മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീം; എവിടെ വാങ്ങാൻ കിട്ടും

Last Updated:

മുലപ്പാല്‍ ഐസ്‌ക്രീം എന്നെഴുതിയ ഒരു ട്രക്കിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്

മുലപ്പാൽ ഐസ്ക്രീം
മുലപ്പാൽ ഐസ്ക്രീം
വിവിധ രുചികളിലുള്ള ഐസ്‌ക്രീമുകള്‍ വിപണിയില്‍ നമുക്ക് ലഭ്യമാണ്. വിവിധ പഴങ്ങളുടെയും പാലിന്റെയും നട്‌സിന്റെയുമെല്ലാം രുചികളില്‍ ഐസ്‌ക്രീം ലഭിക്കാറുണ്ട്. എന്നാല്‍, അമേരിക്കയില്‍ അടുത്തിടെ ഒരു ഐസ്‌ക്രീം കമ്പനി പുറത്തിറക്കിയ ഐസ്‌ക്രീം കണ്ട് നെറ്റി ചുളിക്കുകയാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍. മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീമാണ് കമ്പനി പുറത്തിറക്കിയത്. ഫ്രിഡ എന്ന പാരന്റ് പ്രൊഡക്ട് കമ്പനിയും ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓഡ്‌ഫെല്ലോസ് ഐസ്‌ക്രീം കോര്‍പ്പറേഷനുമായും സഹകരിച്ചാണ് പുതുരുചിയിലുള്ള ഐസ്‌ക്രീം പുറത്തിറക്കിയത്.
മുലപ്പാല്‍ ഐസ്‌ക്രീം എന്നെഴുതിയ ഒരു ട്രക്കിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ഐസ്‌ക്രീമിന് മനുഷ്യന്റെ മുലപ്പാലിന്റെ രുചിയാണെങ്കിലും യഥാര്‍ത്ഥത്തില്‍ അതില്‍ മുലപ്പാല്‍ അടങ്ങിയിട്ടില്ലെന്ന് യുഎസ്എ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.
മുലപ്പാലിന്റെ രുചിയുമായി പുറത്തിറക്കിയ ഐസ്‌ക്രീമിലെ ചേരുവകളുടെ പട്ടികയും ഫ്രിഡ പുറത്തുവിട്ടിട്ടുണ്ട്. പാല്‍, ഹെവി ക്രീം, സ്‌കിം മില്‍ക്ക് പൗഡര്‍, പഞ്ചസാര, ഡെക്‌സ്‌ട്രോസ്, മുട്ടയുടെ മഞ്ഞക്കരു, ഇന്‍വെര്‍ട്ട് ഷുഗര്‍, ഗ്വാര്‍ ഗം, സാൾട്ടഡ് കാരമല്‍ ഫ്‌ളേവറിംഗ്, തേന്‍ സിറപ്പ്, ലിപ്പോസോമല്‍ ബോവിന്‍ കൊളസ്ട്രം, ഫുഡ് കളര്‍ (മഞ്ഞ), പ്രിസര്‍വേറ്റീവായ പ്രൊപൈല്‍പാരബെന്‍ (0.1 ശതമാനം), എഫ്ഡി ആന്‍സ് സി റെഡ് 40 എന്നിവയാണ് ഐസ്‌ക്രീമില്‍ ചേര്‍ത്തിരിക്കുന്നതെന്ന് ഫ്രിഡ പ്രസ്താവനയില്‍ അറിയിച്ചു.
advertisement
"മധുരത്തിനൊപ്പം അല്‍പം ഉപ്പുരസവും അടങ്ങിയതാണ് ഈ ഐസ്ക്രീം. വളരെ മൃദുവായതും തേനും കൊളസ്ട്രവും ഇതിനുള്ളിൽ ചേർത്തിട്ടുണ്ട്. കൊളസ്ട്രത്തിന്റേത് പോലെയുള്ള മഞ്ഞനിറമാണ് ഐസ്‌ക്രീമിനുള്ളത്," ഫ്രഡ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
മുലപ്പാലിന്റെ രുചിയില്‍ തീര്‍ത്ത ഈ ഐസ്‌ക്രീം ഉപയോക്താക്കള്‍ക്ക് ഫ്രിഡയുടെ വെബ്‌സൈറ്റില്‍ നിന്ന് വാങ്ങാവുന്നതാണെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.
Summary: Where to buy ice cream that tastes like breastmilk
മലയാളം വാർത്തകൾ/ വാർത്ത/Life/
മുലപ്പാലിന്റെ രുചിയുള്ള ഐസ്‌ക്രീം; എവിടെ വാങ്ങാൻ കിട്ടും
Next Article
advertisement
ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്
ഇനി സർക്കാർ വാഹനങ്ങൾ 'KL-90'; രജിസ്ട്രേഷൻ തിരുവനന്തപുരത്ത്
  • സംസ്ഥാനത്ത് സർക്കാർ വാഹനങ്ങൾക്ക് KL 90 എന്ന പ്രത്യേക രജിസ്ട്രേഷൻ സീരീസ് ഏർപ്പെടുത്തുന്നു.

  • KL 90 D സീരീസിൽ സംസ്ഥാന സർക്കാർ, KL 90 A, KL 90 E സീരീസിൽ കേന്ദ്ര സർക്കാർ.

  • KL 90 B, KL 90 F സീരീസിൽ തദ്ദേശ സ്ഥാപനങ്ങൾ, KL 90 C സീരീസിൽ അർധസർക്കാർ.

View All
advertisement