Electric Vehicles| ഇന്ത്യയിൽ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നവയിൽ 5,384 ഇലക്ട്രിക് വാഹനങ്ങളെന്ന് നിതിൻ ഗഡ്കരി

Last Updated:

ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഈ വിവരം വെളിപ്പെടുത്തിയത്.

nitin gadkar
nitin gadkar
2022 ഫെബ്രുവരി 4 വരെയുള്ള കാലയളവിൽ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും സ്വയംഭരണ സ്ഥാപനങ്ങളും ഉള്‍പ്പെടെ സര്‍ക്കാര്‍ ഏജന്‍സികള്‍ (Govt Agencies) ഉപയോഗിച്ചിരുന്ന 8,47,544 വാഹനങ്ങളില്‍ 5,384 വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളാണെന്ന് (Electric Vehicles) കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി (Nitin Gadkari)പാര്‍ലമെന്റിനെ അറിയിച്ചു. ലോക്സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയിലാണ് അദ്ദേഹം ഈ വിവരം വെളിപ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നതെന്നും തൊട്ടുപിന്നിൽ (1,352) സര്‍ക്കാര്‍ സ്ഥാപനങ്ങളും (1,273) സംസ്ഥാന സര്‍ക്കാരുകളും (1,237) ഉണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഭാരത്മാല പരിയോജന പദ്ധതിയുടെ ഒന്നാം ഘട്ടത്തിനു കീഴിൽ, ശേഷിക്കുന്ന 10,000 കിലോമീറ്ററിന്റെ ദേശീയ പാത വികസന പദ്ധതി (എന്‍എച്ച്ഡിപി) ഉള്‍പ്പെടെ ആകെ 34,800 കിലോമീറ്ററിന്റെ പദ്ധതികളിൽ 19,363 കിലോമീറ്റർ നീളത്തിലുള്ള പദ്ധതികൾ 2022 ജനുവരി വരെയുള്ള കാലയളവിൽ പൂര്‍ത്തിയായതായി ഗഡ്കരി പ്രത്യേക ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ഈ വര്‍ഷം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് സര്‍ക്കാര്‍ 59,000 കോടി രൂപയുടെ അധിക ബജറ്റ് അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം മറ്റൊരു ചോദ്യത്തിന് മറുപടിയായി പറഞ്ഞു. 2014ല്‍ 91,287 കിലോമീറ്റർ ആയിരുന്നതിൽ നിന്ന് ദേശീയ പാതകളുടെ ആകെ ദൈര്‍ഘ്യം 1,41,170 കിലോമീറ്ററായി ഉയര്‍ത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മദ്യപിച്ച് വാഹനമോടിച്ചതിന് രാജ്യത്തുടനീളം 48,144 ഇ-ചലാന്‍ നല്‍കിയിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി ഗഡ്കരി പറഞ്ഞു.
advertisement
'ഓട്ടോമൊബൈല്‍ സേഫ്റ്റി ഇക്കോസിസ്റ്റം ഇന്‍ ഇന്ത്യ' എന്ന വിഷയത്തില്‍ അടുത്തിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിതിന്‍ ഗഡ്കരിയും സംസാരിച്ചിരുന്നു. അതില്‍ ഇന്ത്യയിലെ കാറുകളുടെ പൊതു സുരക്ഷയെക്കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. വാഹനങ്ങളുടെ മുന്‍സീറ്റുകളിൽ ഇരിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും ത്രീ-പോയന്റ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ചും ഗഡ്കരി സംസാരിച്ചു.
അതു സംബന്ധിച്ച അറിയിപ്പ് ലഭിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വതന്ത്ര ഏജന്‍സി (ഭാരത് എന്‍സിഎപി) രാജ്യത്തെ വാഹനങ്ങള്‍ക്ക് അവയുടെ സുരക്ഷാ സവിശേഷതകളെ അടിസ്ഥാനമാക്കി റേറ്റിംഗ് നല്‍കാനും ലക്ഷ്യമിടുന്നുണ്ട്. അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ വാഹന നിര്‍മ്മാണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്തെത്തുമെന്നും മന്ത്രി വിശ്വസിക്കുന്നു.
advertisement
അതേസമയം, ടെസ്ലയെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്ന് നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ വാഹനങ്ങള്‍ ചൈനയില്‍ നിര്‍മ്മിക്കുന്നതും ഇന്ത്യയില്‍ വില്‍ക്കുന്നതും ഉള്‍ക്കൊള്ളാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യ ഒരു വലിയ വിപണിയായതിനാല്‍ ഇവിടെ സ്വന്തമായി പ്ലാന്റ് സ്ഥാപിക്കാന്‍ ടെസ്ലയുടെ ഇന്ത്യന്‍ മേധാവിയുമായി അടുത്തിടെ ചര്‍ച്ച നടത്തിയതായും ഗഡ്കരി വെളിപ്പെടുത്തി. എന്നാല്‍ ടെസ്ല കാറുകള്‍ ചൈനയില്‍ നിര്‍മിച്ച് ഇന്ത്യയില്‍ വില്‍ക്കാനാണ് എലോണ്‍ മസ്‌കിന് താല്‍പര്യമെന്നും നിതിന്‍ ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
Electric Vehicles| ഇന്ത്യയിൽ സര്‍ക്കാര്‍ ഏജന്‍സികള്‍ ഉപയോഗിക്കുന്നവയിൽ 5,384 ഇലക്ട്രിക് വാഹനങ്ങളെന്ന് നിതിൻ ഗഡ്കരി
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement