മരണശേഷം എന്ത് സംഭവിക്കും? മൂന്ന് തവണ മരിച്ചതായി പ്രഖ്യാപിച്ച് സ്ത്രീ പങ്കുവെച്ച ഞെട്ടിപ്പിക്കുന്ന അനുഭവം
- Reported by:MALAYALAM NEWS18
- news18-malayalam
- Published by:meera_57
Last Updated:
ശരീരത്തിലേക്ക് മടങ്ങിയെത്തുന്നത് അത്യധികം വേദനനിറഞ്ഞ അനുഭവമായിരുന്നുവെന്ന് അവർ ഓർത്തെടുത്തു
മരണം സംഭവിക്കുമ്പോൾ എന്താണ് നടക്കുന്നതെന്ന് അറിയാൻ നൂറ്റാണ്ടുകളായി മനുഷ്യൻ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മരണാനന്തര ജീവിതത്തെയും ആത്മാവിനെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് പലർക്കും ഇതുവരെയും ഉറപ്പുള്ള ഉത്തരമൊന്നും ലഭിച്ചിട്ടില്ല. പലപ്പോഴും മരണത്തോടടുത്ത അനുഭവങ്ങളിലൂടെ കടന്നുപോയിട്ടുള്ള, മരണം അടുത്തറിഞ്ഞവരിൽ നിന്നാണ് ഇത് സംബന്ധിച്ച സൂചനകൾ ലഭിക്കുന്നത്.
യുഎസിലെ മേരിലാൻഡ് സ്വദേശിയായ പാസ്റ്റർ നോർമ എഡ്വേർസ് മരണത്തിന് ശേഷം സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് പറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. താൻ ഒരു തവണയല്ല, മൂന്ന് തവണ മരിച്ചതായി ഡോക്ടർമാർ പ്രഖ്യാപിച്ചുവെന്നും എന്നാൽ മൂന്ന് തവണയും ജീവിതത്തിലേക്ക് തിരിച്ചു വന്നതായും 80കാരിയായ അവർ അവകാശപ്പെട്ടു.
20 വയസ്സുള്ളപ്പോൾ മരണവുമായി ആദ്യ കൂടിക്കാഴ്ച
നോർമയ്ക്ക് 20 വയസ്സുള്ളപ്പോഴാണ് ആദ്യം അവർ മരിച്ചതായി ഡോക്ടർമാർ പറയുന്നത്. ജോലിക്കു പോകുന്നതിനിടെ ഹൃദയം നിലയ്ക്കുകയും നിലത്ത് കുഴഞ്ഞു വീഴുകയുമായിരുന്നു. ഇതിന് ശേഷം അവരുടെ ശരീരത്തിനുള്ളിൽ മരണപ്പെട്ട ഭ്രൂണം കണ്ടെത്തി. ഇത് അവരുടെ രക്തത്തിൽ അണുബാധയുണ്ടാക്കി.
advertisement
തനിക്ക് ബോധം നഷ്ടപ്പെട്ടതും ശസ്ത്രക്രിയാ ടേബിളിൽ കിടത്തിയപ്പോൾ അതിന് മുകളിൽ നിന്ന് സ്വയം നോക്കുന്നതായും തോന്നി. ആ നിമിഷം എല്ലാ വേദനയും ഇല്ലാതായതായി നോർമ ഓർത്തെടുത്തു.
തുരങ്കം, പ്രകാശം, ജീവിതത്തെക്കുറിച്ചുള്ള വിവരണം
പ്രകാശ പൂരിതമായ ഒരിടത്തേക്ക് എത്തുന്നതിന് മുമ്പ് അവിശ്വനീയമായ വേഗതയിൽ ഇരുണ്ട തുരങ്കത്തിലൂടെ ആ സമയം സഞ്ചരിച്ചതായി നോർമ പറയുന്നു. അവിടെ മൂന്ന് കോളങ്ങളിലായി തന്റെ ജീവിതം പ്രദർശിപ്പിക്കുന്ന വലിയ സ്‌ക്രീൻ അവൾ കണ്ടു. ആദ്യത്തേതിൽ ജനനത്തിന് മുമ്പ് അവർക്കായി ആസൂത്രണം ചെയ്തിരുന്ന ജീവിതമാണ് ചിത്രീകരിച്ചിരുന്നത്. രണ്ടാമത്തേതിൽ അവരുടെ ഭൂമിയിലെ യഥാർത്ഥ ജീവിതമാണ് കാണിച്ചത്. മൂന്നാമത്തേതിൽ അതിന്റെ ഫലവും വെളിപ്പെടുത്തി. ഓരോ തവണയും നൽകിയ സന്ദേശം ലക്ഷ്യം നിറവേറ്റിയില്ല എന്നതായിരുന്നു.
advertisement
അവിടെ വെച്ച് നോർമ അവരുടെ മരിച്ചു പോയ അമ്മായിയെ കണ്ടുമുട്ടി. അമ്മായിയെ തൊടരുതെന്ന് നോർമയ്ക്ക് മുന്നറിയിപ്പ് നൽകി. ജീവിതം ശാശ്വതമാണെന്നും മരണം അവസാനമല്ലെന്നും സന്ദേശം നൽകി അവരെ ജീവിതത്തിലേക്ക് തിരിച്ചയച്ചു.
