HOME /NEWS /Money / നിക്ഷേപകർക്ക് ഏപ്രിലിൽ അവിശ്വസനീയമായ വരുമാനം നേടിക്കൊടുത്ത 5 ഓഹരികൾ

നിക്ഷേപകർക്ക് ഏപ്രിലിൽ അവിശ്വസനീയമായ വരുമാനം നേടിക്കൊടുത്ത 5 ഓഹരികൾ

പണം നിക്ഷേപിച്ചവർക്ക് ഇരട്ടിയിലേറെ വരുമാനമാണ് ചില ഓഹരികളിൽനിന്ന് കഴിഞ്ഞ മാസം ലഭിച്ചത്

പണം നിക്ഷേപിച്ചവർക്ക് ഇരട്ടിയിലേറെ വരുമാനമാണ് ചില ഓഹരികളിൽനിന്ന് കഴിഞ്ഞ മാസം ലഭിച്ചത്

പണം നിക്ഷേപിച്ചവർക്ക് ഇരട്ടിയിലേറെ വരുമാനമാണ് ചില ഓഹരികളിൽനിന്ന് കഴിഞ്ഞ മാസം ലഭിച്ചത്

  • Share this:

    ഓഹരി വിപണിയിൽ നിക്ഷേപം നടത്തിയവർക്ക് വലിയ നേട്ടമുണ്ടായ മാസമായിരുന്നു ഏപ്രിൽ. ചില ഓഹരികളിൽ നിക്ഷേപിച്ചവർക്ക് ഇരട്ടിയിലേറെ വരുമാനം നേടിക്കൊടുക്കുന്നതിനും വിപണി സാക്ഷ്യംവഹിച്ചു. ബോംബെ ഓഹരിസൂചികയും ദേശീയ ഓഹരിസൂചികയും ഏപ്രലിലെ അവസാന ദിവസങ്ങളിൽ കുതിച്ചുയർന്നതോടെയാണ് നിക്ഷേപർക്ക് കോളടിച്ചത്.

    2023 ഏപ്രിലിൽ നിക്ഷേപകർക്ക് അവിശ്വസനീയമായ നേട്ടമുണ്ടാക്കിക്കൊടുത്ത 5 ഓഹരികൾ:

    WS ഇൻഡസ്ട്രീസ്: ഏകദേശം 310 കോടി രൂപ വിപണി മൂലധനമുള്ള ഈ മൈക്രോക്യാപ് കമ്പനി ഏപ്രിൽ മാസത്തിൽ ഒരു ഷെയറിന് 32.55 രൂപയിൽ നിന്ന് 73.95 രൂപയായി കുതിച്ചുകയറി. കഴിഞ്ഞ ഒരു മാസത്തിനിടെ 138 ശതമാനവും കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ 360 ശതമാനവും ഈ കമ്പനിയുടെ ഓഹരി മൂല്യം വളർന്നു. കഴിഞ്ഞ ആഴ്ചയിലെ അഞ്ച് ട്രേഡിംഗ് സെഷനുകളിലും ഡബ്ല്യുഎസ് ഇൻഡസ്ട്രീസ് (ഇന്ത്യ) ലിമിറ്റഡിന്റെ ഓഹരികൾ ഉയർന്ന നിലയിൽ അഥവാ അപ്പർ സർക്യൂട്ടിൽ എത്തി. ചൊവ്വാഴ്ച, ബിഎസ്ഇയിൽ 5% ഉയർന്ന് 79.32 രൂപയിൽ ക്ലോസ് ചെയ്തു.

    Maagh Advertising & Marketing Services: ബിഎസ്ഇ-ലിസ്റ്റ് ചെയ്ത ഈ ഓഹരി ഏപ്രിലിൽ 128% വരുമാനമാണ് നിക്ഷേപകർക്ക് നൽകിയത്. ഏപ്രിലിൽ കമ്പനിയുടെ ഓഹരി വില 14.71 രൂപയിൽ നിന്ന് 33.61 രൂപയായി ഉയർന്നു. 10 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. ചൊവ്വാഴ്ച ബിഎസ്ഇയിൽ 5 ശതമാനം ഇടിഞ്ഞ് 31.93 രൂപ എന്ന നിലയിലാണ് ഈ ഓഹരി ക്ലോസ് ചെയ്തത്.

    പൾസർ ഇന്റർനാഷണൽ: ബോംബെ ഓഹരി സൂചികയിൽ ലിസ്റ്റ് ചെയ്ത ഈ ഓങരി കഴിഞ്ഞ മാസം ഒരു ഷെയറിന് 45.09 രൂപയിൽ നിന്ന് 108.34 രൂപയായി ഉയർന്നു. ഇത് ഷെയർഹോൾഡർമാർക്ക് 140% വരെ റിട്ടേൺ നേടിക്കൊടുത്തു. ആഴ്ചയിലെ അഞ്ച് ട്രേഡിംഗ് സെഷനുകളിലും ഈ സ്റ്റോക്ക് അപ്പർ സർക്യൂട്ടിലെത്തി. ഈ മൈക്രോക്യാപ് സ്റ്റോക്കിന് 34 കോടി രൂപ വിപണി മൂല്യമുണ്ട്. ചൊവ്വാഴ്ച ബിഎസ്ഇയിൽ 5 ശതമാനം ഉയർന്ന് 113.75 രൂപയിൽ ക്ലോസ് ചെയ്തു.

    ഐബി ഇൻഫോടെക്: ഈ സ്മോൾ ക്യാപ് സ്റ്റോക്കിന്റെ മൂല്യം കഴിഞ്ഞ മാസം 62.24 രൂപയിൽ നിന്ന് 142.42 രൂപയായി ഉയർന്നു. ഓഹരിയുടമകൾക്ക് അവരുടെ നിക്ഷേപത്തിൽ ഏകദേശം 130% വരുമാനം ലഭിച്ചു. വർഷത്തിന്റെ ആരംഭം മുതൽ 2023-ൽ ഇതുവരെ 300% റിട്ടേൺ നൽകിയിട്ടുള്ള കുറഞ്ഞ വ്യാപാര അളവിലുള്ള സ്റ്റോക്കുകളിൽ ഒന്നാണിത്. 17 കോടി രൂപയാണ് ഈ ഓഹരിയുടെ വിപണി മൂല്യം. ചൊവ്വാഴ്ച ബിഎസ്ഇയിൽ ഐബി ഇൻഫോടെക് എന്റർപ്രൈസസിന്റെ ഓഹരികൾ ഏകദേശം 5 ശതമാനം ഉയർന്ന് 139.60 രൂപയിൽ ക്ലോസ് ചെയ്തു.

    കാകതീയ ടെക്സ്റ്റൈൽ: ഈ ടെക്സ്റ്റൈൽ ഓഹരി ഏകദേശം 130% നേട്ടമുണ്ടാക്കി, ഏപ്രിലിൽ ഒരു ഷെയറിന് 22.55 രൂപയിൽ നിന്ന് 51.55 രൂപയായി ഉയർന്നു. 28 കോടി രൂപയാണ് ഈ ഓഹരിയുടെ വിപണി മൂല്യം. ചൊവ്വാഴ്ച ബിഎസ്ഇയിൽ കമ്പനിയുടെ ഓഹരികൾ 5 ശതമാനം ഇടിഞ്ഞ് 48.98 രൂപയിൽ ക്ലോസ് ചെയ്തു. കഴിഞ്ഞ ഒരു മാസത്തിനിടെ സ്റ്റോക്ക് 117 ശതമാനത്തിലധികം ഉയർന്നു.

    First published:

    Tags: Money18, Nifty, Sensex, Stock Market