കൊച്ചി മെട്രോ ഇനി തൃപ്പൂണിത്തുറയിലേക്ക്; പരീക്ഷണയോട്ടം ഇന്ന്
- Published by:Sarika KP
- news18-malayalam
Last Updated:
എസ് എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്നു മുതല്‍ ആരംഭിക്കും.
കൊച്ചി: തൃപ്പൂണിത്തുറയിലേയ്ക്കുള്ള കൊച്ചി മെട്രോയുടെ പരീക്ഷണയോട്ടം ഇന്ന്. രാത്രി 11.30നാണ് പരീക്ഷണയോട്ടം ആരംഭിക്കുക. മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷൻ ആയ തൃപ്പൂണിത്തുറ സ്റ്റേഷനാണ് പ്രവര്‍ത്തനത്തിന് സജ്ജമാകുന്നത്.
എസ്.എൻ ജംഗ്ഷനിൽ നിന്ന് തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 1.18 കിലോമീറ്ററിന്റെ നിർമ്മാണമാണ് നിലവിൽ അവസാനഘട്ടത്തിലെത്തിയിരിക്കുന്നത്. സ്റ്റേഷന്റെയും വയഡക്റ്റിന്റെയും നിർമ്മാണം പൂർത്തിയായി. സിഗ്നലിംഗ്,ടെലികോം,ട്രാക്ഷൻ ജോലികളും പൂർത്തിയായിക്കഴിഞ്ഞു. ഇവയുടെയും ട്രയൽ റൺ ഉടൻ ആരംഭിക്കും.
റെയിൽവേയുടെ സ്ഥലം കൂടി ലഭ്യമായതോടെ മെയ് 2022ലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്റെ നിർമ്മാണത്തിന് വേഗതയേറിയത്. ഓപ്പൺ വെബ് ഗിർഡർ സാങ്കേതിക വിദ്യ കൊച്ചി മെട്രോയിൽ ആദ്യമായി ഉപയോഗിച്ചത് എസ്.എൻ ജംഗ്ഷൻ- തൃപ്പൂണിത്തുറ സ്റ്റേഷൻ വരെയുള്ള 60 മീറ്റർ മേഖലയിലാണ്.
advertisement
ആലുവ മുതൽ തൃപ്പൂണിത്തുറ സ്റ്റേഷൻ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റർ ദൈർഘ്യമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിൽ പിന്നിടുക. 1.35 ലക്ഷം ചതുരശ്ര അടിയിൽ വിസ്തീർണ്ണമുള്ള തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
December 07, 2023 11:52 AM IST