Statiq ഈ വർഷം രാജ്യത്ത് 20000 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും

Last Updated:

നിലവില്‍ രാജ്യത്ത് 7000ലധികം പബ്ലിക്-സെമി, ക്യാപ്റ്റീവ് ചാര്‍ജേഴ്‌സ് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു

ന്യൂഡല്‍ഹി: 2023 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തൊട്ടാതെ 20000 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്ന് ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സൊലുഷ്യന്‍ കമ്പനിയായ സ്റ്റാറ്റിക് അറിയിച്ചു. ശനിയാഴ്ച കമ്പനി പുറത്തിറക്കിയ പ്രസ്താവനയിലാണ് പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. നിലവില്‍ രാജ്യത്ത് 7000ലധികം പബ്ലിക്-സെമി, ക്യാപ്റ്റീവ് ചാര്‍ജേഴ്‌സ് ഉണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
ആയിരത്തിലധികം ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അതിവേഗ ചാര്‍ജിംഗ് സാങ്കേതിക വിദ്യയില്‍ സജ്ജീകരിച്ചിട്ടുണ്ടെന്നും കമ്പനി പുറത്തിറക്കിയ രേഖയില്‍ പറയുന്നു. ഹൈവേകള്‍, മാളുകള്‍, വിമാനത്താവളങ്ങള്‍, ഹോട്ടലുകള്‍, തുടങ്ങിയ സ്ഥലങ്ങളിലാണ് അവ സ്ഥാപിച്ചിരിക്കുന്നത്.
‘ഇന്ത്യയിലെ 60 നഗരങ്ങളിലായി 7000ലധികം ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭാവിയില്‍ ഒരു സുസ്ഥിരമായ സാങ്കേതികവിദ്യ ഉപഭോക്താക്കള്‍ക്കായി സൃഷ്ടിച്ചെടുക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,’ എന്നാണ് കമ്പനി സഹസ്ഥാപകന്‍ അക്ഷിത് ബന്‍സല്‍ പറഞ്ഞത്.
advertisement
രാജസ്ഥാന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റ്‌സ് ലിമിറ്റഡ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ജിഎംആര്‍, എന്നിവയുമായി സഹകരിച്ചാണ് സ്റ്റാറ്റിക് കമ്പനി ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിരിക്കുന്നതെന്നാണ് കമ്പനി രേഖകളില്‍ പറയുന്നത്. പുതിയ രീതിയില്‍ ഇവി ചാര്‍ജിംഗ് സൗകര്യം വികസിപ്പിച്ചെടുക്കാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.
ഡല്‍ഹിയെ കൂടാതെ മുംബൈ, അമൃത്സര്‍, ചണ്ഡീഗഢ്, ഉദയ്പൂര്‍, ബംഗളുരു, ആഗ്ര എന്നീ നഗരങ്ങളിലും ഇ.വി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ഒരു ശൃംഖല കമ്പനി സൃഷ്ടിക്കുമെന്നാണ് സൂചന. ഡല്‍ഹിയെ ഇന്ത്യയുടെ ഇലക്ട്രിക് വെഹിക്കിള്‍ ക്യാപിറ്റല്‍’ ആക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
advertisement
സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജോലി സമയത്ത് ഇലക്ട്രിക് വാഹനങ്ങള്‍ (ഇവി) ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് ഗതാഗത മന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആശയം നടപ്പിലാക്കുന്നതിനായി ഡല്‍ഹിയിലുടനീളം ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അതിവേഗം നിര്‍മ്മിക്കുകയാണ്”, മന്ത്രി പറഞ്ഞു.
advertisement
ഇനി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഈ ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നും കൈലാഷ് ഗഹ്ലോട്ട് വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുറമെ പൊതുജനങ്ങള്‍ക്കും അവരുടെ വാഹനങ്ങള്‍ ഇവിടെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.
ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് അനുസരിച്ച്, സര്‍ക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളും അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്തി പബ്ലിക് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കണം. മൂന്ന് മാസത്തിനുള്ളില്‍ എല്ലാ സര്‍ക്കാര്‍ കെട്ടിടങ്ങളിലും ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദ്ദേശം. ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ സ്ഥാപിക്കുന്നതിന് ഒരു ചാര്‍ജിംഗ് പോയിന്റിന് 6,000 രൂപ വീതം സബ്സിഡിയും നല്‍കും.
advertisement
‘ഇലക്ട്രിക് മൊബിലിറ്റി പ്രോത്സാഹിപ്പിക്കുന്നതിനായി അതാത് സര്‍ക്കാര്‍ കെട്ടിടങ്ങളുടെ പരിസരത്ത്, പ്രത്യേകിച്ച് ഉയര്‍ന്ന തോതില്‍ പൊതു ഇടപാടുകള്‍ നടക്കുന്ന ഓഫീസുകളില്‍ 3 മാസത്തിനുള്ളില്‍ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നത് ഉറപ്പാക്കാന്‍ എല്ലാ വകുപ്പ് മേധാവികളോടും നിര്‍ദ്ദേശിക്കുന്നു” എന്ന് ഗതാഗത വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Money/
Statiq ഈ വർഷം രാജ്യത്ത് 20000 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും
Next Article
advertisement
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
'ഗാസ സമാധാന പദ്ധതി  അംഗീകരിച്ചില്ലെങ്കിൽ കാത്തിരിക്കുന്നത് നരകം'; ഹമാസിന് ട്രംപിന്റെ അന്ത്യശാസനം
  • ഹമാസിന് ഇസ്രായേലുമായി സമാധാന കരാറിൽ ഏർപ്പെടാൻ ട്രംപ് അവസാന അവസരം നൽകി.

  • ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് മുമ്പ് കരാറിലെത്തിയില്ലെങ്കിൽ ഹമാസിനെ നരകം കാത്തിരിക്കുന്നു.

  • ഗാസ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടം ഏറ്റവും നേരിട്ടുള്ള ഇടപെടലാണ് നടത്തുന്നത്.

View All
advertisement