ആലപ്പുഴ വഴിയുള്ള കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി
- Published by:Vishnupriya S
- news18-malayalam
Last Updated:
കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് ആണിത്
തിരുവനന്തപുരം: ആലപ്പുഴ വഴിയുള്ള കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേഭാരത് (20631/20632) മംഗളൂരുവിലേക്ക് നീട്ടി. ഉദ്ഘാടനം പ്രധാനമന്ത്രി ഓൺലൈനിൽ നിർവഹിച്ചു. വന്ദേഭാരത് നിർത്തുന്ന എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് ഉണ്ടാകും. ആലപ്പുഴ വഴി സർവ്വീസ് നടത്തുന്ന വന്ദേഭാരതാണ് മംഗളൂരുവിലേക്ക് സർവ്വീസ് നടത്തുന്നത്. കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് ആണിത് (20632/20631). മലബാർ ഭാഗത്തു നിന്ന് മംഗലാപുരത്തേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ സർവ്വീസ് ഗുണം ചെയ്യും.
നിലവിൽ രാവിലെ ഏഴിനാണ് കാസർകോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിക്കുന്നത്. ഇനി രാവിലെ 6.25-ന് മംഗളൂരുവിൽനിന്ന് പുറപ്പെടും. ഉച്ചക്ക് 3.05-ന് തിരുവനന്തപുരത്ത് എത്തും. വൈകീട്ട് 4.05-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. രാത്രി 11.45-ന് കാസർകോട്ടെത്തും. 12.40-ന് മംഗളൂരുവിൽ യാത്ര അവസാനിപ്പിക്കും.
advertisement
നിലവിൽ തിങ്കളാഴ്ചയും (തിരുവനന്തപുരം-കാസർകോട്), ചൊവ്വാഴ്ചയും (കാസർകോട്-തിരുവനന്തപുരം) ഓടാറില്ല. മുൻകൂട്ടി ബുക്ക് ചെയ്തവരുള്ളതിനാൽ ജൂലായ് നാലുവരെ ആഴ്ചയിൽ എല്ലാ ദിവസവും വന്ദേഭാരത് ഓടും. ജൂലായ് അഞ്ചുമുതൽ ആഴ്ചയിൽ ബുധനാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ഓടും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
March 12, 2024 9:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
ആലപ്പുഴ വഴിയുള്ള കാസർകോട്-തിരുവനന്തപുരം വന്ദേഭാരത് മംഗളൂരുവിലേക്ക് നീട്ടി