Union Budget 2021| കേരളത്തിലെ റോഡുകള്‍ക്ക് 65,000 കോടി രൂപ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967 കോടി

Last Updated:

തമിഴ്നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു.

ന്യൂഡൽഹി: കേരളത്തിന് പ്രത്യേക പരിഗണനയുമായി കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിന് 65,000 കോടിയുടെ റോഡുകളാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 1100 കിലോമീറ്റർ ദേശീയപാത പദ്ധതിക്കായാണ് തുക അനുവദിച്ചത്. 600 കിലോ മീറ്റർ മുംബൈ- കന്യാകുമാരി പാത, മധുര- കൊല്ലം ഉൾപ്പെടെ തമിഴ്നാട്ടിലെ ദേശീയപാത വികസനത്തിന് 1.03 ലക്ഷം കോടിയുടെ പദ്ധതി ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. പശ്ചിമബംഗാളിന് ദേശീയപാത വികസനത്തിന് 25000 കോടി രൂപ അനുവദിച്ചു. മൂന്ന് സംസ്ഥാനങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുമ്പോഴാണ് പദ്ധതികൾ മന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ആരോഗ്യമേഖലയ്ക്ക് വിഹിതം കൂട്ടിയതായും ധനമന്ത്രി വ്യക്തമാക്കി. 2.23 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുൻവർഷത്തേതിൽ നിന്ന് 137 ശതമാനം വർധനയാണിത്. കോവിഡ് വാക്സിൻ വിതരണത്തിനായി 35,000 കോടി രൂപ വകയിരുത്തി. പുതുതായി രണ്ട് കോവിഡ് വാക്സിൻ കൂടി ഇന്ത്യ പുറത്തിറക്കുമെന്നും ധനമന്ത്രി പറ‍ഞ്ഞു. കോവിഡ് പോരാട്ടത്തിൽ ഇന്ത്യ വിജയിച്ചുവെന്ന് ധനമന്ത്രി പറഞ്ഞു.
advertisement
ആഗോള സമ്പദ്ഘടന തകർന്നപ്പോഴും ഇന്ത്യ പിടിച്ചുനിന്നു. പുതിയ യുഗത്തില്‍ ഇന്ത്യ പ്രതീക്ഷയുടെ വെളിച്ചമാകും. ആത്മനിർഭർ ഭാരത് തുടരും. കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും ധനമന്ത്രി വ്യക്തമാക്കി. സ്വയംപര്യാപ്തതയിൽ ഊന്നിയുള്ള പരിപാടികൾ തുടരും. പൂർണമായും ഡിജിറ്റലായ ബജറ്റാണ് ഇത്തവണ അവതരിപ്പിക്കുന്നത്. ബജറ്റ് കോപ്പി വിതരണവും ഡിജിറ്റലായിട്ടാണ്.
മലയാളം വാർത്തകൾ/ വാർത്ത/Money/
Union Budget 2021| കേരളത്തിലെ റോഡുകള്‍ക്ക് 65,000 കോടി രൂപ; കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് 1967 കോടി
Next Article
advertisement
Love Horoscope December 14 | ബന്ധത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുക ; നിങ്ങളുടെ പ്രണയം നിങ്ങളോടൊപ്പമുണ്ടായിരിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
ബന്ധത്തിൽ വിട്ടുവീഴ്ച ചെയ്യാൻ ശ്രമിക്കുക ; നിങ്ങളുടെ പ്രണയം നിങ്ങളോടൊപ്പമുണ്ടായിരിക്കും : ഇന്നത്തെ പ്രണയഫലം അറിയാം
  • ഇന്നത്തെ ദിവസം ചില രാശിക്കാർക്ക് പ്രണയബന്ധത്തിൽ വൈകാരിക അകലം

  • മീനം രാശിക്കാർക്ക് പങ്കാളിയോടൊപ്പം സന്തോഷം അനുഭവിക്കാം

  • പ്രണയബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും അനുകൂലമായ ദിവസമാണ്

View All
advertisement