• HOME
 • »
 • NEWS
 • »
 • explained
 • »
 • Explainer| ജാക്ക് മായോട് ചൈനീസ് സർക്കാരിന് എന്താണ്? ആലിബാബ സ്ഥാപകനും സർക്കാരും തമ്മിലെ പ്രശ്നമെന്ത്?

Explainer| ജാക്ക് മായോട് ചൈനീസ് സർക്കാരിന് എന്താണ്? ആലിബാബ സ്ഥാപകനും സർക്കാരും തമ്മിലെ പ്രശ്നമെന്ത്?

കഴിഞ്ഞ വർഷം ജാക്ക് മാ അദ്ദേഹം ചെയ്തു കൊണ്ടിരുന്ന ടിവി ഷോയിൽ നിന്ന് പെട്ടെന്ന് സംശയകരമായ രീതിയിൽ അപ്രത്യക്ഷനായിരുന്നു.

 Jack Ma (Reuters)

Jack Ma (Reuters)

 • Last Updated :
 • Share this:
  ചൈനീസ് ബില്യണയറും ആലിബാബ ഗ്രൂപ്പ് സ്ഥാപകനുമായ ജാക്ക് മായെ ചൈനീസ് സർക്കാർ വേട്ടയാടാ൯ തുടങ്ങിയത് കഴിഞ്ഞ വർഷമാണ്. ഇ-കൊമേഴ്സ് വ്യവസായിയായ ഇദ്ദേഹത്തോട് തന്റെ മാധ്യമ സ്ഥാപനങ്ങളിലെ ആസ്തികൾ ഉപേക്ഷിക്കാ൯ ആവശ്യപ്പെട്ടു എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ഏറ്റവും പുതിയ നടപടിയെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു.

  പ്രധാനമായും ഓണ്ലൈ൯ വ്യാപാരമാണ് ആലിബാബയുടെ ബിസിനസ് എങ്കിലും മൈക്രോ ബ്ലോഗിംഗ് സൈറ്റായ വെയ്ബോ കോർപ്പിലും ഏകദേശം 3.5 ബില്യൺ ഡോളറോളം ആലിബാബക്ക് ഓഹരിയുണ്ട്.

  ഹോങ്കോങ്ങിലെ പ്രമുഖ പത്രമായ സൗത്ത് ചൈന മോണിംഗ് പോസ്റ്റിലും ജാക്ക് മാക്ക് ഓഹരിയുണ്ട്. മാധ്യമ സ്ഥാപനങ്ങളിലും സമൂഹ മാധ്യമങ്ങളിലും ആലിബാബക്ക് ഓഹരിയുള്ളത് പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന് കാരണമാകുമെന്ന് ചൈനീസ് സർക്കാർ ഭയപ്പെടുന്നു. അതുകൊണ്ടാണ് സർക്കാർ ആലിബാബയോട് മീഡിയാ സ്ഥാപനങ്ങളിലെ ഓഹരികൾ വിൽക്കാ൯ ആവശ്യപ്പെടുന്നത്.

  എന്തുകൊണ്ട് ജാക്ക് മാ ചൈനീസ് സർക്കാറിന് ഭീഷണിയാവുന്നു?

  ചൈനയിലെ ഏറ്റവും മികച്ച വിജയ കഥകളിലൊന്നാണ് ജാക്ക് മായുടേത്. എന്നാൽ 2020 ആയപ്പോഴേക്കും സംഗതി മാറി. കൊറോണ മഹാമാരി ആളുകൾക്കിടയിൽ പണക്കാരോടുള്ള സമീപനത്തിൽ വലിയ മാറ്റങ്ങളാണ് കൊണ്ടു വന്നത് എന്ന് ന്യൂയോർക്ക് ടൈംസ് സാക്ഷ്യപ്പെടുത്തുന്നു. ഈ പ്രകിയ മുതലെടുക്കുകയായിരുന്നു ചൈനിസ് സർക്കാർ.

  Also Read-Explained: അടുത്ത 30 വർഷത്തിനുള്ളിൽ അരിയുടെ ലഭ്യത കുറയുമോ, പഠനം പറയുന്നത് ഇങ്ങനെ

  ആലിപേ വിജയകരമായ ഉദ്ഘാടനത്തോടെയാണ് ജാക്ക് മായും സർക്കാറും തമ്മിലെ പ്രശ്നങ്ങളുടെ തുടക്കം. പരമ്പരാഗതമായി സാമ്പത്തിക ഇടപാടുകൾ സർക്കാർ നിയന്ത്രിതമായി മാത്രം തുടരുന്ന ചൈനയിൽ ആലിപേ ഒരു പുതിയ സംരംഭമായിരുന്നു. കൂടാതെ, ഫെയ്സ്ബുക്കിനും ഗൂഗിളിനും സമാനമായി ആലിബാബക്കുള്ള ഡാറ്റാ ആക്സസും സർക്കാറിനെ ചൊടിപ്പിച്ചു.

  കഴിഞ്ഞ വർഷം ജാക്ക് മാ അദ്ദേഹം ചെയ്തു കൊണ്ടിരുന്ന ടിവി ഷോയിൽ നിന്ന് പെട്ടെന്ന് സംശയകരമായ രീതിയിൽ അപ്രത്യക്ഷനായിരുന്നു. അദ്ദേഹം എവിടെയാണ് എന്നതിനെ കുറിച്ച് നിരവധി കിംവദന്തികളാണ് പരന്നിരുന്നത്. എന്നാൽ, മു൯കൂട്ടി പ്ലാ൯ ചെയ്ത പരിപാടികൾ ഉള്ളതിനാൽ ‘ആഫ്രിക്കാസ് ബിസിനസ് ഹീറോസ്’ എന്ന പരിപാടിയിൽ പങ്കെടുക്കാ൯ സാധിക്കില്ല എന്നാണ് ആലിബാബ അറിയിച്ചിരുന്നത്. ചൈനീസ് സർക്കാർ ആലിബാബക്കെതിരെ അടിച്ചമർത്തൽ തുടരുന്ന സാഹചര്യത്തിലാണ് ടിവി ഷോ വിവാദം നടന്നത്.

  എവിടെയാണ് തെറ്റുപറ്റിയത്?

  കഴിഞ്ഞ ഡിസംബറിൽ ചൈനീസ് സർക്കാർ ആലിബാബക്കെതിരെ ആന്റിട്രസ്റ്റ് അന്വേഷണം തുടങ്ങിയിരുന്നു. ജാക്ക് മായുടെ തന്നെ സ്ഥാപനമായ ആന്റ് ഗ്രൂപ്പിനെതിരെയും സർക്കാർ അടിച്ചമർത്തൽ നടപടി സ്വീകരിച്ചിരുന്നു. നിലവിൽ ജാക്ക് മാ ആലിബാബയുടെ ചെയർമാനല്ലെങ്കിലും കമ്പനിയുടെ വലിയ ഓഹരി അദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്. ആലിബാബയുടെ ബോർഡംഗങ്ങളെ തെരെഞ്ഞെടുക്കുന്ന പ്രധാന ഗ്രൂപ്പിലും അംഗമാണ് ജാക്ക് മാ. കഴിഞ്ഞ വർഷം നവംബറിൽ ആന്റിന്റെ സ്റ്റോക്ക് മാർക്കറ്റ് ലിസ്റ്റിംഗ് സർക്കാർ തടസ്സപ്പെടുത്തിയിരുന്നു.

  Also Read-Explained | വിവിധ രാജ്യങ്ങൾ ആസ്ട്രാസെനിക്ക വാക്സിന്റെ ഉപയോഗം നിർത്തിവെയ്ക്കുന്നത് എന്തിന്?