ശരീരത്തിലേക്ക് മടങ്ങിയെത്തുന്നത് അത്യധികം വേദനനിറഞ്ഞ അനുഭവമായിരുന്നുവെന്ന് അവർ ഓർത്തെടുത്തു. ഒരു വലിയ ഗ്യാലക്‌സിയെ ഒരു ചായക്കപ്പിലേക്ക് നിർബന്ധിച്ച് ഒതുക്കാൻ ശ്രമിക്കുന്നതുപോലെയാണതെന്ന് നോർമ വിശേഷിപ്പിച്ചു.
ജീവിതത്തിലേക്ക് മടങ്ങിയെത്തിയതും ചില പ്രത്യേകതകൾ അനുഭവിക്കാനായിയെന്ന് നോർമ പറഞ്ഞു. തന്റെ ഇന്ദ്രിയങ്ങൾ അസാധാരണമാംവിധം മൂർച്ചയുള്ളതായി അവർ അവകാശപ്പെട്ടു. ആളുകളുടെ ശരീരത്തിനുള്ളിലെ കാര്യങ്ങൾ തനിക്ക് കാണാനാകുമെന്നും ചില സമയങ്ങളിൽ ബൾബിന്റെ അടുത്ത് ചെല്ലുമ്പോൾ അവ പൊട്ടിത്തെറിക്കുമായിരുന്നുവെന്നും അവർ പറഞ്ഞു.
advertisement
രണ്ടാമത്തെയും മൂന്നാമത്തെയും മരണങ്ങൾ സംഭവിച്ചത് 2024ൽ
2024ലാണ് നോർമ തന്റെ രണ്ടാമത്തെയും മൂന്നാമത്തെയും മരണാസന്ന അനുഭവങ്ങളിലൂടെ കടന്നു പോയത്. 2024 നവംബറിൽ അവർക്ക് ഹൃദയാഘാതം ഉണ്ടായി. ആംബുലൻസിൽ കൊണ്ടുപോകുന്നതിനിടെ അവർ മരിച്ചതായി ക്ലിനിക്കലി പ്രഖ്യാപിച്ചു.
ഇത്തവണ സ്ത്രീയുടെ രൂപത്തിലുള്ള ഒരു മാലാഖ തന്നെ സമീപിച്ചതായി അവർ പറഞ്ഞു. ഭൂമിയിലെ അവളുടെ ദൗത്യം പൂർത്തിയായിട്ടില്ലെന്നും അവളുടെ ലക്ഷ്യത്തിന്റെ പകുതിയോളം പൂർത്തിയാകാതെ കിടക്കുകയാണെന്നും മാലാഖ അവളോട് പറഞ്ഞു.
പുതിയ ദൗത്യം
വ്യക്തമായ ഒരു നിർദേശത്തോടെയാണ് നോർമയെ ജീവിതത്തിലേക്ക് തിരിച്ച് അയച്ചത്. മറ്റുള്ളവരുടെ മരണഭയത്തെ മറികടക്കാൻ സഹായിക്കുക എന്നതായിരുന്നു അത്. ഇന്ന് പ്രായമായ വ്യക്തികളുമായും ജീവിതാവസാനത്തോട് അടുത്തവരോടൊപ്പവും പ്രവർത്തിക്കുകയാണ് അവർ. ഇത് മരണാസന്നരായ ആളുകൾക്ക് ആശ്വാസവും ഉറപ്പും നൽകുന്നു.
advertisement
മരണത്തെ ഇനി താൻ ഭയപ്പെടില്ലെന്ന് നോർമ പറയുന്നു. അതൊരു അവസാനമല്ലെന്നും മറിച്ച് ഒരു പരിവർത്തനമാണെന്നും അവർ വിശ്വസിക്കുന്നു. ഒരാൾക്ക് ശ്വാസം ഉള്ളിടത്തോളം കാലം അയാൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം ജീവിതമാണെന്നും അവർ കൂട്ടിച്ചേർത്തു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Jan 23, 2026 4:46 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
മരണശേഷം എന്ത് സംഭവിക്കും? മൂന്ന് തവണ മരിച്ചതായി പ്രഖ്യാപിച്ച് സ്ത്രീ പങ്കുവെച്ച ഞെട്ടിപ്പിക്കുന്ന അനുഭവം







