Most Searched Car Brand | 2021ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകൾ തിരഞ്ഞ കാർ ബ്രാൻഡ് Hyundai; ലോക റാങ്കിങ്ങില്‍ ഒന്നാമത് Toyota

Last Updated:

ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനം ബിഎംഡബ്ല്യു (BMW) സ്വന്തമാക്കി

ഗൂഗിള്‍ ട്രെന്‍ഡ് ഡാറ്റ പ്രകാരം (Google Trend Data) 2021ൽ ആളുകൾ ഏറ്റവും കൂടുതല്‍ തിരഞ്ഞ കാർ നിർമാതാക്കൾ (Car Manufacturers) ടൊയോട്ടയാണെന്ന് (Toyota) ഓസ്ട്രേലിയയിലെ കമ്പയര്‍ ദി മാര്‍ക്കറ്റിന്റെ വാര്‍ഷിക റിപ്പോർട്ട് പറയുന്നു. ഓണ്‍ലൈന്‍ സെർച്ചുകളിൽ ലോകത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ടൊയോട്ടയാണ്. ഓസ്ട്രേലിയ, റഷ്യ, ജപ്പാന്‍, തെക്കേ അമേരിക്കന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിൽ ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞ ഓട്ടോമോട്ടീവ് ബ്രാന്‍ഡാണിത്. 154 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ് തയ്യാറാക്കിയത്. 47 രാജ്യങ്ങളില്‍ ടൊയോട്ട ഒന്നാമതെത്തി. കൂടാതെ ഇന്ത്യയില്‍ (India) ഏറ്റവും കൂടുതല്‍ ആളുകൾ തിരഞ്ഞ കാര്‍ നിര്‍മ്മാതാക്കളില്‍ ഹ്യുണ്ടായി (Hyundai) ഒന്നാം സ്ഥാനത്തെത്തി.
പട്ടിക പ്രകാരം, ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനം ബിഎംഡബ്ല്യു (BMW) സ്വന്തമാക്കി. ആകെ 29 രാജ്യങ്ങളിലാണ് ഓൺലൈൻ സെർച്ചിൽ ബിഎംഡബ്ള്യൂ മുൻപന്തിയിലെത്തിയത്. അതേസമയം, മെഴ്‌സിഡസ് ബെന്‍സ് ആഗോള റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ടൊയോട്ട ആകെ തിരയലുകളുടെ 31 ശതമാനത്തെയാണ് പ്രതിനിധീകരിക്കുന്നത്. ഈ ദക്ഷിണ കൊറിയന്‍ ബ്രാന്‍ഡ് 2020ല്‍ സ്‌കോര്‍ ചെയ്തതിനേക്കാള്‍ കുറവാണ് ഇത്. 34.8 ശതമാനമായിരുന്നു 2020ൽ ടൊയോട്ട സ്‌കോർ ചെയ്തത്.
advertisement
കിയ, ടെസ്‌ല തുടങ്ങിയ പുതിയതും വിപണിയില്‍ ഉയര്‍ന്നുവരുന്നതുമായ ബ്രാന്‍ഡുകളാണ് ഈ ഇടിവിനു കാരണം. കൂടാതെ 2021ല്‍ ഇലക്ട്രിക് കാറുകള്‍ നേടിയ ജനപ്രീതിയും റാങ്കിംഗിനെ സ്വാധീനിച്ചിട്ടുണ്ട്. ഇലക്ട്രിക് കാറുകളുടെ ജനപ്രീതിയില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായതായും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂര്‍, ഹോങ്കോങ്, ഓസ്ട്രിയ, ഐസ്ലന്‍ഡ്, മഡഗാസ്‌കര്‍, ചൈന, മക്കാവോ തുടങ്ങിയ രാജ്യങ്ങളിൽ ടെസ്ല മുന്‍നിരയിൽ ഇടം പിടിച്ചിട്ടുണ്ട്.
advertisement
2020ല്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന ഓഡി 2021ല്‍ നില മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് എത്തി. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഹ്യുണ്ടായിയും സമാന പാത പിന്തുടര്‍ന്നു. നിസ്സാന്‍, ഫോര്‍ഡ്, പ്യൂഗോട്ട് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ജനപ്രീതി കുറയുകയും ചെയ്തു.
അതേസമയം, 2018 ന് ശേഷം ആദ്യമായി ചില രാജ്യങ്ങളില്‍ റോള്‍സ് റോയ്സും മസ്ദയും ഒന്നാം സ്ഥാനത്തെത്തി. ടൊയോട്ട ഒന്നാം സ്ഥാനത്ത് തുടരുന്നതിനുള്ള പ്രധാന കാരണം നിര്‍ത്തലാക്കപ്പെട്ട സ്‌പെയര്‍ പാര്‍ട്‌സുകള്‍ വീണ്ടും അവതരിപ്പിച്ചതാണ്. ഈ ഭാഗങ്ങള്‍ വീണ്ടും അവതരിപ്പിച്ചതോടെ ടൊയോട്ട കാര്‍ ഉടമകള്‍ക്ക് തങ്ങളുടെ പഴയ കാറുകള്‍ക്ക് പുതിയ രൂപം നല്‍കാന്‍ കഴിഞ്ഞു. കൂടാതെ, 2021ല്‍ ടൊയോട്ട രണ്ട് പുതിയ കാറുകള്‍ പുറത്തിറക്കി. ഒപ്പം ഇലക്ട്രിക് വാഹനങ്ങളും അവതരിപ്പിച്ചു. ലോകത്തിലെ ആദ്യത്തെ കൊറോള എസ്‌യുവി, പുതുതായി പുനര്‍രൂപകല്‍പ്പന ചെയ്ത ലാന്‍ഡ് ക്രൂയിസര്‍ എന്നിവ ടൊയോട്ട പുതുതായി അവതരിപ്പിച്ച വാഹനങ്ങളാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
Most Searched Car Brand | 2021ല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകൾ തിരഞ്ഞ കാർ ബ്രാൻഡ് Hyundai; ലോക റാങ്കിങ്ങില്‍ ഒന്നാമത് Toyota
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement