കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്കായി വിദ്യാഗോപാല മന്ത്രാര്‍ച്ചന; ഒപ്പം ലഹരിമുക്ത ക്യാംപെയ്‌നും
- Published by:user_57
- news18-malayalam
Last Updated:
നടന്‍ ഉണ്ണി മുകുന്ദന് പ്രത്യേക വിദ്യാഗോപാല മന്ത്രാര്‍ച്ചന പുരസ്കാരം നല്‍കി ആദരിക്കും. മതഭേദമന്യേ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്ന ചടങ്ങാണ്
വാര്‍ഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥി സമൂഹത്തിന് ആത്മധൈര്യം പകരുന്നതിനു വേണ്ടി കൊടുങ്ങല്ലൂർ ദേവീ ക്ഷേത്രത്തിൽ നടത്തുന്ന വിദ്യാഗോപാല മന്ത്രാർച്ചനയ്‌ക്കൊപ്പം യുവസമൂഹത്തെ ബോധവൽക്കരിക്കാൻ ലഹരിമുക്ത ക്യാംപെയ്‌നും. കേരള ക്ഷേത്രസംരക്ഷണസമിതി തൃശ്ശിവപേരൂര്‍ ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന വിദ്യാഗോപാല മന്ത്രാര്‍ച്ചനയും ദോഷപരിഹാര യജ്ഞവും 30 വർഷങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു.
വിദ്യാര്‍ത്ഥികളില്‍ ഏറെ ദുഷ്പ്രവണതകള്‍ വളരുവാനുതകുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത് എന്ന അവസ്ഥയിൽ നിന്നുമാണ് ചടങ്ങിനൊപ്പം ലഹരിമുക്ത ക്യാംപെയ്‌നും നടക്കുന്നത്.
“ഭാവിയുടെ വാഗ്ദാനങ്ങളും കുടുംബത്തിനും, സമൂഹത്തിനും, നാടിനും താങ്ങും തണലുമായി തീരേണ്ടവരുമായ തലമുറ മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നു. തന്മൂലം ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികളും അനുസരണയില്ലാത്തവരും അച്ചടക്കമില്ലാത്തവരും, അലക്ഷ്യരും അക്രമവാസനയുള്ളവരായി സാമൂഹ്യവിരുദ്ധരുടെ കയ്യില്‍പെടുന്ന അത്യാപല്‍ക്കരമായ അവസ്ഥയെ മറി കടക്കാനുള്ള ബോധവല്‍ക്കരണം കൂടിയാണ് ഈ മഹായജ്ഞം,” എന്ന് പരിപാടിയുടെ സംഘാടകർ പറഞ്ഞു.
2023 ഫെബ്രുവരി 11-ന് മുന്‍കൂട്ടി പേരുകൊടുത്തിട്ടുള്ള വിദ്യാര്‍ത്ഥികളുടെ പേരിലും നക്ഷത്രത്തിലും 12,000 ശ്രീവിദ്യാമന്ത്രം ജപിച്ച ദോഷപരിഹാരഹോമം നടത്തും. 12-ാം തീയതി ഞായറാഴ്ചയാണ് മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുക്കുന്ന വിദ്യാഗോപാലമന്ത്രാര്‍ച്ചനയും മാതൃപൂജയും.
advertisement
നടന്‍ ഉണ്ണി മുകുന്ദന് പ്രത്യേക വിദ്യാഗോപാല മന്ത്രാര്‍ച്ചന പുരസ്കാരം നല്‍കി ആദരിക്കും. തുടര്‍ന്ന് മാതൃപൂജ ആരംഭിക്കും. സീമാ ജാഗരന്‍ മഞ്ച് അഖില ഭാരതീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍ കുട്ടികളോട് സംവദിക്കും. കൊടുങ്ങല്ലൂര്‍ ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തിയായിരുന്ന പ്രഭാകരന്‍ അടികളുടെ മകന്‍ ബ്രഹ്മശ്രീ പ്രസന്നന്‍ അടികള്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.
യജ്ഞമണ്ഡപത്തില്‍ വെച്ച് 11-ാം തീയതി മുതല്‍ 12,000 ശ്രീവിദ്യാമന്ത്രം ജപിച്ച (10 ആയുര്‍വേദ മരുന്നുകള്‍ സമം ചേര്‍ത്ത് വിധിയാംവണ്ണം പൊടിച്ചെടുത്ത) ബുദ്ധിവികാസത്തിനുള്ള ആയുര്‍വ്വേദ ഔഷധമായ സാരസ്വതചൂര്‍ണ്ണം യജ്ഞപ്രസാദമായി യജ്ഞാചാര്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ട് നല്‍കും.
advertisement
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 2023 ഫെബ്രുവരി 10ന് മുമ്പ് കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിന്‍റെ വടക്കേനടയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ പേര് കൊടുക്കേതാണ്. മതഭേദമന്യേ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാവുന്നതാണ് ഈ ചടങ്ങെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കായി 9747153358, 9633339999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. പി.രാജന്‍ (ചെയര്‍മാന്‍ സ്വാഗതസംഘം), ഡോ. വാസുദേവപണിക്കര്‍ (രക്ഷാധികാരി സ്വാഗതസംഘം), സി.എം. ശശീന്ദ്രന്‍ (മേഖലാസെക്രട്ടറി, തൃശ്ശൂര്‍, പാലക്കാട് കേരള ക്ഷേത്രസംരക്ഷണസമിതി),
അഡ്വ. സോമസുന്ദരന്‍ (ജില്ലാ ഉപാധ്യക്ഷന്‍ കേരള ക്ഷേത്രസംരക്ഷണസമിതി), ഗോപിനാഥന്‍ (ജില്ലാ സെക്രട്ടറി കേരള ക്ഷേത്രസംരക്ഷണസമിതി), ജീവന്‍ നാലുമാക്കല്‍ (കണ്‍വീനര്‍, സ്വാഗതസംഘം) എന്നിവരാണ് സംഘാടകർ.
advertisement
Summary: The Kodungallur Sree Kurumba Bagavathi Temple’s Vidyagopalamanthrachana is slated for February 12, 2023. This time, a sideline anti-drug campaign has also been organised to educate the students on avoiding the pitfalls of the drug mafia. Actor Unni Mukundan would receive an award at this function
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 01, 2023 3:36 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ വിദ്യാർത്ഥികൾക്കായി വിദ്യാഗോപാല മന്ത്രാര്‍ച്ചന; ഒപ്പം ലഹരിമുക്ത ക്യാംപെയ്‌നും