Electric Vehicle | 'സഞ്ചരിക്കാൻ ഇലക്ട്രിക് വാഹനം മതി'; മാതൃകയായി മേഘാലയ മുഖ്യമന്ത്രി

Last Updated:

സ്വയം തീരുമാനമെടുക്കുക മാത്രമല്ല, മറ്റ് മന്ത്രിമാരോടും അദ്ദേഹം ഇങ്ങനെ ചെയ്യാൻ അഭ്യർഥിച്ചിട്ടുണ്ട്.

പെട്രോളിൻെറയും ഡീസലിൻെറയും വിലക്കയറ്റം രാജ്യത്ത് ഇലക്ട്രിക് വാഹനവിപണിയിൽ വലിയ നേട്ടത്തിന് കാരണമായിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ മുഖ്യമന്ത്രി തന്നെ താൻ ഇനി ഇലക്ട്രിക് വാഹനത്തിലായിരിക്കും (Electric Vehicle) സഞ്ചരിക്കുകയെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനമായ മേഘാലയിലെ (Meghalaya) മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയാണ് (Conrad Sangma) ഓഫീസിലേക്ക് സഞ്ചരിക്കാൻ ഇനി ഇല്ക്ട്രിക് വാഹനമാണ് ഉപയോഗിക്കുകയെന്ന് പ്രഖ്യാപിച്ചിട്ടുള്ളത്. സ്വയം തീരുമാനമെടുക്കുക മാത്രമല്ല, മറ്റ് മന്ത്രിമാരോടും അദ്ദേഹം ഇങ്ങനെ ചെയ്യാൻ അഭ്യർഥിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പൗരൻമാരും കൂടുതലായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങിയാൽ പരിസ്ഥിതിക്ക് അത് വലിയ ഗുണം ചെയ്യുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. “പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് നമ്മൾ ചെയ്യണം. ഫോസിൽ ഇന്ധനങ്ങളെ കൂടുതൽ ആശ്രയിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും കാരണമുള്ള പ്രതിസന്ധിയെ നമുക്ക് പ്രതിരോധിക്കാൻ സാധിക്കും,” സാംഗ്മ പറഞ്ഞു.
ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിൻെറ ഭാഗമായാണ് താൻ ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കാൻ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ സ്ഥാപനങ്ങളിലും ഒപ്പം പൗരൻമാരും കൂടുതലായി ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ച് തുടങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഓഫീസിലെ ചെലവ് കുറയ്ക്കാമെന്നത് മാത്രമല്ല ഇത് കൊണ്ടുള്ള ഗുണമെന്ന് എനിക്കുറപ്പുണ്ട്. പരിസ്ഥിതിയെ സംരക്ഷിക്കാൻ നമ്മളാൽ ആവുന്നത് ചെയ്തുവെന്ന് ഉറപ്പിക്കാൻ ഇതിലൂടെ സാധിക്കും,” സാംഗ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിക്കായി ഒരു ഇലക്ട്രിക് വാഹനം സിഎം സെക്രട്ടേറിയറ്റ് ഓർഡർ ചെയ്തിരുന്നു. വെള്ളിയാഴ്ചയാണ് ഈ വാഹനം മുഖ്യമന്ത്രിക്ക് ലഭിച്ചത്.
advertisement
അതേസമയം ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏകദേശം 3 ലക്ഷം കോടി രൂപയുടെ വരുമാന അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അനലിറ്റിക്സ് കമ്പനിയായ ക്രിസില്‍ (CRISIL) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ 1.5 ലക്ഷം കോടി രൂപ വാഹന നിര്‍മ്മാതാക്കള്‍ക്കും വാഹന ഘടക നിര്‍മ്മാതാക്കൾക്കും ലഭിക്കും. 90,000 കോടി രൂപ വാഹന ഫിനാന്‍സിയര്‍മാര്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികൾക്കും ലഭിക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വാഹന്‍ പോര്‍ട്ടല്‍ റിപ്പോർട്ട് അനുസരിച്ച്, ഇവിടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഇലക്ട്രിക് ഓട്ടോറിക്ഷകളുടെ എണ്ണം 2022 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 5% ആയി ഉയര്‍ന്നു. 2018ല്‍ ഇത് 1 ശതമാനമായിരുന്നു. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും ബസുകളുടെയും ശതമാനം യഥാക്രമം 2%, 4% എന്നിങ്ങനെയും വര്‍ദ്ധിച്ചിട്ടുണ്ട്.
advertisement
പല സംസ്ഥാന സര്‍ക്കാരുകളും ഇലക്ട്രിക് വാഹന നിര്‍മ്മാണ കമ്പനികള്‍ക്ക് ഡിമാന്‍ഡ് ഇന്‍സെന്റീവുകളും മൂലധന സഹായവും നല്‍കുന്നുണ്ട്. കൂടാതെ, കഴിഞ്ഞ സാമ്പത്തിക വര്‍ഷം പെട്രോള്‍, ഡീസല്‍ വാഹനങ്ങളുമായി മത്സരിക്കാന്‍ ഇലക്ട്രിക് 2Ws, 3Ws എന്നിവയ്ക്ക് കഴിഞ്ഞു. എന്നിരുന്നാലും പ്രതിവര്‍ഷം യഥാക്രമം 6000, 20000 കിലോമീറ്റര്‍ മാത്രമേ ഈ വാഹനങ്ങള്‍ സഞ്ചരിക്കൂ. 2026-ഓടെ സബ്സിഡികള്‍ ഇല്ലാതെ തന്നെ ഇരുചക്ര, മുച്ചക്ര ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നത് വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Electric Vehicle | 'സഞ്ചരിക്കാൻ ഇലക്ട്രിക് വാഹനം മതി'; മാതൃകയായി മേഘാലയ മുഖ്യമന്ത്രി
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement