മദ്യവും ഡിജെയും ഇല്ലാതെ കല്യാണം നടത്തിയാൽ 21,000 രൂപ പാരിതോഷികവുമായി പഞ്ചാബിലെ ഗ്രാമം

Last Updated:

21,000 രൂപ നല്‍കാന്‍ പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് ഗ്രാമുഖ്യ പറഞ്ഞു. ഗ്രാമത്തില്‍ ഏകദേശം 5000 പേരാണ് ഉള്ളത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
മദ്യവും ഡിജെ പാര്‍ട്ടിയും ഇല്ലാതെ വിവാഹ ആഘോഷങ്ങള്‍ നടത്തുന്നവര്‍ക്ക് 21000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് പഞ്ചാബിലെ ഒരു ഗ്രാമം. പഞ്ചാബിലെ ബിതിന്ദ ജില്ലയിലെ ബല്ലോ ഗ്രാമത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാക്കിയിരിക്കുന്നത്. വിവാഹചടങ്ങുകളില്‍ അനാവശ്യകാര്യങ്ങള്‍ക്ക് അമിതമായി പണം ചെലവഴിക്കുന്നത് ഒഴിവാക്കാനും മദ്യത്തിന്റെ ദുരുപയോഗം തടയാനും ഗ്രാമീണരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് ബല്ലോ ഗ്രാമത്തിലെ സർപഞ്ച് (ഗ്രാമമുഖ്യ) അമര്‍ജിത് കൗര്‍ ചൊവ്വാഴ്ച പറഞ്ഞു.
"മദ്യം വിളമ്പുകയും ഉച്ചത്തില്‍ പാട്ടുകള്‍ വയ്ക്കുകയും ചെയ്യുന്ന വിവാഹ ആഘോഷങ്ങളില്‍ സാധാരണയായി വഴക്കുകള്‍ ഉണ്ടാകാറുണ്ട്. മാത്രമല്ല, ഉച്ചത്തില്‍ പാട്ടുകള്‍ വയ്ക്കുന്നത് സമീപത്തെ വിദ്യാര്‍ഥികളുടെ പഠനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. വിവാഹആഘോഷങ്ങളില്‍ പാഴ് ചെലവ് പാടില്ലെന്ന് ആളുകളെ പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു," അവര്‍ പറഞ്ഞു.
വിവാഹ ചടങ്ങുകളില്‍ മദ്യം വിളമ്പാതിരിക്കുകയും ഡിജെ പാര്‍ട്ടി നടത്താതിരിക്കുകയും ചെയ്യുന്ന കുടുംബങ്ങള്‍ക്ക് 21,000 രൂപ നല്‍കാന്‍ പഞ്ചായത്ത് പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് ഗ്രാമുഖ്യ പറഞ്ഞു. ബല്ലോ ഗ്രാമത്തില്‍ ഏകദേശം 5000 പേരാണ് ഉള്ളത്.
advertisement
യുവാക്കളെ കായിക പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗ്രാമത്തില്‍ ഒരു സ്റ്റേഡിയം നിര്‍മിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
വിവിധ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് ഗ്രാമത്തില്‍ ഒരു സ്റ്റേഡിയം നിര്‍മിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഗ്രാമത്തില്‍ ഒരു ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനും പഞ്ചായത്ത് നിര്‍ദേശിച്ചിട്ടുണ്ട്. ജൈവ കൃഷി നടത്തുന്ന കര്‍ഷകര്‍ക്ക് വിത്തുകള്‍ സൗജന്യമായി നല്‍കുമെന്നും ഗ്രാമുഖ്യ അറിയിച്ചു.
Summary: A village in Punjab is offering a sum of Rs 21K for weddings conducted without alcohol and DJ
Click here to add News18 as your preferred news source on Google.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Life/
മദ്യവും ഡിജെയും ഇല്ലാതെ കല്യാണം നടത്തിയാൽ 21,000 രൂപ പാരിതോഷികവുമായി പഞ്ചാബിലെ ഗ്രാമം
Next Article
advertisement
'സ്വതന്ത്രനായി മത്സരിച്ചാൽ പോലും വിജയിക്കും; ഉടൻ പുറത്തുവരും';രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥരോട്
'സ്വതന്ത്രനായി മത്സരിച്ചാൽ പോലും വിജയിക്കും; ഉടൻ പുറത്തുവരും';രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥരോട്
  • തന്റെ കൈവശം എല്ലാ തെളിവുകളും ഉണ്ടെന്നും ഉടൻ പുറത്തിറങ്ങുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു

  • സ്വതന്ത്രനായി മത്സരിച്ചാലും വിജയിക്കുമെന്ന ആത്മവിശ്വാസം അന്വേഷണ ഉദ്യോഗസ്ഥരോട് രാഹുൽ പ്രകടിപ്പിച്ചു

  • തന്റെ ബന്ധങ്ങൾ ഉഭയ സമ്മതപ്രകാരമാണെന്നും കോടതിയിൽ എല്ലാ തെളിവുകളും ഹാജരാക്കുമെന്ന് പറഞ്ഞു

View All
advertisement