• HOME
  • »
  • NEWS
  • »
  • money
  • »
  • ടേം ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിൽ വാർഷിക വരുമാനത്തിന് നിർണായക പങ്ക്

ടേം ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങുന്നതിൽ വാർഷിക വരുമാനത്തിന് നിർണായക പങ്ക്

വരുമാനം സംബന്ധിച്ച വിവരങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് വരെ നയിച്ചേക്കാം

News18 Malayalam

News18 Malayalam

  • Share this:
    ഒരുടേം ലൈഫ്ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ അപ്ലിക്കേഷൻ ഫോമിൽ വാർഷിക വരുമാനം രേഖപ്പെടുത്താൻ ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ഇതുവരെ ചിന്തിച്ചിട്ടുണ്ടോ? അനിവാര്യമായ സ്റ്റെപ്പ് ആയതുകൊണ്ടു തന്നെ നിങ്ങൾക്ക് വാർഷിക വരുമാനം നൽകാതിരിക്കാൻ കഴിയില്ല.

    "ഓൺലൈനിൽ ആയാലും ഓഫ്‌ലൈനിൽ ആയാലും ഒരു പോളിസി വാങ്ങുന്ന ഉപഭോക്താവിനോട് ഇൻഷുറർ നിർബന്ധമായും വരുമാനത്തിന്റെ തെളിവ് ആവശ്യപ്പെടും. ഇൻഷുറൻസ് നൽകണോ വേണ്ടയോ എന്ന് കമ്പനി തീരുമാനിക്കുന്നതിന് പിന്നിലെ പ്രധാന ഘടകങ്ങളിലൊന്ന് വാർഷിക വരുമാനമാണ്. അതുകൊണ്ട് ലൈഫ്ഇൻഷുറൻസിന് അപേക്ഷിക്കുന്നതിന് മുമ്പുതന്നെ വരുമാനത്തിന്റെ തെളിവ് തയ്യാറാക്കി വെയ്ക്കണം", പോളിസിബസാർ.കോമിന്റെചീഫ് ബിസിനസ് ഓഫീസർ സന്തോഷ് അഗർവാൾ പറയുന്നു.

    ഇൻഷുറൻസ് കമ്പനികൾ വരുമാനത്തിന്റെ വിവരങ്ങൾ ആരായുന്നതിന് പിന്നിൽ പല കാരണങ്ങളുമുണ്ട്. ഒന്നാമത്തെ കാരണം, ലൈഫ്ഇൻഷുറൻസ് പൊതുവെ വരുമാനത്തിന് പകരമായി ലഭിക്കുന്ന ഒന്നായാണ് കണക്കാക്കപ്പെടുന്നത്. നിങ്ങളുടെ വരുമാനം എത്രയാണെന്ന് ഇൻഷുറർ അറിഞ്ഞാൽ, മരണത്തിന് ശേഷമുള്ള ആനുകൂല്യമായി ലഭിക്കുന്ന ഇൻഷുറൻസ് തുക വരുമാനത്തിന് ഏറെക്കുറെ അടുത്തു നിൽക്കുന്ന തരത്തിലുള്ള കവറേജ് സ്വീകരിക്കാൻ അത് സഹായിച്ചേക്കും.

    "പ്രീമിയം തുക തിരിച്ചടയ്ക്കാനുള്ള നിങ്ങളുടെ സന്നദ്ധത എത്രത്തോളമാണെന്ന് അറിയാനും വരുമാനത്തിന്റെതെളിവ് സഹായിക്കും. ഇൻഷുറൻസ് പോളിസി വാങ്ങിക്കഴിഞ്ഞാൽ ഇൻഷുറർക്ക് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും വരുമാനത്തെക്കുറിച്ചുമുള്ള വിവരങ്ങളിലൂടെ ഭാവിയിൽ പ്രീമിയം തുക കൃത്യമായി അടയ്ക്കാൻ ശേഷിയുണ്ടാകുമോ എന്ന് നിർണയിക്കാൻ കഴിയും. പണം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്താൻ സാധ്യത വളരെ കുറവായതുകൊണ്ടാണ് ഇൻഷുറൻസ് കമ്പനികൾസ്ഥിരവരുമാനംഉള്ളവർക്ക് മുൻഗണന നൽകുന്നത്", സന്തോഷ് അഗർവാൾ കൂട്ടിച്ചേർക്കുന്നു.

