Nitin Gadkari | ടെസ്‌ലയ്ക്ക് സ്വാഗതം; പക്ഷേ ചൈനയിൽ നിർമാണവും ഇന്ത്യയിൽ വിൽപ്പനയുമെന്ന നയം ഉൾക്കൊള്ളാനാകില്ല: നിതിൻ ഗഡ്കരി

Last Updated:

ഇന്ത്യ ഒരു വലിയ വിപണിയായതിനാൽ ഇവിടെ സ്വന്തമായി പ്ലാന്റ് സ്ഥാപിക്കാൻ ടെസ്‌ലയുടെ ഇന്ത്യൻ മേധാവിയുമായി അടുത്തിടെ ചർച്ച നടത്തിയതായും ഗഡ്കരി വെളിപ്പെടുത്തി

nitin gadkar
nitin gadkar
ടെസ്‌ലയെ (Tesla) ഇന്ത്യയിലേയ്ക്ക് (India) സ്വാഗതം ചെയ്യുന്നു. എന്നാൽ വാഹനങ്ങൾ ചൈനയിൽ നിർമ്മിക്കുന്നതും ഇന്ത്യയിൽ വിൽക്കുന്നതും "ഉൾക്കൊള്ളാനാകില്ലെന്ന്" കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രിയും മുതിർന്ന ബിജെപി (BJP) നേതാവുമായ നിതിൻ ഗഡ്കരി (Nitin Gadkari) ന്യൂസ് 18ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കി. ഇന്ത്യ ഒരു വലിയ വിപണിയായതിനാൽ ഇവിടെ സ്വന്തമായി പ്ലാന്റ് സ്ഥാപിക്കാൻ ടെസ്‌ലയുടെ ഇന്ത്യൻ മേധാവിയുമായി അടുത്തിടെ ചർച്ച നടത്തിയതായും ഗഡ്കരി വെളിപ്പെടുത്തി.
ടെസ്‌ല ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് തടസ്സങ്ങൾ നേരിടുന്നതിനെക്കുറിച്ച് കഴിഞ്ഞ മാസം ടെസ്‌ല സിഇഒ എലോൺ മസ്‌ക് പോസ്റ്റ് ചെയ്ത ട്വീറ്റ് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. പല സംസ്ഥാനങ്ങളും മസ്‌ക്കിനെ പരസ്യമായി വാഹന നിർമ്മാണ പ്ലാന്റ് സ്ഥാപിക്കാൻ ക്ഷണിച്ചു. “ടെസ്‌ലയെ ഇന്ത്യയിലേയ്ക്ക് സ്വാഗതം ചെയ്യുന്നു, ഇന്ത്യൻ വാഹന വിപണി ഒരു വലിയ വിപണിയാണ്. ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിന്റെ വിറ്റുവരവ് 7.5 ലക്ഷം കോടി രൂപയാണ്. കൂടാതെ ലോകമെമ്പാടുമുള്ള എല്ലാ പ്രശസ്ത ബ്രാൻഡുകളും ഇന്ത്യയിൽ ഉണ്ട്. ബിഎംഡബ്ല്യൂ (BMW), മേഴ്സിഡെസ് (Mercedes), ഹ്യൂണ്ടായ് (Hyundai), ടൊയോട്ടോ (Toyota), വോൾവോ (Volvo), ഹോണ്ട (Honda) തുടങ്ങിയ വൻകിട കമ്പനികളെല്ലാം ഇന്ത്യയിൽ വിൽപ്പന നടത്തുണ്ട്. അതിനാൽ ഒരു വലിയ വിപണി തന്നെയാണ് ഇന്ത്യ ”കേന്ദ്രമന്ത്രി ന്യൂസ് 18നോട് പറഞ്ഞു.
