Facebook Messenger | ചാറ്റ് സ്ക്രീൻഷോട്ട് മറ്റാരെങ്കിലും പകർത്തിയാൽ ഉടൻ അറിയിപ്പ്; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്
- Published by:Anuraj GR
- news18-malayalam
Last Updated:
ആരെങ്കിലും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷന്‍ (Notification) ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഫേസ്ബുക്ക് മെസഞ്ചറിന്റെ (Facebook Messenger) എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ് ചാറ്റുകളില്‍ ഡിസപ്പിയറിങ് മെസേജ് ഫീച്ചര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ലഭ്യമാണ്. ഇപ്പോള്‍ പുതിയ ഒരു അലേര്‍ട്ട് ഫീച്ചർ (Alert Feature) ഫേസ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ആരെങ്കിലും ചാറ്റുകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ (Screenshots) പകര്‍ത്തിയാല്‍ മറുവശത്ത് ഉള്ളയാള്‍ക്ക് നോട്ടിഫിക്കേഷന്‍ (Notification) ലഭിക്കുന്ന ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ, ആരെങ്കിലും വാനിഷ് മോഡില്‍ (Vanish Mode) സ്‌ക്രീന്‍ഷോട്ട് എടുക്കുമ്പോള്‍ അറിയിപ്പ് ലഭിക്കുമായിരുന്നു. എന്നാൽ, എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്തിരിക്കുന്ന എല്ലാ ചാറ്റുകളിലും ഈ ഫീച്ചര്‍ ഉടന്‍ ലഭ്യമാക്കാൻ ഒരുങ്ങുകയാണ് ഫെയ്‌സ്ബുക്ക് മെസഞ്ചർ.
''നിങ്ങള്‍ക്ക് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകള്‍ സുരക്ഷിതത്വത്തോടെ ഉപയോഗിക്കാൻ കഴിയേണ്ടത് പ്രധാനമാണെന്ന് ഞങ്ങള്‍ കരുതുന്നു. അതിനാല്‍ നിങ്ങളുടെ ഡിസപ്പിയറിങ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ ആരെങ്കിലും എടുത്താല്‍ അക്കാര്യം നിങ്ങളെ അറിയിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു'', പുതിയ ഫീച്ചറിനെ കുറിച്ച് മെറ്റ (Meta) വിശദീകരിക്കുന്നു. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റഡ് ഗ്രൂപ്പ് ചാറ്റുകള്‍, മെസഞ്ചറിലെ കോളുകള്‍ എന്നിങ്ങനെയുള്ള മറ്റ് നിരവധി ഫീച്ചറുകളും മെറ്റ അവതരിപ്പിക്കുന്നുണ്ട്.
സന്ദേശങ്ങളോട് പ്രതികരിക്കാന്‍ ഇമോജികളും ഫേസ്ബുക്ക് മെസഞ്ചറില്‍ ലഭ്യമാണ്. കുറച്ച് നേരം ബട്ടണ്‍ അമര്‍ത്തി പിടിച്ചാല്‍ ഇമോജി ട്രേയിലേക്ക് ഉപയോക്താക്കൾക്ക് ആക്സസ് ലഭിക്കും. അവയിൽ നിന്നും ഇഷ്ടമുള്ള റിയാക്ഷന്‍ നിങ്ങൾക്ക് തെരഞ്ഞെടുക്കാം. മെസേജില്‍ ഡബിള്‍ ടാപ്പ് ചെയ്താൽ 'ഹാർട്ട്' ചിഹ്നം അയയ്ക്കാനും കഴിയും. ഈ ഫീച്ചര്‍ ഇതിനകം തന്നെ ഇന്‍സ്റ്റാഗ്രാം ഡയറക്ട് മെസേജുകളില്‍ ലഭ്യമാണ്. ഈ വര്‍ഷം അവസാനം വാട്ട്സ്ആപ്പിലും ഫീച്ചര്‍ എത്തുമെന്ന് അഭ്യൂഹമുണ്ട്. ഇതിനു പുറമെ, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളിലെ മെസേജുകളിൽ ദീർഘനേരം അമർത്തിപ്പിടിച്ചോ സ്വൈപ്പ് ചെയ്തോ മറുപടി നല്‍കാന്‍ കഴിയും. ഒരു സന്ദേശത്തിന് മറുപടി നല്‍കാന്‍ അതില്‍ അൽപ്പസമയം അമർത്തിപ്പിടിക്കുക. വാട്ട്സ്ആപ്പിലും ഇന്‍സ്റ്റാഗ്രാമിലും ഇതേ ഫീച്ചര്‍ ഇതിനകം ലഭ്യമാണ്.
advertisement
കൂടാതെ, എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത വ്യക്തിഗത ചാറ്റുകള്‍ക്കും ഗ്രൂപ്പ് ചാറ്റുകള്‍ക്കും പുതിയ മെസേജ് ഫോര്‍വേഡിങ് ഫീച്ചര്‍ ലഭ്യമാണ്. ഈ ഫീച്ചര്‍ ഉപയോഗിച്ച് സന്ദേശങ്ങളും മീഡിയ ഫയലുകളും ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കും. ഫോര്‍വേഡ് ബട്ടണ്‍ ടാപ്പ് ചെയ്ത് ഒന്നോ അതിലധികമോ ആളുകളുമായോ ഗ്രൂപ്പുകളുമായോ ഈ മേസേജ് പങ്കുവെയ്ക്കാന്‍ കഴിയും. ഇത്തരത്തില്‍ ഫോര്‍വേഡ് ചെയ്യുന്ന സമയത്ത് ഒരു ഷെയര്‍ ഷീറ്റും കാണാന്‍ കഴിയും.
advertisement
ഫെയ്സ്ബുക്ക് മെസഞ്ചറില്‍ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത ചാറ്റുകളില്‍ വീഡിയോകള്‍ അയയ്ക്കുന്നതിന് മുമ്പ് എഡിറ്റ് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന ഓപ്ഷനാണ് വീഡിയോ എഡിറ്റ്‌സ്. ഈ ഫീച്ചറില്‍ സ്റ്റിക്കറുകള്‍, ടെക്സ്റ്റ്, ക്രോപ്പിങ്, ഓഡിയോ എഡിറ്റിങ് എന്നീ സൗകര്യങ്ങളും ലഭിക്കും. മാത്രമല്ല, ചാറ്റുകളിലെ വീഡിയോകളും ഫോട്ടോകളും സേവ് ചെയ്യാനും സാധിക്കും. ഇതിനായി മെസഞ്ചറില്‍ ലഭിക്കുന്ന ഏത് മീഡിയ ഫയലിലും ദീര്‍ഘനേരം ടാപ്പ് ചെയ്ത് പിടിക്കണം. ഇങ്ങനെ ചെയ്താല്‍ നിങ്ങള്‍ക്ക് ആ വീഡിയോയോ ഫോട്ടോയോ സേവ് ചെയ്യാന്‍ കഴിയും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 31, 2022 2:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Facebook Messenger | ചാറ്റ് സ്ക്രീൻഷോട്ട് മറ്റാരെങ്കിലും പകർത്തിയാൽ ഉടൻ അറിയിപ്പ്; പുതിയ ഫീച്ചറുമായി ഫേസ്ബുക്ക്