ന്യൂഡല്‍ഹി: ദേശീയപാതകളിലെ എല്ലാ ഫീസ് പ്ലാസകളും ഡിജിറ്റല്‍ പേയ്മെന്റ് വഴി ഉപയോക്തൃ ഫീസ് ശേഖരിക്കുന്നതിനായി ഫാസ്റ്റ്ടാഗ് പാതകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 2021 ഫെബ്രുവരി 15/16 അര്‍ദ്ധരാത്രി മുതല്‍ ഇത് നിലവില്‍ വന്നു.
നിലവില്‍ ദേശീയപാതകളിലെ എല്ലാ ഫീസ് പ്ലാസകളും ഫാസ്റ്റ് ടാഗ് സംവിധാനത്തില്‍ പൂര്‍ണ്ണമായും സജ്ജീകരിച്ചിരിക്കുന്നു. എല്ലാ പാതകളും ഫാസ്റ്റ് ടാഗ് പാതകളായി പ്രഖ്യാപിച്ചതിന് ശേഷം, മൊത്തം ഫാസ്റ്റാഗ് ഉപയോഗം 2021 ഫെബ്രുവരി 14 ലെ 80 ശതമാനത്തില്‍ നിന്ന് ഏകദേശം 96 ശതമാനത്തിലെത്തി. 2021 ജൂലൈ 14 ലെ കണക്കനുസരിച്ച് 3.54 കോടിയിലധികം ഫാസ്റ്റ്ടാഗുകള്‍ നല്‍കിയിട്ടുണ്ട്.
ഉപയോക്തൃ ഫീസ് ശേഖരിക്കുന്നതിനുള്ള സാങ്കേതികവിദ്യ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ ഈ രംഗത്ത് പുതിയ സാങ്കേതികവിദ്യയും രീതികളും സ്വീകരിക്കുന്നതിനുള്ള ശ്രമങ്ങളും തുടരുന്നു.
Also Read-മഹീന്ദ്ര 600 ഡീസൽ കാറുകൾ തിരികെ വിളിക്കും; എഞ്ചിനിൽ മലിനമായ ഇന്ധനം ഉപയോഗിച്ചതായി സംശയം
സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍ റൂള്‍സ്, 1989 പ്രകാരം ഡ്രൈവര്‍ക്കും, കോ-ഡ്രൈവര്‍ക്കും എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി ലോക്സഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് ഈ വിവരങ്ങള്‍ നല്‍കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Fastag, Toll plaza