advertisement
എന്നാൽ ടെസ്‌ല കാറുകൾ ചൈനയിൽ നിർമിച്ച് ഇന്ത്യയിൽ വിൽക്കാനാണ് എലോൺ മസ്‌കിന് താൽപര്യമെന്നും നിതിൻ ഗഡ്കരി കൂട്ടിച്ചേർത്തു. “ഇവിടെ സ്വന്തമായി പ്ലാന്റ് തുടങ്ങാൻ ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ എല്ലാ അനുബന്ധ സാമഗ്രികളും ഇവിടെ ലഭ്യമാണ്, നിങ്ങൾക്ക് ഇവിടെ കാര്യക്ഷമമായി തന്നെ ഉൽപ്പാദനം നടത്താം. കൂടാതെ നിങ്ങൾക്ക് ഇവിടെ മികച്ച വിൽപ്പനയും ഉറപ്പാക്കാം. അതിനാൽ ഇവിടെ പ്ലാന്റ് ആരംഭിക്കുകയാണെങ്കിൽ, നിങ്ങളെ സ്വാഗതം ചെയ്യുന്നു. എന്നാൽ ചൈനയിൽ ഉൽപ്പാദിപ്പിക്കുകയും ഇന്ത്യയിൽ വിൽപ്പന നടത്തുകയും ചെയ്യുന്നത് അംഗീകരിക്കാൻ കഴിയുന്ന കാര്യമല്ലെന്നും” അദ്ദേഹം പറഞ്ഞു.
advertisement
3-4 ദിവസങ്ങൾക്ക് മുമ്പ് ടെസ്‌ലയുടെ ഇന്ത്യാ മേധാവിയുമായി താൻ ആശയവിനിമയം നടത്തിയെന്നും അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും ഗഡ്കരി വെളിപ്പെടുത്തി. എന്നാൽ “അവസാന തീരുമാനം എടുക്കേണ്ടത് മസ്ക് ആണെന്നും” അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ വേണ്ടത്ര നികുതി ആനുകൂല്യങ്ങളില്ലെന്നാണ് ടെസ്‌ലയുടെ പരാതി. “യഥാർത്ഥത്തിൽ നമുക്ക് ഒരു കമ്പനിയല്ല ഉള്ളത്. ഇന്ത്യൻ വിപണിയിൽ എല്ലാ ലോക ഭീമന്മാരും ഉണ്ട്. നമ്മൾ ഒരു കമ്പനിക്ക് ആനുകൂല്യം നൽകിയാൽ, ആ ആനുകൂല്യം മറ്റ് കമ്പനികൾക്കും നൽകണം. അതാണ് പ്രായോഗികമായ പ്രശ്നം,” ന്യൂസ് 18ന്റെ ചോദ്യത്തിന് മറുപടിയായി ഗഡ്കരി പറഞ്ഞു
advertisement
രണ്ട് വർഷത്തിനുള്ളിൽ, ഇലക്‌ട്രിക് വാഹനങ്ങളുടെ വില മറ്റുള്ളവയ്ക്ക് തുല്യമാകും
രണ്ട് വർഷത്തിനുള്ളിൽ, കൂടുതൽ വാഹനങ്ങളുടെ ഉത്പാദനത്തോടെ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ, ത്രീ വീലർ, ഫോർ വീലറുകൾ, ബസുകൾ എന്നിവയുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമാകുമെന്നും ഗഡ്കരി അവകാശപ്പെട്ടു.
“നമുക്ക് അത് നേടാൻ കഴിയും,” അദ്ദേഹം പറഞ്ഞു. ഇതൊരു “നമ്പർ ഗെയിം” ആണ്. മുംബൈ, പൂനെ, ഡൽഹി തുടങ്ങിയ വൻകിട നഗരങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും രണ്ട് വർഷത്തിനുള്ളിൽ എല്ലാ കോർപ്പറേഷനുകളിലും ഇലക്ട്രിക് ബസുകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. "ലിഥിയം-അയൺ ബാറ്ററികൾ ഇപ്പോൾ നാം ഇവിടെ നിർമ്മിക്കുന്നുണ്ട്. സിങ്ക്-അയൺ, സോഡിയം-അയൺ, അലുമിനിയം-അയൺ എന്നിവയും വികസിപ്പിക്കുന്നുണ്ട്. ഇത് പുതിയ വ്യവസായത്തിന് സഹായകമാകും. നാം ഗ്രീൻ ഹൈഡ്രജനിലേക്ക് മാറുകയാണ്. ഗ്രീൻ ഹൈഡ്രജൻ ഭാവിയുടെ ഇന്ധനമാണ്, ലോകമെമ്പാടും ഗ്രീൻ ഹൈഡ്രജൻ കയറ്റുമതി ചെയ്യുക എന്നതാണ് എന്റെ ലക്ഷ്യം, ”ഗഡ്കരി പറഞ്ഞു.
advertisement
ഇന്ത്യ 8 ലക്ഷം കോടി രൂപയുടെ അസംസ്‌കൃത എണ്ണ, വാതകം, പെട്രോളിയം എന്നിവ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും ഇതിന് പകരം എഥനോൾ, മെഥനോൾ, ബയോ-ഡീസൽ, സിഎൻജി, ഇലക്ട്രിക്, ബയോ-എൽഎൻജി, ഗ്രീൻ ഹൈഡ്രജൻ തുടങ്ങിയ ബദൽ ഇന്ധനങ്ങൾ കൊണ്ടുവരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. “മൂന്ന് വർഷത്തിനുള്ളിൽ, ഇന്ത്യയിൽ എല്ലാത്തരം സാങ്കേതിക നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കുമെന്നും അഞ്ച് വർഷത്തിനുള്ളിൽ ഓട്ടോമൊബൈൽസിൽ ലോകത്തെ ഒന്നാം നമ്പർ നിർമ്മാണ കേന്ദ്രമായി രാജ്യം മാറുമെന്നും ഗതാഗത മന്ത്രി എന്ന നിലയിൽ തനിക്ക് ഇക്കാര്യത്തിൽ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓട്ടോമൊബൈൽസ് മേഖലയുടെ വിറ്റുവരവ് 7.5 ലക്ഷം കോടിയിൽ നിന്ന് 15 ലക്ഷം കോടിയാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
advertisement
രാജ്യത്ത് പരമാവധി തൊഴിലവസരങ്ങൾ നൽകുന്നതും സംസ്ഥാനത്തിനും കേന്ദ്രത്തിനും ജിഎസ്ടിയിൽ പരമാവധി വരുമാനം നൽകുന്നതും ഇന്ത്യയുടെ വളർച്ചയ്ക്ക് വളരെ പ്രധാനപ്പെട്ടതുമായ മേഖലയാണിതെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
കഴിഞ്ഞ കുറച്ചുകാലമായി ഇതര ഇന്ധന പരിഹാര മാർഗങ്ങളിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. പെട്രോളിനും ഡീസലിനും പകരമായി ഉപയോഗിക്കാവുന്ന മറ്റൊരു ബദൽ മാർഗമാണ് എഥനോൾ. വാഹനങ്ങളിൽ എഥനോൾ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നയാളാണ് കേന്ദ്ര റോഡ്, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. ഫ്ലെക്സ്-ഇന്ധന എഞ്ചിനുകൾ കൊണ്ടുവരാനാണ് അദ്ദേഹം വാഹന നിർമ്മാതാക്കളോട് അഭ്യർത്ഥിച്ചിരിക്കുന്നത്. ഫ്ലെക്സ്-ഇന്ധന എഞ്ചിനുകൾക്ക് പെട്രോളിലും എഥനോളിലും പ്രവർത്തിക്കും. കൂടാതെ, എഥനോൾ കലർന്ന പെട്രോൾ ശുദ്ധമായ പെട്രോളിനേക്കാളും ഡീസലിനേക്കാളും മലിനീകരണം കുറവുള്ളതാണ്. 2022 ഓടെ E10 ഉം 2025 ഓടെ E20 ഉം കൈവരിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അതായത് 10% എഥനോൾ കലർന്ന പെട്രോൾ 2022 ഓടെ ഇന്ത്യയിലുടനീളം ലഭ്യമാകും. കൂടാതെ, 2025 ഓടെ, 20% എഥനോൾ കലർന്ന പെട്രോൾ രാജ്യത്തുടനീളം ലഭ്യമാകും.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Nitin Gadkari | ടെസ്‌ലയ്ക്ക് സ്വാഗതം; പക്ഷേ ചൈനയിൽ നിർമാണവും ഇന്ത്യയിൽ വിൽപ്പനയുമെന്ന നയം ഉൾക്കൊള്ളാനാകില്ല: നിതിൻ ഗഡ്കരി
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement