എന്തിനാ പഠിക്കുന്നത് ? എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച 45കാരൻ ക‍ൃഷിയിലൂടെ പ്രതിവർഷം സമ്പാദിക്കുന്നത് ഒന്നര കോടി

Last Updated:

കഠിനാധ്വാവും നൂതനമായ കൃഷിരീതികളും കൈമുതലാക്കിയാണ് ഈ വിജയ​ഗാഥ.

ഐഐടി, ഐഐഎം തുടങ്ങിയ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയവർക്കു മാത്രമേ ജീവിത വിജയം നേടാനാകൂ എന്ന ധാരണ സമൂഹത്തിലെ വലിയൊരു വിഭാ​ഗം ജനങ്ങൾക്കുണ്ട്. എന്നാൽ അതിനെയെല്ലാം തിരുത്തി കുറിക്കുകയാണ് ഗുജറാത്തിലെ അമ്രേലി ജില്ലയിലുള്ള കർഷകനായ ധർമേഷ് ഭായ് മാതുകിയ. എട്ടാം ക്ലാസ് വി​ദ്യാഭ്യാസം മാത്രമുള്ള ഈ നാൽപത്തിയഞ്ചുകാരൻ തന്റെ കൃഷിയിടത്തിൽ നിന്നും പ്രതിവർഷം നേടുന്നത് ഒന്നരക്കോടി രൂപയാണ്. കഠിനാധ്വാവും നൂതനമായ കൃഷിരീതികളും കൈമുതലാക്കിയാണ് ഈ വിജയ​ഗാഥ.
23 ഏക്കർ ഭൂമിയിൽ ധർമേഷ് ഭായ് മുളക് കൃഷിയാണ് ചെയ്യുന്നത്. ഇതേ മുളകിൽ നിന്നും മുളകുപൊടി ഉണ്ടാക്കി അത് വിപണിയിൽ സ്വയം എത്തിക്കുകയും ചെയ്യുന്നു. കശ്മീരി മുളകുപൊടിക്ക് കിലോഗ്രാമിന് 450 രൂപയും കശ്മീരി മിക്സിന് കിലോഗ്രാമിന് 350 രൂപയുമാണ് ലഭിക്കുന്നതെന്ന് അദ്ദേഹം പറയുന്നു.
തൊഴിലാളികൾക്ക് നൽകേണ്ടത് ഉൾപ്പെടെയുള്ള ചെലവുകളെല്ലാം കഴിഞ്ഞ്, ധർമേഷ് ഭായ് പ്രതിവർഷം 90 ലക്ഷത്തോളം ലാഭവും ഉണ്ടാക്കുന്നുണ്ട്. തന്റെ ഭൂമിയിൽ നിന്നും ഓരോ വർഷവും ഏകദേശം 60,000 കിലോഗ്രാം മുളക് വിളവെടുക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
advertisement
എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ധർമേഷ് ഭായ് കഴിഞ്ഞ അഞ്ച് വർഷമായി മുളക് കൃഷി ചെയ്യുന്നുണ്ട്. കാശ്മീരി ഡാബി പോലുള്ള ഇനങ്ങളാണ് അദ്ദേഹത്തിന്റെ കൃഷിയിടത്തിൽ ഉള്ളത്.
ഇദ്ദേഹം ഉത്പാദിപ്പിക്കുന്ന മുളകുപൊടി അമേരിക്കയുൾപ്പെടെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. ഈ വർഷം 50,000 കിലോഗ്രാം മുളകുപൊടി ഉത്പാദിപ്പിക്കാൻ സാധിക്കും എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
എന്തിനാ പഠിക്കുന്നത് ? എട്ടാം ക്ലാസ് വരെ മാത്രം പഠിച്ച 45കാരൻ ക‍ൃഷിയിലൂടെ പ്രതിവർഷം സമ്പാദിക്കുന്നത് ഒന്നര കോടി
Next Article
advertisement
'2004ല്‍ എനിക്ക് ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
'2004ല്‍ എനിക്ക്  പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ല'; അടൂർ ഗോപാലകൃഷ്ണൻ
  • 2004ൽ ദാദാ സാഹേബ് ഫാൽകെ പുരസ്‌കാരം ലഭിച്ചപ്പോള്‍ സ്വീകരണം ഒരുക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് അടൂർ.

  • മോഹൻലാലിനെ ആദരിക്കാന്‍ മനസുകാണിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നുവെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.

  • മോഹൻലാലിന് ആദ്യ ദേശീയ അവാർഡ് നൽകുന്ന ജൂറിയുടെ അധ്യക്ഷനായിരുന്നു താനെന്ന് അടൂർ അഭിമാനത്തോടെ പറഞ്ഞു.

View All
advertisement