  ചൈനീസ് ബാങ്കുകൾ പണയ ഷോപ്പുകൾ പോലെ പെരുമാറുന്നുവെന്ന് ജാക്ക് മാ ആരോപിച്ച് രണ്ടാഴ്ച്ച കഴിഞ്ഞായിരുന്നു സർക്കാറിന്റെ പ്രതികാര നടപടി. വായ്പക്ക് ഈടായി വസ്തുക്കൾ നൽകുന്നവർക്ക് മാത്രമേ ബാങ്ക് വായ്പ നൽകുന്നുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. രാജ്യത്തെ സാമ്പത്തിക റഗുലേറ്റർമാക്കെതിരെ രൂക്ഷമായ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചത്.

  എന്നാൽ, ചൈനീസ് സർക്കാറുകളോട് എല്ലാ കാലത്തും ശത്രുതയിലായിരുന്നില്ല ജാക്ക് മാ. കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലയളവിൽ മാറി മാറി വന്ന ഗവണ്മെന്റുകളുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്നു ജാക്ക് മാക്ക്. എന്നാൽ പെട്ടെന്ന് ഈ സമീപനങ്ങളിൽ എന്തു കൊണ്ട് മാറ്റം വന്നു എന്നതിന് വ്യത്യസ്ഥ തിയറികളാണ് വിദഗ്ദര്‍ പറയുന്നത്. ആലിബാബ കമ്പനി വളർന്നതു കൊണ്ട് തന്നെ സർക്കാർ ശ്രദ്ധ ലഭിക്കുന്നത് വളരെ സ്വാഭാവികാണെന്ന് ചിലർ വിലയിരുത്തുന്നു. ഒക്ടോബറിലെ അദ്ദേഹത്തിന്റെ ഒരു പ്രസംഗമാണ് ഇതിന് തെളിവായി ആളുകൾ ഉദ്ധരിക്കുന്നത്. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം രാജ്യത്തെ സാമ്പത്തിക സ്ഥാപനങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ ജാക്ക് മാ രംഗത്തെത്തിയിരുന്നു ആ പ്രസംഗത്തിൽ. ഇത്തരം സ്ഥാപനങ്ങൾക്ക് തീരെ ദീർഘദൃഷ്ടിയില്ല എന്നായിരുന്നു അദ്ദേഹം ആക്ഷേപിച്ചിരുന്നത്.

  ആരാണ് ജാക്ക് മാ?

  ആദ്യം ടൂറിസ്റ്റ് ഗൈഡായി കരിയർ തുടങ്ങിയ ഇദ്ദേഹം പിന്നീട് ഇംഗ്ലീഷ് ടീച്ചറായി ജോലി നോക്കിയിട്ടുണ്ട്. പിൽക്കാലത്ത് ഇന്റർനെറ്റ് വ്യവസായത്തിലേക്ക് ചുവടുവെച്ച ഇദ്ദേഹം ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. 2016 ലെ തെരെഞ്ഞെടുപ്പിന് ശേഷം അമേരിക്ക൯ പ്രഡിഡണ്ട് ഡോണാൾഡ് ട്രമ്പ് കൂടിക്കാഴ്ച്ച നടത്തിയ ആദ്യത്തെ ഹൈ പ്രൊഫൈൽ വ്യക്തി ജാക്ക് മായായിരുന്നു. ചൈനയിലെ യുവാക്കൾ പ്രചോദനം ഉൾക്കെള്ളുന്ന വ്യക്തി കൂടിയാണ് അദ്ദേഹം.

  1964 ലിൽ ചൈനയിലെ ഹാംഗ്സൗ നഗരത്തിലാണ് മായുടെ ജനനം. വളരെ ചെറിയ പ്രായത്തിൽ തന്നെ ടൂറിസ്റ്റ് ഗൈഡായി ജോലി നോക്കി തുടങ്ങിയിരുന്നു ഇദ്ദേഹം.ഫോർബ്സ് മാഗസി൯ റിപ്പോർട്ടനുസരിച്ച് എല്ലാ ദിവസവും രാവിലെ അഞ്ച് മണിക്കെഴുന്നേറ്റ് നാൽപത് മിനുറ്റ് സൈക്കിൾ ചവിട്ടി അദ്ദേഹം അടുത്തുള്ള അന്താരാഷ്ട്ര ഹോട്ടലിലേക്ക് യാത്ര ചെയ്യുമായിരുന്നുവത്രേ.

  നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ സഞ്ചാരികൾക്ക് കാണിച്ചു കൊടുത്ത ശേഷം അവർക്ക് പണം നൽകി ഇംഗ്ലീഷ് ഭാഷ പഠിപ്പിച്ചു തരാ൯ ആവശ്യപ്പെടും. പിൽക്കാലത്ത്, ഹാംഗ്സൗവിലെ ടീച്ചേസ് ഇ൯സ്റ്റിറ്റ്യൂട്ടിൽ ജോയി൯ ചെയ്ത ജാക്ക് മാ 1988 ൽ ഇംഗ്ലീഷിൽ ബിരുദം നേടിയിട്ടുണ്ട്.

  ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ഇദ്ദേഹം മുപ്പത് തവണ ജോലിക്കപേക്ഷിക്കുകയും മുപ്പിതിലും പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. അതിന് ശേഷമാണ് അദ്ദേഹം അടുത്തുള്ള സർവ്വകലാശാലയിൽ പ്രതിമാസം 15 ഡോളർ ശമ്പളത്തിന് ഇംഗ്ലീഷ് അധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്.ശേഷം, ചില സുഹൃത്തുക്കൾക്കൊപ്പം അദ്ദേഹം സ്വന്തമായി ഒരു ട്രാൻസലേഷ൯ കമ്പനി തുടങ്ങി.

  1995 ലെ തന്റെ ആദ്യത്തെ അമേരിക്ക൯ യാത്രയിലാണ് ഇന്റർനെറ്റിന്റെ സാധ്യതകളെ കുറിച്ച് ജാക്ക് മാക്ക് ബോധ്യമുണ്ടായത്. ചൈന പേജ്സ് എന്ന തന്റെ ‘മഞ്ഞ’ വെബ്സൈറ്റ് പൊളിഞ്ഞതിനെ തുടർന്ന് അദ്ദേഹം ഒരു സർക്കാർ ഏജ൯സിക്ക് വേണ്ടി വെബ്സൈറ്റ് നിർമ്മിച്ചിരുന്നു. ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ വിജയികളിൽ അദ്ദേഹത്തിന്റെ പേരുമുണ്ട്.

  1999ൽ ഭാര്യയുടെയും മറ്റു സുഹൃത്തുക്കളുടെയും സഹായത്തോടാണ് ജാക്ക് മാ ആലിബാബ സ്ഥാപിക്കുന്നത്. ആദ്യം ഒരു B2B മാർക്കറ്റ് പ്ലെയ്സായി തുടങ്ങിയ സ്ഥാപനം പിൽക്കാലത്ത് കൂടുതൽ ഫണ്ടുകൾ സമാഹരിച്ച് വ്യാപിപ്പിക്കുകയായിരുന്നു.

  2014ൽ 25 ബില്യൺ ഡോളർ സമാഹരിച്ച് ആലിബാബ ന്യൂയോർക്ക് സ്റ്റോക് എക്സേഞ്ചിൽ ലിസ്റ്റ് ചെയ്തിരുന്നു. ലോകത്തെ ഏറ്റവും വലിയ സ്റ്റോക് ലിസ്റ്റിംഗായിരുന്നു ഇത്. ബ്ലൂംബേർഗ് ബില്യണയർ ഇൻഡക്സ് അനുസരിച്ച് മായുടെ സ്വകാര്യ സമ്പത്ത് 50 ബില്യണ് ഡോളറിലധികം വരും.

  ലോകത്തെ ഏറ്റവും വലിയ സമ്പന്നരിൽ 25ാമതാണ് അദ്ദേഹത്തിന്റെ ഇടം. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇന്റർനെറ്റ് ലോകത്ത് ഡാഡി മാ എന്നറിയപ്പെടുന്ന ഇദ്ദേഹത്തിന് എതിരാളികൾ കൂടി വരികയാണ്.
  Published by:Naseeba TC
  First published: