'പ്രമോഷന്‍ കിട്ടാത്തത് അനുഗ്രഹമായി; അതുകൊണ്ട് മറ്റ് ചില ഗുണമുണ്ടായി'; മുന്‍ ഗൂഗിള്‍ ജീവനക്കാരിയുടെ വൈറല്‍ അനുഭവം
- Published by:meera_57
- news18-malayalam
Last Updated:
2011 ഒക്ടോബറിലാണ് ഇവര്‍ ഗൂഗിളില്‍ ജോലിയ്ക്ക് കയറിയത്. തുടക്കകാലം അത്ര എളുപ്പമായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു
ജോലിയില്‍ പ്രമോഷന്‍ ലഭിക്കാത്തത് തനിക്ക് അനുഗ്രഹമായെന്ന് പറയുകയാണ് ഗൂഗിളിലെ മുന്‍ ജീവനക്കാരി. ജോലിയിലെ തന്റെ കഴിവും ഉത്തരവാദിത്തവും വര്‍ധിപ്പിക്കാന്‍ ആ തീരുമാനത്തിന് കഴിഞ്ഞെന്നും ഇവര്‍ പറഞ്ഞു. ഈ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
2011 ഒക്ടോബറിലാണ് ഇവര്‍ ഗൂഗിളില്‍ ജോലിയ്ക്ക് കയറിയത്. തുടക്കകാലം അത്ര എളുപ്പമായിരുന്നില്ലെന്നും ഇവര്‍ പറഞ്ഞു.
"ജോലിസ്ഥലത്തെ തുടക്കം അത്ര മികച്ച രീതിയിലായിരുന്നില്ല. ആദ്യത്തെ രണ്ടാഴ്ച എനിക്ക് ഒരു ടീം ഉണ്ടായിരുന്നില്ല. ടീമുണ്ടായി വന്നപ്പോഴേക്കും മാനേജര്‍ പോയി. നിരവധി താല്‍ക്കാലിക മാനേജര്‍മാരുടെ കീഴിലായിരുന്നു ജോലി. ആ സമയത്ത് ജോലിയ്ക്ക് കയറിയ എന്റെ സുഹൃത്തുക്കള്‍ക്കൊന്നും ഇത്തരമൊരു അനുഭവമുണ്ടായിട്ടില്ല," ഇവര്‍ പറഞ്ഞു.
കമ്പനിയില്‍ ചേര്‍ന്ന് 7 മാസത്തിനിപ്പുറം ഗൂഗിള്‍ ഫൈബറിലേക്ക് താനെത്തിയെന്നും അവിടെ വെച്ചാണ് തനിക്ക് പ്രമോഷന്‍ നിഷേധിക്കപ്പെട്ടതെന്നും ഇവര്‍ പറഞ്ഞു.
advertisement
"ഏഴു മാസത്തിന് ശേഷം ഞാന്‍ ഗൂഗിള്‍ ഫൈബറിന് വേണ്ടി ജോലി ചെയ്യാന്‍ തുടങ്ങി. വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു ടീമിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നത് എന്റെ ആഗ്രഹമായിരുന്നു. എനിക്ക് മേലെ ഒരു മാനേജരുമുണ്ടായിരുന്നു. ഒടുവില്‍ ഒരു ടീമില്‍ പ്രവര്‍ത്തിക്കുന്നുവെന്ന തോന്നല്‍ എനിക്കുണ്ടാകുകയും ചെയ്തു," അവര്‍ പറഞ്ഞു.
എല്ലാവരില്‍ നിന്നും മികച്ച ഫീഡ്ബാക്ക് തന്നെയാണ് തനിക്ക് ലഭിച്ചിരുന്നത്. എന്നാല്‍ പെട്ടെന്നാണ് തനിക്ക് പ്രമോഷന്‍ നിഷേധിച്ചുവെന്ന കാര്യം മാനേജര്‍ തന്നോട് പറയുന്നതെന്നും ഇവര്‍ പറഞ്ഞു.
എന്നാല്‍ അതിനുശേഷവും ഗൂഗിളില്‍ തന്നെ താന്‍ തുടര്‍ന്നുവെന്ന് ഇവര്‍ പറഞ്ഞു. തന്റെ കരിയറില്‍ കുറച്ചുകൂടി ഗൗരവമായി ശ്രദ്ധിക്കാന്‍ തുടങ്ങുകയും ചെയ്തുവെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനും തുടങ്ങിയെന്ന് ഇവര്‍ പറഞ്ഞു.
advertisement
"ഗൂഗിള്‍ വിടണമെന്ന് എനിക്ക് തോന്നിയില്ല. എന്തൊക്കെ ചെയ്താല്‍ എനിക്ക് പ്രമോഷന്‍ കിട്ടുമെന്നതിലായി എന്റെ ചിന്ത. അതിനായി ഞാന്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങള്‍ തന്നെ വീണ്ടും ശ്രദ്ധയോടെ ആവര്‍ത്തിക്കാന്‍ ശ്രമിച്ചു. എന്റെ കരിയറിനെ മുന്നോട്ട് കൊണ്ടുപോകുന്ന നിര്‍ദ്ദേശം തരാന്‍ മാനേജര്‍മാര്‍ക്ക് സമയം കിട്ടിയെന്ന് വരില്ല എന്ന കാര്യം ഈ യാത്രയില്‍ ഞാന്‍ മനസ്സിലാക്കി. ഞാനാണ് എന്റെ കരിയറിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശി," ജീവനക്കാരി പറഞ്ഞു.
അങ്ങനെ പുതിയൊരു പ്രോജക്ടില്‍ വര്‍ക്ക് ചെയ്യാന്‍ തനിക്ക് അവസരം ലഭിച്ചെന്നും അത് തന്റെ കരിയറില്‍ വഴിത്തിരിവായെന്നും ഇവര്‍ പറഞ്ഞു. പിന്നീടുള്ള ഓരോ ദിവസവും ഉണ്ടാകുന്ന അപ്‌ഡേറ്റുകള്‍ മാനേജറെ അറിയിച്ചുകൊണ്ടിരുന്നു. അതെല്ലാം മുന്നോട്ടുള്ള വഴിയില്‍ തനിക്ക് ഗുണം ചെയ്തുവെന്ന് ജീവനക്കാരി പറഞ്ഞു.
advertisement
അങ്ങനെ ഒരുവര്‍ഷത്തിന് ശേഷം തനിക്ക് സീനിയര്‍ എന്‍ജീനിയറായി പ്രമോഷന്‍ ലഭിച്ചെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഗൂഗിളില്‍ ചേര്‍ന്ന് രണ്ടര വര്‍ഷത്തിന് ശേഷമാണ് തനിക്ക് പ്രമോഷന്‍ ലഭിച്ചതെന്നും ജീവനക്കാരി പറഞ്ഞു. ആദ്യത്തെ തവണ തന്റെ പ്രമോഷന്‍ നിരസിച്ചതിലൂടെ ഒരുപാട് കാര്യങ്ങള്‍ തനിക്ക് പഠിക്കാന്‍ പറ്റിയെന്നും അന്ന് പ്രമോഷന്‍ നിഷേധിച്ചത് തനിക്ക് ഒരു അനുഗ്രഹമായെന്നും ഇവര്‍ പറഞ്ഞു.
2016 ആയപ്പോഴേക്കും ടെക് ലീഡായി വീണ്ടും തനിക്ക് പ്രമോഷന്‍ ലഭിച്ചുവെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ 2017 ജനുവരിയില്‍ ഗൂഗിളില്‍ നിന്നിറങ്ങിയ ഇവര്‍ ഊബറിലെ ജോലി സ്വീകരിക്കുകയായിരുന്നു.
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
June 09, 2024 3:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Life/
'പ്രമോഷന്‍ കിട്ടാത്തത് അനുഗ്രഹമായി; അതുകൊണ്ട് മറ്റ് ചില ഗുണമുണ്ടായി'; മുന്‍ ഗൂഗിള്‍ ജീവനക്കാരിയുടെ വൈറല്‍ അനുഭവം