിവിധി ലളിതം. Beautiful Homes Service ലെ വിദഗ്‍ധരുമായി കണക്‌ട് ചെയ്താൽ മാത്രം മതി. നിങ്ങളുടെ ആശയത്തെക്കുറിച്ച് അൽപ്പം വിവരിക്കുക. വ്യക്തിഗത ഇന്‍റീരിയർ ഡിസൈൻ മുതൽ പ്രൊഫഷണലായി നടപ്പാക്കുന്നതുവരെ, ഒരു പ്രൊഫഷണൽ ടീമിന് കൈകാര്യം ചെയ്യാനായി വിട്ടേക്കുക, അത് നിങ്ങളുടെ ഏറ്റവും മികച്ച ആശയമായി മാറും. പ്ലാൻ അനുസരിച്ച് ഓരോ പടിയും മുന്നേറുന്നതനുസരിച്ച് കസ്റ്റമർ എക്സ്‍പീരിയൻസ് സ്‍പെഷ്യലിസ്റ്റും പ്രൊജെക്‌ട് മാനേജരും ഒന്നിച്ച് നിങ്ങളെ അറിയിച്ചുകൊണ്ടിരിക്കും.
advertisement
മാത്രമല്ല, പ്രൊഫഷണലുകളെ ഏൽപ്പിച്ചാൽ നിങ്ങളുടെ സൈറ്റ് എപ്പോഴും ഭദ്രമായിരിക്കും, കുടുംബം സുരക്ഷിതവും ആയിരിക്കും. ഒടുവിൽ സൈറ്റ് റിവ്യൂ ചെയ്ത്, കൈമാറുമ്പോൾ, ഫിനിഷ് ചെയ്ത സൈറ്റ് പരിശോധിച്ച് സൂക്ഷ്‍മമായ കാര്യങ്ങൾ പോലും സ്വയം ബോധ്യപ്പെടുത്താനും കഴിയും. ഈ സർവ്വീസിനെക്കുറിച്ച് കൂടുതൽ കണ്ടെത്താൻ here ക്ലിക്ക് ചെയ്യുക.
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
പ്രകൃതിഭംഗി ആഘോഷമാക്കാൻ വേറിട്ടൊരു ഹോം ഡെക്കർ
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement