വൃക്കനൽകി; ഒരേ ഒരു നിബന്ധന...പേര് രഹസ്യമാക്കിവെക്കണം; കവിക്ക് ബാല്യകാല സുഹൃത്തിന്റെ സ്നേഹ സമ്മാനം

Last Updated:

സ്കൂൾ കാലം മുതൽ അറിയാവുന്ന കൂട്ടുകാരനാണ് വൃക്ക നൽകിയത്. സ്കൂളിൽ ജൂനിയറായിരുന്നു. കുട്ടിക്കാലം മുതൽ അറിയാമെങ്കിലും ഗാഢമായൊരു ബന്ധം തങ്ങൾക്കിടയിൽ ഇല്ലായിരുന്നുവെന്ന് ബീയാർ പറയുന്നു.....

'ഇന്ന് മാംച്ചുന പോലെ പൊള്ളിടുന്നു നീ കടംതന്ന ഒരു ഉമ്മയെല്ലാം.......' ബീയാർ പ്രസാദ് എഴുതിയ കിളിച്ചുണ്ടൻ മാമ്പഴം എന്ന പ്രിയദർശൻ ചിത്രത്തിലെ വരികളാണിവ.  മുന്നോട്ടുപോകാനാകാതെ ജീവിതം അവസാനിക്കുമെന്ന് തോന്നിച്ച നാളുകളിൽ പാതി ഉടൽ പകുത്ത് നൽകിയ ബാല്യകാല സുഹൃത്തിനോടുള്ള സ്നേഹത്താൽ ഉള്ളുപൊള്ളുകയാണ് പ്രിയ ഗാനരചയിതാവിന്.
പെട്ടെന്ന് വൃക്ക പണിമുടക്കിയപ്പോൾ ബീയാറിന് ഉടൽ‌ തന്നെ പകുത്തുകൊടുക്കാൻ തയാറായി ബാല്യകാല സുഹൃത്ത് മുന്നോട്ടുവരികയായിരുന്നു. പക്ഷേ ഒരു നിബന്ധനയേ അദ്ദേഹം മുന്നോട്ടുവെച്ചിട്ടുള്ളൂ. പേര് പരസ്യപ്പെടുത്തതരുത്, രഹസ്യമായിവെക്കണം. മലയാള മനോരമയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്.
സ്കൂൾ കാലം മുതൽ അറിയാവുന്ന കൂട്ടുകാരനാണ് ബീയാറിന് വൃക്ക നൽകിയത്. സ്കൂളിൽ ബീയാറിന്റെ ജൂനിയറായിരുന്നു. കുട്ടിക്കാലം മുതൽ അറിയാമെങ്കിലും ഗാഢമായൊരു ബന്ധം തങ്ങൾക്കിടയിൽ ഇല്ലായിരുന്നുവെന്ന് ബീയാർ പറയുന്നു.
advertisement
കഴിഞ്ഞ ജനുവരിയിലാണ് പ്രസാദിന് വൃക്ക രോഗം കണ്ടെത്തിയത്. ആഴ്ചയിൽ രണ്ടു ഡയാലിസിസ് നടത്തിവരികയായിരുന്നു. ഇനി വൃക്കമാറ്റിവയ്ക്കൽ മാത്രമാണ് പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതി. പിന്നാലെ സ്വന്തം വൃക്ക നൽകാമെന്ന് പറഞ്ഞ് സുഹൃത്ത് മുന്നോട്ടുവന്നു. ആദ്യം പ്രസാദ് വിലക്കിനോക്കിയെങ്കിലും സുഹൃത്ത് പിന്മാറിയില്ല. തനിക്ക് വേണ്ടെങ്കിൽ മറ്റാർക്കെങ്കിലും നൽകുമെന്ന് ഉറച്ച നിലപാടിലായിരുന്നു സുഹൃത്ത്.
ഒടുവിൽ നിർബന്ധത്തിന് വഴങ്ങി പരിശോധനകൾ പൂർത്തിയായപ്പോൾ വൃക്ക പ്രസാദിന് ചേരും. ഒക്ടോബർ 31ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു വൃക്ക മാറ്റിവയ്ക്കൽ. തുടർ ചികിത്സക്കായി പ്രസാദും ഭാര്യയും ആശുപത്രിക്ക് സമീപം തന്നെ താമസിക്കുകയാണ്. ഇപ്പോൾ പ്രശ്നമൊന്നുമില്ല. മൂന്നു മാസം ആളുകളുമായി ഇടപഴകരുതെന്നാണ് ഡോക്ടർമാർ നൽകിയിരിക്കുന്ന നിർദേശം.
advertisement
സ്കൂളിൽ പ്രസാദിന്റെ ജൂനിയറായിരുന്നു വൃക്ക നൽകിയ സുഹൃത്ത്. പിന്നീട് കുറേക്കാലം ഒന്നിച്ച് ജോലി ചെയ്തു. ശസ്ത്രക്രിയ കഴിഞ്ഞ് ഏതാനും ആഴ്ച കൂട്ടുകാരൻ നാട്ടിൽ പോയില്ല. ആരെങ്കിലും അഭിനന്ദിച്ചാലോ എന്ന് കരുതാണ് ഇതെന്നും പ്രസാദ് പറയുന്നു.  ചായയും കാപ്പിയുമൊന്നും കുടിക്കാത്ത കൂട്ടുകാരന് അസുഖങ്ങളൊന്നുമില്ല. ഈശ്വരവിശ്വാസിയാണ്. അതിലുപരി പരോപകാരിയും.
മലയാളം വാർത്തകൾ/ വാർത്ത/Life/
വൃക്കനൽകി; ഒരേ ഒരു നിബന്ധന...പേര് രഹസ്യമാക്കിവെക്കണം; കവിക്ക് ബാല്യകാല സുഹൃത്തിന്റെ സ്നേഹ സമ്മാനം
Next Article
advertisement
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
സഹപാഠിയുടെ വീട്ടിൽ വിരുന്നുകാരിയായി എത്തി 36 പവൻ സ്വർണവുമായി മുങ്ങിയ 24കാരി പിടിയിൽ
  • സഹപാഠിയുടെ വീട്ടിൽ നിന്ന് 36 പവൻ സ്വർണം മോഷ്ടിച്ച ആന്ധ്രാ സ്വദേശിനി മുംബൈയിൽ പോലീസ് പിടിയിൽ.

  • മോഷണത്തിന് ശേഷം ഗുജറാത്തിൽ പട്ടാളത്തിൽ ജോലി ലഭിച്ചെന്ന് പറഞ്ഞ് പ്രതി അധികൃതരെ വിശ്വസിപ്പിച്ചു.

  • മോഷ്ടിച്ച സ്വർണം വിറ്റുകിട്ടിയ പണവുമായി പ്രതി ടാൻസാനിയയിലേക്ക് കടന്നതായി പോലീസ് അറിയിച്ചു.

View All
advertisement