• HOME
  • »
  • NEWS
  • »
  • money
  • »
  • രാജ്യത്തെ ആദ്യ സമ്പൂർണ ഇലക്ട്രിക് വാഹന സംസ്ഥാനമാകാൻ ഹിമാചൽ പ്രദേശ് പദ്ധതിയിടുന്നു

രാജ്യത്തെ ആദ്യ സമ്പൂർണ ഇലക്ട്രിക് വാഹന സംസ്ഥാനമാകാൻ ഹിമാചൽ പ്രദേശ് പദ്ധതിയിടുന്നു

ഡീസലിലും പെട്രോളിലും ഓടുന്ന ഔദ്യോഗിക വാഹനങ്ങൾ ഒഴിവാക്കി പകരം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കാനാണ് തീരുമാനം

  • Share this:

    ഡീസലിലും പെട്രോളിലും ഓടുന്ന ഔദ്യോഗിക വാഹനങ്ങൾ ഒഴിവാക്കി പകരം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലിറക്കുമെന്ന് പ്രഖ്യാപിച്ച് ഹിമാചൽപ്രദേശ് ഗതാഗത വകുപ്പ്. ഇതോടെ ഔദ്യോഗിക ആവശ്യങ്ങൾക്ക് പൂർണ്ണമായും ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്ന ആദ്യ സംസ്ഥാനമെന്ന പേര് ഹിമാചൽ പ്രദേശിന് സ്വന്തമാകും.

    ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന ഗതാഗത വകുപ്പ് കൊണ്ടുവന്ന തീരുമാനം പ്രശംസനീയമാണെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖു പറഞ്ഞു. ഹിമാചൽ പ്രദേശ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ കീഴിൽ ഏകദേശം 300 ഇ-ബസ്സുകൾ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി 400 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    Also read- ആറായിരത്തിലേറെ ജീവനക്കാരെ പിരിച്ചുവിടുമെന്ന് Dell; കമ്പനിയിലെ അഞ്ച് ശതമാനം ജീവനക്കാർക്ക് ജോലി നഷ്ടമാകും

    അടുത്ത രണ്ട് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 60 ശതമാനം ബസ്സുകളും ഇ-ബസ്സ് ആക്കി മാറ്റാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെയ്ക്കുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. ‘2025 ഓടെ ഇന്ത്യയിൽ സമ്പൂർണ്ണ ഹരിതോർജത്തിൽ പ്രവർത്തിക്കുന്ന ആദ്യ സംസ്ഥാനമെന്ന പദവി ഹിമാചൽ പ്രദേശ് നേടും. അതിനായാണ് ഞങ്ങൾപ്രവർത്തിക്കുന്നത്,’ മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

    എല്ലാ സർക്കാർ സ്ഥാപനങ്ങളിലും ഒരു വർഷത്തിനുള്ളിൽ ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘നിലവിലെ ഡീസൽ പെട്രോൾ ബസ്സുകൾക്ക് പകരം ഇലക്ട്രിക് ബസ്സുകൾ നിരത്തിലിറക്കും. ഘട്ടം ഘട്ടമായിട്ടാകും ഈ പദ്ധതികൾ നടപ്പിലാക്കുക,’ മുഖ്യമന്ത്രി പറഞ്ഞു.

    Also read- എല്ലാ പാതകളും നീളുന്നത് ഇന്ത്യയുടെ തിളക്കമാർന്ന സാമ്പത്തിക ഭാവിയിലേക്ക്

    ഷിംലയിലെ പ്രാദേശിക ബസ് സ്റ്റേഷനിൽ ഇ-ബസ്സുകൾ ഏർപ്പെടുത്തുമെന്നും നദൗനിൽ ഒരു ഇലക്ട്രിക് ബസ് സ്റ്റേഷൻ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രിക് ബസ്സുകളുടെ ചാർജിംഗിനായുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതിനായി 110 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി അവയ്ക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

    700 സർക്കാർ കെട്ടിടങ്ങളാണ് ഇ-ബസ്സ് ചാർജിംഗ് സ്റ്റേഷനുവേണ്ടി കണ്ടെത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയുന്ന പ്രഖ്യാപനങ്ങളാണ് ഇത്തവണത്തെ ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമനും പ്രഖ്യാപിച്ചിരിക്കുന്നത്. ഇവി ബാറ്ററികളുടെ സബ്സിഡി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുമെന്നും ധനമന്ത്രി ബജറ്റിൽ വ്യക്തമാക്കി. ഇതോടെ ഇലക്ട്രിക് വഹാന വ്യവസായ മേഖല കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

    Published by:Vishnupriya S
    First published: