SBI ബ്രാഞ്ചുകളിലെ സര്‍വീസ് കൗണ്ടർ ജീവനക്കാരെ മാര്‍ക്കറ്റിംഗ് രംഗത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി AIBEA

Last Updated:

ഇതിനെതിരെ പ്രക്ഷോഭപരമ്പരകളും ക്യാമ്പെയ്‌നുകളും സംഘടിപ്പിച്ച് മുന്നോട്ട് പോകാനാണ് AIBEA-യുടെ തീരുമാനം.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ബ്രാഞ്ചുകളിലെ സർവീസ് കൗണ്ടറുകളിൽ നിന്നും ജീവനക്കാരെ പിൻവലിച്ച് മാർക്കറ്റിംഗ് രംഗത്തേക്ക് മാറ്റുന്ന നിർദ്ദിഷ്ട മൾട്ടി പ്രൊഡക്ട് ടാസ്‌ക് ഫോഴ്‌സ് മാർക്കറ്റിംഗ് (MPSF) മോഡലിനെതിരെ AIBEA (TSBEA).
ഇതിനെതിരെ പ്രക്ഷോഭപരമ്പരകളും കാമ്പെയ്‌നുകളും സംഘടിപ്പിച്ച് മുന്നോട്ട് പോവുമെന്ന് AIBEA (TSBEA) അറിയിച്ചു . മാർക്കറ്റിംഗ് പ്രവർത്തനങ്ങൾക്കായി 1200ലധികം ജീവനക്കാരെയും ഓഫീസർമാരെയും ബ്രാഞ്ചുകളിൽ നിന്ന് മാറ്റാനുള്ള നിർദ്ദേശം ശാഖകളുടെ പതിവ് പ്രവർത്തനങ്ങളെ സാരമായി ബാധിക്കുകയൊ ഒരുപക്ഷേ സ്തംഭിപ്പിക്കുകയൊ ചെയ്യുമെന്ന് സംഘടന പറയുന്നു.
ഈ രീതിയിലുള്ള ആത്മഹത്യാപരമായ മാർക്കറ്റിംഗ് ശൈലി ആശങ്കജനകമാണ്. ശരിയായ മാർക്കറ്റിംഗിന് അതിനാവശ്യമായ നിലയിൽ പരിശീലനം ലഭിച്ച അധിക മനുഷ്യശക്തി ആവശ്യമാണ്. ശാഖ സാഹചര്യമൊ വിപണിനിലയൊ പരിശീലനമൊ വൈദഗ്ധ്യമൊ അഭിരുചിയൊ ഒന്നും തന്നെ ശ്രദ്ധിക്കാതെ നിലവിലുള്ള ജീവനക്കാരെ വിപണനത്തിനായി ഉന്തിവിടുന്നത് ഒരു ബൂമറാങ്ങ് പോലെ തിരിച്ചടിക്കും. അത് ഫീൽഡ് മാർക്കറ്റിംഗ്, ബ്രാഞ്ച് സേവനങ്ങൾ എന്നിവയ്ക്ക് ദോഷം വരുത്തുമെന്ന് സംഘടന പ്രസ്താവനയിൽ പറയുന്നു.
advertisement
നിർദിഷ്ട മോഡൽ അശാസ്ത്രീയവും അപ്രായോഗികവുമാണെന്നും അതിനാൽ അത് പിൻവലിക്കേണ്ടിവരുമെന്നും പൊതുവെ വിലയിരുത്തപ്പെടുന്നു. ഇത് എല്ലാ വിഭാഗം തൊഴിലാളികളെയും അസ്വസ്ഥരാക്കിയിട്ടുണ്ട് എന്ന് സംഘടന അനുമാനിക്കുന്നു.
ശാഖകൾ അഭിമുഖീകരിക്കുന്ന രൂക്ഷമായ സ്റ്റാഫ് ഷോട്ടേജിന് മാനേജ്‌മെന്റ് തലത്തിൽ അടിയന്തരമായ ഇടപെടലുകൾ ഉണ്ടാവണമെന്ന് സംഘടന ആവശ്യപ്പെട്ടു . അടിസ്ഥാന ബാങ്കിംഗ് സേവനരംഗത്ത് കരാർ ജീവനക്കാരെ ഉൾപ്പെടുത്താനുള്ള നീക്കങ്ങൾ ആശങ്കജനകമാണ്. ഇത് ബാങ്കിന്റെ നിലവാരത്തെയും സേവനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന്. AIBEA വിലയിരുത്തി.
മലയാളം വാർത്തകൾ/ വാർത്ത/Money/
SBI ബ്രാഞ്ചുകളിലെ സര്‍വീസ് കൗണ്ടർ ജീവനക്കാരെ മാര്‍ക്കറ്റിംഗ് രംഗത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധവുമായി AIBEA
Next Article
advertisement
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി;  ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
ട്രംപിന്റെ 20 ഇന സമാധാന പദ്ധതി; ഹമാസിന് എന്ത് സംഭവിക്കും? ഗാസയെ ആര് ഭരിക്കും?
  • * ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ഗാസ യുദ്ധം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.

  • * ഹമാസ് ബന്ദികളായ ഇസ്രായേലികളെ 72 മണിക്കൂറിനുള്ളിൽ മോചിപ്പിക്കണമെന്ന് പദ്ധതിയിൽ പറയുന്നു.

  • * ഗാസയുടെ ഭരണം ഹമാസിന് ഇല്ലാതെ, പ്രഫഷണൽ പാലസ്തീൻ സമിതിക്ക് കൈമാറും.

View All
advertisement