• News
 • Elections 2019
 • Films
 • Gulf
 • Life
 • Crime
 • Photos
 • Video
 • Buzz
 • Live TV

International Women's Day: പഴയ സ്വപ്നങ്ങൾ, പുതിയ ആകാശം

Women's Day 2019: യാത്രകളോടാണ് തന്‍റെ പ്രണയമെന്ന് പറയുകയാണ് ടൂര്‍ കോര്‍ഡിനേറ്ററായ നിഷ കല്ലുപുരയ്ക്കല്‍.

news18india
Updated: March 8, 2019, 3:18 PM IST
International Women's Day: പഴയ സ്വപ്നങ്ങൾ, പുതിയ ആകാശം
നിഷ കല്ലുപുരയ്ക്കൽ
news18india
Updated: March 8, 2019, 3:18 PM IST
#നസീബ ജബീൻ

"Because you are women, people will force their thinking on you, their boundaries on you. They will tell you how to dress, how to behave, who you can meet and where you can go. Don't live in the shadows of people's judgement. Make your own choices in the light of your own wisdom." ബോളിവുഡിലെ വലിയ താരങ്ങളിലൊരാളായ അമിതാഭ് ബച്ചന്‍ പേരമക്കള്‍ക്ക് എഴുതിയ കത്തിലെ വരികളാണിത്. ബച്ചന്‍ ഇത് പറയുന്നതിനും മുമ്പേ പലവട്ടം രഹസ്യമായും പരസ്യമായും ഇത് പറഞ്ഞവരാണ് നമ്മുടെ പെണ്ണുങ്ങള്‍. ആരാണ് ഞങ്ങളുടെ അതിര് നിശ്ചയിച്ചതെന്ന് ഒരു വട്ടമെങ്കിലും ചോദിക്കാത്ത പെണ്‍കുട്ടികളോ സ്ത്രീകളോ കാണുമോ? അതിരുകളില്ലാത്ത ആകാശമാണ് ഓരോ സ്ത്രീയും ആഗ്രഹിക്കുന്നത്.

യാത്രകളോടാണ് തന്‍റെ പ്രണയമെന്ന് പറയുകയാണ് ടൂര്‍ കോര്‍ഡിനേറ്ററായ നിഷ കല്ലുപുരയ്ക്കല്‍. 2016 ലെ വുമന്‍സ് ഡേയ്ക്കാണ് നിഷയുടെ ആദ്യ ട്രക്കിങ്. ചിമ്മിനിയിലേക്ക്. മൂന്ന് വര്‍ഷമായി അത് തുടരുന്നു. സ്വയം കണ്ടെത്തല്‍ മാത്രമല്ല വരുമാനം കൂടി ഈ മേഖലയില്‍ നിന്ന് നിഷ നേടുന്നുണ്ട്. എന്നാല്‍ അതിലേക്കെത്താനുള്ള വഴികള്‍ ഏറെ പ്രയാസമായിരുന്നു. നാട്ടില്‍ നിന്നും വീട്ടില്‍ നിന്നും ഒരുപാട് വെല്ലുവിളികള്‍ നേരിട്ടാണ് സ്ത്രീകള്‍ ഏതെങ്കിലും മേഖലകളില്‍ അടയാളപ്പെടുത്തുന്നതെന്ന് നിഷ പറയുന്നു.

'യാത്ര ചെയ്യുന്ന സ്ത്രീകൾ സമൂഹത്തിൽ നിന്നും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് നേരിടേണ്ടി വരിക. പലരില്‍ നിന്നും പിന്തുണ ലഭിക്കുമെങ്കിലും നമ്മളെകുറിച്ച് മോശം അഭിപ്രായം പറയുന്നവരായിരിക്കും കൂടുതല്‍. അതിന് ചെവി കൊടുക്കാതിരിക്കുക. ധൈര്യമായി മുന്നോട്ടുപോകുക'. നിഷയുടെ വാക്കുകള്‍.വിവാഹമോചനം നേടിയതിന് ശേഷം മകള്‍ക്കൊപ്പമാണ് നിഷ. പല ജോലികള്‍ ചെയ്തു. മൂന്ന് വര്‍ഷം മുമ്പാണ് CAF(കൊച്ചിൻ അഡ്വഞ്ചർ ഫൗണ്ടേഷൻ) ല്‍ എത്തുന്നത്. ആദ്യമായി യാത്ര തുടങ്ങുന്നത് മകള്‍ക്കൊപ്പമാണ്. പിന്നീട് കാടുകളോടായി പ്രണയം. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ എന്‍എ നസീറിനൊപ്പം ചേര്‍ന്ന് നിരവധി ട്രക്കിങ് കോര്‍ഡിനേറ്റ് ചെയ്തു. ഇപ്പോള്‍ സ്വന്തമായി ട്രക്കിങ് കോര്‍ഡിനേറ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.

സ്വാതന്ത്ര്യവും വരുമാനവും
Loading...

പഴയ കാലത്തെ അപേക്ഷിച്ച് ഇപ്പോള്‍ സ്ത്രീകള്‍ എല്ലാ മേഖലകളിലും മുന്നോട്ടുവന്നിട്ടുണ്ട്. യാത്രകളിലും അങ്ങനെ തന്നെയാണെന്ന് നിഷ. സ്വന്തമായി വരുമാനമുള്ളവര്‍ക്കാണ് യാത്രകള്‍ ചെയ്യാന്‍ കൂടുതല്‍ സാധ്യത. സാമ്പത്തികമായി സ്വതന്ത്രരാകുമ്പോള്‍ മറ്റ് തടസങ്ങള്‍ എളുപ്പത്തില്‍ മറി കടക്കാനാകും. വിദ്യാഭ്യാസവും ജോലിയുമൊക്കെ സ്ത്രീകളുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ട്. നേരത്തേ ദുബായ് ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ പിആര്‍ ആയി ജോലി ചെയ്യുകയായിരുന്നു. അപ്പോള്‍ അവധി ദിവസങ്ങളും പണവും കൂട്ടിവെച്ചാണ് യാത്ര ചെയ്തിരുന്നത്. സ്വന്തമായി ടൂര്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ തുടങ്ങിയതോടെ അതില്‍ നിന്ന് വരുമാനവും ലഭിച്ചു തുടങ്ങിയെന്നും നിഷ.നിഷ മകൾക്കൊപ്പം

വെല്ലുവിളികള്‍, സ്വപ്‌നങ്ങള്‍

പുരുഷന്മാര്‍ക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പ് എന്നാൽ ഒരു ബാഗ് പാക്ക് ചെയ്യുന്ന സമയം മാത്രം മതി. എന്നാല്‍ സ്ത്രീകളുടെ കാര്യം അങ്ങനെയല്ല. വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്ത് തീര്‍ത്ത് വേണം പുറപ്പെടാന്‍. സ്ത്രീകള്‍ക്ക് അതില്‍ പ്രത്യേക കഴിവുണ്ടെന്ന് സ്വന്തം അനുഭവത്തില്‍ നിന്നും നിഷ പറയുന്നു. കുട്ടികള്‍ വലുതായാല്‍ സ്ത്രീകള്‍ കുറേക്കൂടി ഫ്രീ ആകും. വരുമാനമുള്ള സ്ത്രീകളാണെങ്കില്‍ പ്രായവും ഒരു തടസ്സമല്ല. ധാരാളം അമ്മമാര്‍ യാത്രക്ക് തയ്യാറായി വരുന്നതായി ടൂര്‍ കോര്‍ഡിനേറ്റ് ചെയ്തതിലൂടെ തനിക്ക് മനസ്സിലായി.

പുരുഷന്മാരുടെ യാത്രകളേക്കാളും ചെലവ് കുറച്ച് സ്ത്രീകള്‍ക്ക് യാത്ര ചെയ്യാമെന്നും നിഷ. യാത്ര ചെയ്യാനെത്തുന്ന സ്ത്രീകള്‍ പലരും ഭക്ഷണം തയ്യാറാക്കിയാണ് എത്തുക. അതിനാല്‍ പുറത്ത് നിന്ന് കഴിക്കുന്നത് പരമാവധി കുറക്കാന്‍ കഴിയും. കൂടാതെ അത്യാവശ്യം യാത്രക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഞങ്ങളുടെ ബാഗില്‍ കാണും. അതുകൊണ്ട് അധിക ചെലവുകള്‍ പരമാവധി കുറക്കാം. ഒരു ട്രക്കിങ്ങിനെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ അതിനായുള്ള പണവും അവധിയും മാത്രമല്ല ചെലവുകളും നേരത്തേ പ്ലാന്‍ ചെയ്യുന്നവരാണ് മിക്ക സ്ത്രീകളും

സോഷ്യല്‍ മീഡിയ നല്ലതും ചീത്തയും

സമാന മനസ്സുള്ളയാളുകളെ ഒരേ തീരത്ത് എത്തിക്കുന്നതില്‍ സോഷ്യല്‍ മീഡിയ വളരെ സഹായിച്ചിട്ടുണ്ട്. പിന്തുണക്കുന്ന ഒരുപാട് പേര്‍ ഈ പ്ലാറ്റ്‌ഫോമിലുണ്ട്. എന്നാല്‍ അപവാദ പ്രചരണങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഇരയാകേണ്ടി വന്നതിനും കുറിച്ചും നിഷ പറയുന്നു. നിരവധി ആക്രമങ്ങളാണ് ഇതിനകം സോഷ്യല്‍ മീഡിയയില്‍ നേരിടേണ്ടി വന്നത്. അതൊന്നും തളര്‍ത്തിയിട്ടില്ല. പലരും തന്നെ കുറിച്ച് പലതും പറഞ്ഞപ്പോള്‍ ഏറ്റവും ആധിപിടിച്ചത് അമ്മയായിരുന്നു. അമ്മയേയും ഒപ്പം കൂട്ടി ഒരു യാത്ര പോയതോടെ അമ്മയ്ക്കും മനസ്സിലായി എന്താണ് സത്യാവസ്ഥ എന്ന്.നിഷ മകൾക്കൊപ്പം

യാത്ര മകള്‍ക്കൊപ്പം

എട്ടു വയസ്സുകാരിയായ മകൾക്കൊപ്പമാണ് നിഷയുടെ യാത്രകളിലധികവും. യാത്ര കഴിഞ്ഞാല്‍ അതിനെക്കുറിച്ച് ട്രാവലോഗ് എഴുതും. ഇതും ആദ്യം വായിക്കുക മകള്‍ തന്നെ. തന്നെ അനുകരിച്ച് മകളും എഴുതിത്തുടങ്ങിയെന്നും നിഷ. യാത്രകളിലൂടെ കുട്ടികള്‍ കൂടുതല്‍ അനുഭവം നേടിയെടുക്കും. ലോകത്തെ മനസ്സിലാക്കാന്‍ അതിലൂടെ അവര്‍ക്ക് സാധിക്കുന്നുണ്ട്. നമ്മുടെ കുട്ടിക്കാലത്ത് ലഭിക്കാത്ത അവസരങ്ങള്‍ ഇന്നത്തെ കുട്ടികള്‍ക്കുണ്ട്.

അഗസ്ത്യാര്‍കൂടം എന്ന സ്വപ്‌നംനിഷയും സംഘവും അഗസ്ത്യാർകൂടത്തിൽ എത്തിയപ്പോൾ

അവസാനമായി യാത്ര ചെയ്തത് അഗസ്ത്യാര്‍കൂടത്തിലേക്കാണ്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവില്‍ സ്ത്രീകള്‍ അഗസ്ത്യാര്‍കൂടം ചവിട്ടിയപ്പോള്‍ ആ ചരിത്രത്തിന്‍റെ ഭാഗമായി. ഏറെ ആസ്വദിച്ച യാത്രയായിരുന്നു അത്. പോകുന്നതിന് മുമ്പ് യാത്രയെ കുറിച്ച് കുറേ ആശങ്കകളുണ്ടായിരുന്നു. എന്നാല്‍ അമ്പത് വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ പോലും കൂളായി മലകയറി​

First published: March 8, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
 • I agree to receive emails from NW18

 • I promise to vote in this year's elections no matter what the odds are.

  Please check above checkbox.

 • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626