Reliance Jio ഉപയോക്താക്കൾക്ക് ഇനി റീചാർജ് തീയതി ഓർത്തിരിക്കേണ്ട; UPI വഴി ഓട്ടോ-ഡെബിറ്റ് സേവനം പ്രയോജനപ്പെടുത്താം

Last Updated:

നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ജിയോയും നടത്തിയ സംയുക്ത പ്രഖ്യാപനത്തിലാണ് ജിയോയുടെ യുപിഐ ഓട്ടോപേ സേവനത്തെക്കുറിച്ച് വ്യക്തമാക്കിയത്.

Reliance_jio
Reliance_jio
ഇന്ത്യയിലെ പ്രമുഖ ടെലികോം കമ്പനിയായ റിലയൻസ് ജിയോയും (Reliance Jio) എൻപിസിഐയും (NPCI) തമ്മിലുള്ള പുതിയ ധാരണയെ തുടർന്ന് ജിയോ ഉപയോക്താക്കൾക്ക് ഇനി മുതൽ യുപിഐ (UPI) വഴി അവരുടെ താരിഫ് പ്ലാനുകൾക്കായി ഓട്ടോ-ഡെബിറ്റ് (Auto Debit) സേവനം സജ്ജമാക്കാം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും (എൻപിസിഐ) ജിയോയും നടത്തിയ സംയുക്ത പ്രഖ്യാപനത്തിലാണ് ജിയോയുടെ യുപിഐ ഓട്ടോപേ സേവനത്തെക്കുറിച്ച് വ്യക്തമാക്കിയത്. ജിയോ ഉപഭോക്താക്കൾക്ക് ഇനി മുതൽ അവരുടെ പ്രിയപ്പെട്ട താരിഫ് പ്ലാനുകൾക്കും തടസ്സരഹിതമായ റീചാർജിംഗിനും മൈ ജിയോ (MyJio) ആപ്പിലെ യുപിഐ ഓട്ടോപേ (UPI AUTOPAY) സേവനം ഉപയോഗിച്ച് നിർദ്ദേശങ്ങൾ സജ്ജീകരിക്കാം.
5,000 രൂപ വരെയുള്ള റീചാർജ് തുകകൾക്ക് ഉപഭോക്താക്കൾ ഇനി മുതൽ യുപിഐ പിൻ പോലും നൽകേണ്ടതില്ല. ഉപയോക്താക്കൾക്ക് UPI AUTOPAY വഴി താരിഫ് പ്ലാനുകളുടെ ഇ-മാൻഡേറ്റ് സൃഷ്ടിക്കാനും പരിഷ്‌ക്കരിക്കാനും ആവശ്യമുള്ളപ്പോൾ നീക്കം ചെയ്യാനും സാധിക്കും.
“ഈ സഹകരണത്തിലൂടെ ജിയോ ഉപഭോക്താക്കൾക്ക് അവരുടെ മൊബൈൽ താരിഫ് പ്ലാനുകൾ പുതുക്കുന്ന രീതിയിൽ വലിയ മാറ്റമുണ്ടാകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. യുപിഐ ഓട്ടോപേയിലൂടെ എല്ലാ ഉപഭോക്താക്കൾക്കും അവരുടെ ആവർത്തിച്ചുള്ള പേയ്‌മെന്റ് നടപടികൾ എളുപ്പമാക്കാനാണ് ഞങ്ങളുടെ പരിശ്രമം," എൻപിസിഐ ഉൽപ്പന്നങ്ങളുടെ ചീഫ് കുനാൽ കലാവതിയ പറഞ്ഞു. ജിയോ ഉപയോക്താക്കൾക്ക് ഇനി തങ്ങളുടെ റീചാർജ് പുതുക്കൽ തീയതിയോ ബിൽ പേയ്‌മെന്റ് തീയതിയോ ഓർത്തിരിക്കേണ്ടതില്ലെന്നും ജിയോ ഡയറക്ടർ കിരൺ തോമസ് പറഞ്ഞു.
advertisement
ചെറിയ പട്ടണങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും 4ജി ടവറുകളുടെ ആവശ്യം വർദ്ധിച്ചതിനാൽ റിലയൻസ് ജിയോ 2021 തുടക്കത്തിൽ 4ജി നെറ്റ്‌വർക്ക് (4G Network) 15 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. 2021 അവസാനിച്ചപ്പോൾ ജിയോ ഈ പ്രതിബദ്ധത നിറവേറ്റി സംസ്ഥാനത്തിലുടനീളം 14000ത്തിലധികം 4ജി നെറ്റ്‌വർക്ക് സൈറ്റുകൾ സ്ഥാപിച്ച് കേരളത്തിലെ ഏറ്റവും വിപുലമായ 4ജി നെറ്റ്‌വർക്ക് സേവനദാതാവായി മാറി.
advertisement
ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ 2021 ഒക്ടോബറിൽ 17.6 ലക്ഷം മൊബൈൽ വരിക്കാരെ നേടിയിരുന്നു. എന്നാൽ ഇതേ സമയം വിപണിയിലെ എതിരാളികളായ ഭാരതി എയർടെല്ലിനും (Bharti Airtel) വോഡഫോൺ ഐഡിയയ്ക്കും (Vi) ആകെ നഷ്ടപ്പെട്ടത് 14.5 ലക്ഷം ഉപയോക്താക്കളെയാണ്. ഭാരതി എയർടെല്ലിന് ഒക്ടോബറിൽ 4.89 ലക്ഷം മൊബൈൽ ഉപയോക്താക്കളെ നഷ്ടപ്പെട്ടപ്പോൾ വോഡഫോൺ ഐഡിയയ്ക്ക് ഇക്കാലയളവിൽ 9.64 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടു.
advertisement
റിലയൻസ് ജിയോയുടെ ഏറ്റവും പുതിയ സ്മാർട്‌ഫോൺ ആയ ജിയോഫോൺ നെക്‌സ്റ്റ് ഇപ്പോൾ രജിസ്‌ട്രേഷൻ ഇല്ലാതെ തന്നെ റിലയൻസ് ഡിജിറ്റലിൽ ലഭ്യമാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
Reliance Jio ഉപയോക്താക്കൾക്ക് ഇനി റീചാർജ് തീയതി ഓർത്തിരിക്കേണ്ട; UPI വഴി ഓട്ടോ-ഡെബിറ്റ് സേവനം പ്രയോജനപ്പെടുത്താം
Next Article
advertisement
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
ലോക്ഭവന്റെ കലണ്ടറിൽ സവർക്കറുടെ ചിത്രം; ഒപ്പം മന്നവും ഇഎംഎസും വൈക്കം മുഹമ്മദ് ബഷീറും പ്രേംനസീറും
  • ലോക്ഭവൻ പുറത്തിറക്കിയ 2026 കലണ്ടറിൽ വി ഡി സവർക്കറുടെ ചിത്രം ഫെബ്രുവരി പേജിൽ ഉൾപ്പെടുത്തി

  • കെ ആർ നാരായണൻ, ചന്ദ്രശേഖർ ആസാദ്, രാജേന്ദ്ര പ്രസാദ് എന്നിവരുടെ ചിത്രങ്ങളും ഫെബ്രുവരിയിൽ ഉൾക്കൊള്ളുന്നു

  • മന്നത്ത് പത്മനാഭൻ, ഇഎംഎസ്, വൈക്കം മുഹമ്മദ് ബഷീർ, പ്രേംനസീർ തുടങ്ങിയവരുടെ ചിത്രങ്ങളും കലണ്ടറിലുണ്ട്

View All
advertisement