Delhi Airport | ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം ഡല്‍ഹി എയര്‍പോര്‍ട്ട്; ദുബായ് പിന്നിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ യുഎസ് വീണ്ടും ആധിപത്യം നിലനിര്‍ത്തി.
മാര്‍ച്ചില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായി (worlds second busiest airport)ഡല്‍ഹി എയര്‍പോര്‍ട്ട് മാറിയെന്ന് ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡ് (OAG) റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര, അന്തര്‍ദേശീയ വിമാനങ്ങളുടെ കാര്യത്തിലാണ് ഡല്‍ഹി വിമാനത്താവളം (delhi airport) ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ''അറ്റ്ലാന്റ ഒന്നാം സ്ഥാനം നിലനിര്‍ത്തുമ്പോള്‍, ഫെബ്രുവരി മാസം മൂന്നാം സ്ഥാനത്തായിരുന്ന ഡല്‍ഹി മാര്‍ച്ച് മാസം രണ്ടാം സ്ഥാനത്തുള്ള ദുബായിയെ മറികടന്നു'' OAG യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് മഹാമാരിക്ക് മുമ്പ് 2019 മാര്‍ച്ചില്‍ ഡല്‍ഹി വിമാനത്താവളം 23-ാം സ്ഥാനത്തായിരുന്നു. ഈ വര്‍ഷം മാര്‍ച്ചില്‍ യുഎസിലെ അറ്റ്ലാന്റ, ഇന്ത്യയിലെ ഡല്‍ഹി, ദുബായ് വിമാനത്താവളം എന്നിവ യഥാക്രമം 4.42 ദശലക്ഷം, 3.61 ദശലക്ഷം, 3.55 ദശലക്ഷം സീറ്റുകള്‍ കൈകാര്യം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
''കോവിഡ് 19 മഹാമാരി ലോകത്തെ സാരമായി ബാധിച്ചു. ഇതിന്റെ ഭാഗമായുള്ള യാത്രാ നിയന്ത്രണങ്ങള്‍ രണ്ട് വര്‍ഷം തുടര്‍ച്ചയായി ട്രാവല്‍, ടൂറിസം മേഖലകളെ മോശമായി ബാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍, ലോകമെമ്പാടും വാക്‌സിനേഷന്‍ (vaccination) എടുക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ സര്‍ക്കാരുകള്‍ യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുകയും അതിര്‍ത്തികള്‍ തുറക്കുകയും ചെയ്തു'', ഡല്‍ഹി എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് (DIAL) സിഇഒ വിദെഹ് കുമാര്‍ ജയ്പുരിയാര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു.
advertisement
'കഴിഞ്ഞ മാസം അതിര്‍ത്തികള്‍ തുറക്കുകയും പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്ത അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. ഈ നടപടികള്‍ ട്രാവല്‍, ടൂറിസം വ്യവസായത്തെ വലിയ തോതില്‍ സഹായിക്കുകയും വിമാന യാത്രയ്ക്ക് ആവശ്യമായ ഉത്തേജനം നല്‍കുകയും ചെയ്തു'', അദ്ദേഹം കൂട്ടിച്ചേർത്തു
advertisement
നേരത്തെ, ഒഫീഷ്യല്‍ എയര്‍ലൈന്‍ ഗൈഡ് (OAG),2022 മാര്‍ച്ചില്‍ ഏറ്റവും തിരക്കേറിയ 10 വിമാനത്താവളങ്ങളുടെ (top 10 busiest airport) പട്ടിക പുറത്തുവിട്ടിരുന്നു. പട്ടികയില്‍ റാങ്കിംഗ് വീണ്ടെടുത്ത വിമാനത്താവളങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം (delhi indiragandhi international airport) പട്ടികയില്‍ അപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു.
മാര്‍ച്ചില്‍ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം ചൈനയിലെ ഗ്വാങ്ഷു വിമാനത്താവളത്തെ (guangzhou airport) മറികടന്നിരുന്നു. നിലവില്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ നാലാമത്തെ വിമാനത്താവളമാണ് ഈ ചൈനീസ് വിമാനത്താവളം. അറ്റ്‌ലാന്റയിലെ ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളമാണ് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം. 2020ല്‍ മഹാമാരി ലോകത്തെ ബാധിച്ചപ്പോള്‍ രണ്ടാം സ്ഥാനത്തേക്ക് എത്തിയതിന് ശേഷം വിമാനത്താവളം വീണ്ടും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ലോകത്തെ തിരക്കേറിയ വിമാനത്താവളങ്ങളുടെ പട്ടികയില്‍ യുഎസ് വീണ്ടും ആധിപത്യം നിലനിര്‍ത്തി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളമായിരുന്നു രണ്ടാം സ്ഥാനത്തുണ്ടായിരുന്നത്. യുഎസിലെ അഞ്ച് വിമാനത്താവളങ്ങള്‍ മാര്‍ച്ചിലെ ടോപ്പ് 10 പട്ടികയില്‍ പകുതിയിലധികം വരും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 06, 2022 1:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Delhi Airport | ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളം ഡല്‍ഹി എയര്‍പോര്‍ട്ട്; ദുബായ് പിന്നിൽ