    സർവീസിൽ ജോലി ചെയ്ത വർഷങ്ങൾ, ഔദ്യോഗിക പദവി എന്നിവയും പ്രധാനമാണ്; പ്രത്യേകിച്ച് അപകട സാധ്യതയുള്ള തൊഴിൽ മേഖലയിലാണ് ജോലി ചെയ്തതെങ്കിൽ. സീനിയോറിറ്റിയും അനുഭവസമ്പത്തും മൂലം അപകട സാധ്യതയോടൊപ്പം മനുഷ്യാധ്വാനത്തിന്റെ അളവും കുറയുമെന്ന അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് സന്തോഷ് അഗർവാൾ പറയുന്നു.

    Also Read- PM Mudra Yojana പ്രധാനമന്ത്രി മുദ്ര യോജന: ആറു വർഷം പിന്നിട്ടു, ഇതുവരെ അനുവദിച്ചത് 14.96 ലക്ഷം കോടി രൂപ

    അതോടൊപ്പം നിങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് പദ്ധതികൾ പരിചയപ്പെടുത്താനും വരുമാനത്തെക്കുറിച്ചുള്ള അറിവ് ഇൻഷുററെ സഹായിക്കുന്നു. ഓവർ ഇൻഷുറൻസ് മൂലം ഇൻഷുറർക്ക് ഉണ്ടായേക്കാവുന്ന നഷ്ടം ഒഴിവാക്കാനും ഇത് സഹായിക്കുന്നു. യഥാർത്ഥ പണമൂല്യത്തേക്കാൾ കൂടുതൽ കവറേജ്പോളിസി എടുത്ത വ്യക്തി വാങ്ങുന്ന സാഹചര്യമാണ് ഓവർ ഇൻഷുറൻസ്. ഇത് ഇൻഷുറർക്ക് ബുദ്ധിമുട്ടായി മാറിയേക്കാം. ഇൻഷുറൻസ് ക്ലെയിംനിരസിക്കപ്പെടാനും ഇതൊരു കാരണമായിത്തീർന്നേക്കാം. ഓവർ ഇൻഷുറൻസ് മൂലം ഇൻഷുറൻസ് പോളിസി എടുത്ത വ്യക്തി ലാഭം നേടുന്നതിനായി തെറ്റായ ക്ലെയിംനൽകാൻ സാധ്യതയുണ്ട്. ഇത് ഇൻഷുറൻസ് കമ്പനിക്ക് വലിയ നഷ്ടം ഉണ്ടാക്കും.

    ചുരുക്കത്തിൽ, വരുമാനം സംബന്ധിച്ച വിവരങ്ങളെക്കുറിച്ചുള്ള കൃത്യമായ അറിവില്ലായ്മ ഇൻഷുറൻസ് ക്ലെയിം നിരസിക്കപ്പെടുന്ന സാഹചര്യത്തിലേക്ക് വരെ നയിച്ചേക്കാം. അതിനാൽ ഇൻഷുറൻസ് പോളിസി വാങ്ങുമ്പോൾ വരുമാനത്തിന്റെതെളിവ് സമർപ്പിക്കുന്നത് ക്ലെയിംനിരസിക്കപ്പെടുന്നതിൽ നിന്ന് ഇൻഷുറൻസിന്റെ ഗുണഭോക്താവിനെ സംരക്ഷിക്കാൻ കൂടിയാണ്.

    Keywords: Term Insurance, Insurance Policy, Annual Income, Insurer
    ടേം ഇൻഷുറൻസ്, ഇൻഷുറൻസ് പോളിസി, വാർഷിക വരുമാനം, ഇൻഷുറർ
    First published: