Jio-bp E20 petrol | ജിയോ-ബിപി‌ E20 ഇന്ധനം പുറത്തിറക്കി; 20 ശതമാനം എത്തനോളും 80 ശതമാനം പെട്രോളും

Last Updated:

എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമുള്ള സർക്കാർ പദ്ധതിയുമായി സഹകരിച്ചാണ് നീക്കം

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും യുകെയിലെ ബിപിയുടെയും സംയുക്ത സംരംഭമായ ജിയോ-ബിപി‌ 20 ശതമാനം എത്തനോൾ ചേർത്ത പെട്രോൾ പുറത്തിറക്കി. എണ്ണ ഇറക്കുമതി വെട്ടിക്കുറയ്ക്കുന്നതിനും കാർബൺ പുറന്തള്ളൽ കുറയ്ക്കുന്നതിനുമുള്ള സർക്കാർ പദ്ധതിയുമായി സഹകരിച്ചാണ് നീക്കം. “സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ച്, എത്തനോൾ ചേർത്ത പെട്രോൾ ലഭ്യമാക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്ധന റീട്ടെയിലർമാരിൽ ഒരാളായി ജിയോ-ബിപി മാറിയിരിക്കുന്നു,” കമ്പനി ഔദ്യോ​ഗിക പ്രസ്താവനയിൽ പറഞ്ഞു.
“E20 ഉപയോ​ഗിക്കാവുന്ന വാഹനങ്ങളുള്ള ഉപഭോക്താക്കൾക്ക് തിരഞ്ഞെടുത്ത ജിയോ-ബിപി ഔട്ട്‌ലെറ്റുകളിൽ ഈ ഇന്ധനം ലഭ്യമാകും. ഉടൻ തന്നെ ഈ സേവനം വിപുലീകരിക്കും”, എന്നും കമ്പനി കൂട്ടിച്ചേർത്തു. E20 ഇന്ധനം 20 ശതമാനം എത്തനോളും 80 ശതമാനം പെട്രോളും ചേർത്താണ് തയ്യാറാക്കിയിരിക്കുന്നത്.
രാജ്യത്തെ എണ്ണ ഇറക്കുമതിച്ചെലവ് കുറയ്ക്കുക, കാർബൺ പുറന്തള്ളൽ കുറയ്ക്കുക, കർഷകർക്ക് അധിക വരുമാനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് എത്തനോൾ ചേർത്ത പെട്രോൾ കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. കരിമ്പിൽ നിന്നും അരിയിൽ നിന്നും മറ്റ് ഭക്ഷ്യധാന്യങ്ങളിൽ നിന്നുമാണ് ഈ എത്തനോൾ വേർതിരിച്ചെടുക്കുന്നത്. “ഇന്ത്യൻ വിപണി അതിവേഗം വളരുകയാണ്. അടുത്ത ഇരുപതു വർഷത്തിനുള്ളിൽ ലോകത്തിലെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന ഇന്ധന വിപണിയായിരിക്കും ഇത്”, ജിയോ-ബിപി‌ പ്രസ്താവനയിൽ പറഞ്ഞു.
advertisement
“വർദ്ധിച്ചു വരുന്ന ഇന്ധന ആവശ്യത നിറവേറ്റാൻ വേണ്ടിയാണ് ജിയോ – ബിപി മൊബിലിറ്റി സ്റ്റേഷനുകൾ രൂപകൽപന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്കായി പല സേവനങ്ങളും കമ്പനി വാ​ഗ്ദാനം ചെയ്യുന്നുണ്ട്. അഡിറ്റൈസ്ഡ് ഇന്ധനങ്ങൾ, ഇവി ചാർജിംഗ്, റിഫ്രഷ്‌മെന്റുകൾ, ഭക്ഷണം എന്നിവയുൾപ്പെടെയുള്ള സേവനങ്ങൾ അതിൽ ഉൾപ്പെടുന്നു”, കമ്പനി പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
advertisement
‘ജിയോ-ബിപി’ എന്ന ബ്രാൻഡിന് കീഴിലാണ് റിലയൻസ് ബിപി മൊബിലിറ്റി ലിമിറ്റഡ് (ആർബിഎംഎൽ) പ്രവർത്തിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെയും (ആർഐഎൽ) യുകെ ബിപിയുടെയും സംയുക്ത സംരംഭമാണ് ജിയോ-ബിപി. കമ്പനിക്ക് രാജ്യത്തുടനീളം 1,510 ഊർജ്ജ സ്റ്റേഷനുകളുണ്ട്. ഈയാഴ്ച ബെംഗളൂരുവിൽ നടന്ന ഇന്ത്യ എനർജി വീക്കിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി E20 ഇന്ധനം ലോഞ്ച് ചെയ്തത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Auto/
Jio-bp E20 petrol | ജിയോ-ബിപി‌ E20 ഇന്ധനം പുറത്തിറക്കി; 20 ശതമാനം എത്തനോളും 80 ശതമാനം പെട്രോളും
Next Article
advertisement
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
ദീപ്തി മേരി വർഗീസിനെ തഴഞ്ഞു; വി കെ മിനി മോളും ഷൈനി മാത്യുവും കൊച്ചി മേയർ പദം പങ്കിടും
  • കൊച്ചി മേയർ പദവിക്ക് ദീപ്തി മേരി വർഗീസിനെ ഒഴിവാക്കി വി കെ മിനി മോളും ഷൈനി മാത്യുവും തിരഞ്ഞെടുക്കും.

  • ആദ്യ രണ്ടര വർഷം മേയറായി വി കെ മിനി മോളും പിന്നീട് ഷൈനി മാത്യുവും സ്ഥാനമേറ്റെടുക്കും.

  • ഡെപ്യൂട്ടി മേയർ സ്ഥാനം ദീപക് ജോയിയും കെ വി പി കൃഷ്ണകുമാറും രണ്ട് ടേമുകളിലായി പങ്കിടും.

View All
advertisement