Maruti Suzuki | കാറുകൾക്ക് വൻ വിലക്കുറവ് പ്രഖ്യാപിച്ച് മാരുതി സുസുകി
- Published by:Jayashankar Av
- news18-malayalam
Last Updated:
ഡിസ്‌കൗണ്ട് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ഫെബ്രുവരി അവസാനം വരെ ലഭ്യമാകും.
നിങ്ങള്‍ ഒരു കാര്‍ (CAR) വാങ്ങിക്കാന്‍ ഉദ്ദേശിക്കുന്നു എങ്കില്‍ ഇപ്പോള്‍ മികച്ച അവസരമാണ്. കാറുകള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് മാരുതി സുസുകി (Maruti Suzuki) വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായണ് മാരുതി സുസുക്കി കാറുകളുടെ നിരക്ക് കുറച്ചിരിക്കുന്നത്.
ഡിസ്‌കൗണ്ട് ഓഫറുകളും മറ്റ് ആനുകൂല്യങ്ങളും ഫെബ്രുവരി അവസാനം വരെ ലഭ്യമാകും. 38,000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കും.
ആള്‍ട്ടോയുടെ അടിസ്ഥാന STD വേരിയന്റ് ഒഴികെ, കാറിന്റെ എല്ലാ വേരിയന്റുകളിലും മാരുതി സുസുക്കി 33,000 രൂപ വരെ ഇളവുകള്‍ നല്‍കുന്നുണ്ട് വാഗ്ദാനം ചെയ്യുന്നു. ഇതില്‍ 15,000 രൂപയുടെ ഉപഭോക്തൃ ഓഫറും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഉള്‍പ്പെടുന്നു. 3.25 ലക്ഷം മുതല്‍ 4.95 ലക്ഷം വരെയാണ് ആള്‍ട്ടോയുടെ നിലവിലെ വില.
advertisement
ഈ മാസം നിങ്ങളുടെ പുതിയ കാര്‍ വീട്ടിലെത്തിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍, കാറുകളില്‍ ലഭ്യമായ ആനുകൂല്യങ്ങൾ :
എസ്-പ്രസ്സോ
3.85 ലക്ഷം മുതല്‍ 5.56 ലക്ഷം രൂപ വരെയുള്ള മാരുതി സുസുക്കി എസ്-പ്രസ്സോ, എക്സ്ചേഞ്ച് ബോണസിന്റെ ഇളവ് ഒഴിച്ചാല്‍ ഓള്‍ട്ടോയുടെ അതേ ഓഫറുകളോടെ ലഭ്യമാണ്. എസ്-പ്രസ്സോ 10,000 രൂപ എക്സ്ചേഞ്ച് ബോണസുമായി ലഭ്യമാണ്.
ഇക്കോ
മാരുതി സുസുക്കി ഇക്കോയ്ക്ക് 10,000 രൂപയുടെ ഉപഭോക്തൃ ഓഫറും 15,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ലഭിക്കും.
advertisement
വാഗണ്‍ ആര്‍
38,000 രൂപ വരെയുള്ള മികച്ച ഓഫര്‍ ആനുകൂല്യങ്ങളുമായി വാഗണ്‍ ആര്‍ ലഭ്യമാണ്. എക്‌സ്‌ചേഞ്ച് ബോണസ് 10,000 ഉം കോര്‍പ്പറേറ്റ് കിഴിവ് 3,000 രൂപയുമാണെങ്കില്‍, ഈ ഹാച്ച് ഓഫറില്‍ ഉപഭോക്തൃ ഓഫര്‍ 25,000 രൂപയാണ്. 5.18 ലക്ഷം മുതല്‍ 6.58 ലക്ഷം രൂപ വരെയാണ് വാഗണ്‍ ന്റെ വില
സെലേരിയോ
ഉപഭോക്തൃ ഓഫറും 10,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും 3,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും ഈ വാഹനത്തിന് ലഭിക്കും.
advertisement
സ്വിഫ്റ്റും ഡിസയറും
മാരുതി സുസുക്കി സ്വിഫ്റ്റ് 23,000 രൂപ വരെ ആനുകൂല്യങ്ങളോടെ ലഭ്യമാണ്, അതില്‍ എക്സ്ചേഞ്ച് ബോണസും 20,000 രൂപയുടെ ഉപഭോക്തൃ ഓഫറുകളും 3,000 രൂപയുടെ കോര്‍പ്പറേറ്റ് കിഴിവും ഉള്‍പ്പെടുന്നു. സ്വിഫ്റ്റ് ഡിസയറും ഇതേ ആനുകൂല്യ ഓഫറുകളോടെ ലഭ്യമാണ്.
ബ്രെസ്സ
മാരുതി സുസുക്കിയുടെ സബ് 4 മീറ്റര്‍ എസ്യുവിയായ ബ്രെസ്സ വാങ്ങുന്നവര്‍ക്ക് 18,000 രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഈ ഓഫറുകളുടെ എക്‌സ്‌ചേഞ്ച് ബോണസും ഉപഭോക്താവും യഥാക്രമം 10,000 രൂപയും 5,000 രൂപയുമാണ്. 7.69 ലക്ഷം മുതല്‍ 11.34 ലക്ഷം രൂപ വരെയാണ് ബ്രെസ്സയുടെ വില.
advertisement
ഇവിടെ പരാമര്‍ശിച്ചിരിക്കുന്ന ഓഫറുകളുടെ ആനുകൂല്യങ്ങള്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യാസപ്പെടാം, അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള ഡീലറുമായി ബന്ധപ്പെടുക
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
February 09, 2022 7:37 PM IST