Kia Seltos, Sonet | ഇന്ത്യയിൽ കിയ സെൽറ്റോസിന്റെയും സോണറ്റിന്റെയും വില വർദ്ധിപ്പിച്ചു; സെപ്റ്റംബർ മുതൽ 20,000 രൂപ വരെ കൂടും
- Published by:Naveen
- news18-malayalam
Last Updated:
അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിച്ചതിനാലാണ് കാറുകളുടെ നിരക്ക് വർദ്ധിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു
കിയ എസ്‌യുവികളായ സെൽറ്റോസിന്റെയും സോണറ്റിന്റെയും വില വർദ്ധിപ്പിച്ചു. അസംസ്കൃത വസ്തുക്കളുടെ വില വർദ്ധിച്ചതിനാലാണ് കാറുകളുടെ നിരക്ക് വർദ്ധിപ്പിച്ചതെന്ന് കമ്പനി അറിയിച്ചു. സെൽറ്റോസിന്റെ പെട്രോൾ മോഡലുകളുടെ വില 10,000 രൂപയും ഡീസൽ മോഡലുകളുടെ വില 20,000 രൂപയും വർദ്ധിപ്പിച്ചു. വില വർദ്ധനവ് ബാധകമല്ലാത്ത സെൽറ്റോസിന്റെ ഒരേയൊരു മോഡൽ അടിസ്ഥാന മോഡലായ സെൽറ്റോസ് എച്ച്ടിഇ ആണ്.
കിയ സോണറ്റിന്റെ പെട്രോൾ എഞ്ചിൻ വേരിയന്റുകളുടെ ടോപ്പ് എൻഡ് മോഡലായ സോണറ്റ് ജിടിഎക്സ്+ ഡിസിടി ഒഴികെയുള്ള എല്ലാ വേരിയന്റുകൾക്കും 10,000 രൂപയുടെ വിലവർധനവ് ബാധകമാണ്. വിവിധ വേരിയന്റുകളിലുടനീളം ഡീസൽ മോഡലുകളുടെ വില 20,000 രൂപ ഉയർത്തി. ഈ വിഭാഗത്തിലെ വില വർദ്ധിക്കാത്ത ഒരേയൊരു മോഡൽ സോണറ്റ് എച്ച്ടികെ + 6എംടി ആണ്. അതിന്റെ വില 10,000 രൂപ വരെ മാത്രമാണ് ഉയർത്തിയിരിക്കുന്നത്.
Also read- Petrol diesel prices|ഇന്ധനവിലയിൽ മാറ്റമില്ല; ഇന്നത്തെ വില അറിയാം
റിപ്പോർട്ടുകൾ പ്രകാരം, ഇത് മൂന്നാം തവണയാണ് ദക്ഷിണ കൊറിയൻ ബ്രാൻഡായ കിയ കാറുകളുടെ വില പുതുക്കുന്നത്. ആദ്യ വില വർദ്ധനവ് ജനുവരിയിലായിരുന്നു. തുടർന്ന് മെയ് മാസത്തിലും വില വർദ്ധിപ്പിച്ചിരുന്നു. മൂന്നാമത്തേതാണ് ഈ മാസത്തെ വില വർദ്ധനവ്. അടുത്തിടെ, X ലൈൻ ട്രിം എന്ന പേരിൽ സെൽറ്റോസിന്റെ പുതിയ മോഡലും കിയ പുറത്തിറക്കിയിരുന്നു. എസ്‌യുവിയുടെ ഈ മോഡൽ 17.79 ലക്ഷം രൂപയ്ക്ക് (എക്സ്-ഷോറൂം) ലഭ്യമാണ്.
advertisement
ഓഗസ്റ്റിൽ ഇന്ത്യയിൽ 16,750 യൂണിറ്റ് ഓഫറുകൾ വിൽക്കാൻ കാർ നിർമ്മാതാക്കൾക്ക് കഴിഞ്ഞതായും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ആകെ 8,619 യൂണിറ്റ് സെൽറ്റോസും 7,752 യൂണിറ്റ് സോണറ്റുമാണ് വിറ്റത്. 2021ൽ ഇതുവരെ കിയ ഏകദേശം 1.3 ലക്ഷം കാറുകൾ വിറ്റതായും കമ്പനി വ്യക്തമാക്കി.
Also read- Electric Vehicle| ഇനി ഇലക്ട്രിക് സ്കൂട്ടർ വാങ്ങാം; സർക്കാർ വെബ് പോർട്ടലിലൂടെ
ഉത്സവ സീസൺ അടുത്തു വരുന്നതിനാൽ നാല് ചക്ര വാഹനങ്ങളുടെ വിൽപ്പന ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി കൂട്ടിച്ചേർത്തു. കൂടാതെ, കിയയുടെ ആവശ്യക്കാരുടെ എണ്ണം വർദ്ധിച്ചു വരുന്നതിനാൽ ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കൾ കാറിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.
advertisement
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കാർ വിൽപനയിൽ വൻ നേട്ടം കൈവരിച്ചാണ് കിയ സോണറ്റ് വിപണിയിലെത്തിയത്. ആദ്യ പത്തിൽ ഇടം നേടിയില്ലെങ്കിലും ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും കടുത്ത മത്സരം നടക്കുന്ന കോംപാക്സ് എസ്.യു.വി വിഭാഗത്തിൽ ആദ്യം മാസം തന്നെ ഒന്നാമതെത്തിയാണ് സോണറ്റ് വരവറിയിച്ചത്. സോണറ്റ് 9266 യൂണിറ്റുകൾ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിറ്റിരുന്നു.
Also read- Explained| രണ്ടരലക്ഷം രൂപയിലധികം പി എഫിൽ നിക്ഷേപിക്കാൻ രണ്ട് അക്കൗണ്ട് വേണം; ഉത്തരവിന്റെ വിശദാംശങ്ങൾ അറിയാം
കിയ ഇന്ത്യയിൽ പുറത്തിറക്കിയ മൂന്നാമത്തെ മോഡലായിരുന്നു സോണറ്റ്. 15 വ്യത്യസ്ത വേരിയൻറുകളുള്ള സോണറ്റിന് 6.71 ലക്ഷം രൂപ മുതലാണ് വില. സ്പോർട്ടി ലുക്ക് തന്നെയാണ് സോണറ്റിൻറെ സവിശേഷത
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 07, 2021 10:20 AM IST
മലയാളം വാർത്തകൾ/ വാർത്ത/Auto/
Kia Seltos, Sonet | ഇന്ത്യയിൽ കിയ സെൽറ്റോസിന്റെയും സോണറ്റിന്റെയും വില വർദ്ധിപ്പിച്ചു; സെപ്റ്റംബർ മുതൽ 20,000 രൂപ വരെ കൂടും