• HOME
 • »
 • NEWS
 • »
 • money
 • »
 • സ്വന്തമായി ഒരു ഇലക്ട്രിക് മോട്ടോർ സൈക്കിൾ നിർമിച്ച് കേരളത്തിൽ നിന്നുള്ള യുവാവ്; വീഡിയോ വൈറലാവുന്നു

സ്വന്തമായി ഒരു ഇലക്ട്രിക് മോട്ടോർ സൈക്കിൾ നിർമിച്ച് കേരളത്തിൽ നിന്നുള്ള യുവാവ്; വീഡിയോ വൈറലാവുന്നു

ഇലക്ട്രിക് ബൈക്ക് ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തതെന്നും അത് പൂർണമായി പൊളിച്ചു മാറ്റിയതിനു ശേഷമാണ് തന്റെ മനസിൽ ഉണ്ടായിരുന്ന ഡിസൈനിലേക്ക് അതിനെ മാറ്റിയെടുത്തതെന്നും വീഡിയോയിൽ രാകേഷ് പറയുന്നു

സ്വന്തമായി ഒരു ഇലക്ട്രിക് മോട്ടോർ സൈക്കിൾ നിർമിച്ച് കേരളത്തിൽ നിന്നുള്ള യുവാവ്; വീഡിയോ വൈറലാവുന്നു

സ്വന്തമായി ഒരു ഇലക്ട്രിക് മോട്ടോർ സൈക്കിൾ നിർമിച്ച് കേരളത്തിൽ നിന്നുള്ള യുവാവ്; വീഡിയോ വൈറലാവുന്നു

 • Share this:
  കഴിഞ്ഞ ദശകത്തിലായി ഇലക്ട്രിക് പവർ ട്രെയിൻ വാഹനങ്ങൾ വളരെയധികം പ്രചാരം നേടിക്കഴിഞ്ഞിട്ടുണ്ട്. രണ്ട് മുതൽ നാല് വരെ വീലുകളുള്ള ഇലക്ട്രിക് വാഹനങ്ങൾ നിലവിലുണ്ട്. ഫാമിലി വാഗൺ, വാൻ, സെഡാൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്. പരമ്പരാഗതമായ ഇന്റേണൽ കംബഷൻ (I C) എഞ്ചിനെ ഇലക്ട്രിക് ആക്കി വിജയകരമായി മാറ്റിയ ഒട്ടേറെ അനുഭവങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്.  അതുപോലൊരു വിജയകഥ കേരളത്തിന്റെ തെക്കൻ മേഖലയിൽ  നിന്ന് ഇപ്പോൾ കേൾക്കുകയാണ്.

  മോട്ടോർ വാഹനങ്ങളുടെ വലിയ ആരാധകനും മെക്കാനിക്കുമായ രാകേഷ് ആണ് പുതിയൊരു ഇലക്ട്രിക്മോട്ടോർ സൈക്കിളുമായി രംഗത്ത് വന്നിരിക്കുന്നത്. മുമ്പ് ചെറിയ രൂപത്തിലുള്ള വർക്കിങ് മോഡലുകൾ നിർമിച്ചതിന്റെ പേരിൽ ഇന്റർനെറ്റിൽ തരംഗം സൃഷ്ടിച്ചിട്ടുള്ള ആളാണ് രാകേഷ് എന്ന് കാർടോക്ക് റിപ്പോർട്ട് ചെയ്യുന്നു.  ഒരു യൂട്യൂബ് വ്ളോഗർ കൂടിയായ രാകേഷ് അടുത്തിടെയാണ് ഒരു സ്ഥാപനത്തിന് വേണ്ടി ഇലക്ട്രിക് മോട്ടോർ സൈക്കിൾ നിർമിക്കുന്ന ഒരു പ്രോജക്റ്റിന്റെ ഭാഗമായി പ്രവർത്തിച്ചത്. അദ്ദേഹം പുതിയ ഇലക്ട്രിക്മോട്ടോർ സൈക്കിളിന്റെ നിർമാണം പൂർത്തിയാക്കുകയും അതിന്റെ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.  ഒരു സ്ഥാപനത്തിന് വേണ്ടിയാണ് ഈ ഇലക്ട്രിക് വാഹനം നിർമിക്കുന്നതെന്നും നിർമാണത്തിന് ശേഷം വൈകാതെ മോട്ടോർ സൈക്കിൾ വിപണിയിലേക്ക് ഇറക്കുമെന്നും പറഞ്ഞു കൊണ്ടാണ് രാകേഷ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് എങ്ങനെയാണ് ഈ ഇലക്ട്രിക്മോട്ടോർ സൈക്കിളിന്റെ പ്രോട്ടോടൈപ്പ് നിർമിക്കാൻ ആരംഭിച്ചത് എന്നതിനെക്കുറിച്ചെല്ലാം വീഡിയോയിൽ വിശദീകരിക്കുന്നുണ്ട്.

  20 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ, അന്തിമമായ മാറ്റങ്ങൾ കൂടി സ്ഥിരീകരിച്ചതിനു ശേഷം വൻതോതിൽ ഈ ബൈക്ക് നിർമിക്കാനാണ് സ്ഥാപനം ലക്ഷ്യമിടുന്നതെന്നും സൂചിപ്പിക്കുന്നു.

  ഇലക്ട്രിക് ബൈക്ക് ചൈനയിൽ നിന്നാണ് ഇറക്കുമതി ചെയ്തതെന്നും അത് പൂർണമായി പൊളിച്ചു മാറ്റിയതിനു ശേഷമാണ് തന്റെ മനസിൽ ഉണ്ടായിരുന്ന ഡിസൈനിലേക്ക് അതിനെ മാറ്റിയെടുത്തതെന്നും വീഡിയോയിൽ രാകേഷ് പറയുന്നു. ഇറക്കുമതി ചെയ്ത വാഹനത്തിന് കഫേറേസർ ബോഡി ആയിരുന്നു ഉണ്ടായിരുന്നത്. എന്നാൽ രാകേഷ് അതിനെ രണ്ട് സീറ്റുള്ള ഒരു റോഡ്‌സ്‌റ്റർ മോഡലാക്കി മാറ്റി.  രൂപമാറ്റം വരുത്തിയ വണ്ടിക്ക് ചങ്കി ടയറുകളും മുന്നിലും പിന്നിലുമായി ഡിസ്ക് ബ്രെയ്ക്കുകളോട് കൂടിയ സ്പോക്ക് വീലുകളുമാണ് നൽകിയത്. നീളമുള്ള സീറ്റിന് വേണ്ടിയുള്ള സൗകര്യത്തിനായി മോട്ടോർ സൈക്കിളിന്റെ ഫ്രെയിമിന്റെ വലിപ്പം കൂട്ടുകയുംചെയ്തു.  വേണ്ട മാറ്റങ്ങളെല്ലാം വരുത്തിയതിന് ശേഷം തുരുമ്പ് വരാനുള്ള സാധ്യത ഒഴിവാക്കാൻ ഫ്രെയിം പൂർണമായും പെയിന്റ് ചെയ്തു. മോട്ടോർ സൈക്കിളിന്റെ ആകെ രൂപവുമായി ഒത്തുപോകുന്നരീതിയിൽ മഡ്ഗാർഡ്, ഫ്യുവൽ ടാങ്ക്, സൈഡ് പാനൽ എന്നിവയും പെയിന്റ് ചെയ്തു. ചെറി റെഡ്, കറുപ്പ് എന്നീ നിറങ്ങൾ ചേർന്ന കോമ്പിനേഷനാണ് അദ്ദേഹം ബൈക്കിന് നൽകിയിട്ടുള്ളത്. ഹെഡ്‌ലൈറ്റ്, ഇൻഡിക്കേറ്ററുകൾ, മറ്റു ലൈറ്റുകൾ എന്നിവയെല്ലാം ചേർത്തു വെച്ച് ബൈക്കിന്റെ പണി പൂർത്തിയാക്കുന്നതും വീഡിയോയിൽ കാണാം.

  ഈ മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുന്നതിന്റെ കംഫർട്ടിനെക്കുറിച്ചോ പെർഫോമൻസിനെക്കുറിച്ചോ വീഡിയോയിൽ പരാമർശിക്കുന്നില്ല. 2000 വാട്ടിന്റെഇലക്ട്രിക്മോട്ടോറാണ് ഈ ബൈക്കിന് ഉണ്ടാവുക. കാണാൻ വളരെ ആകർഷകമായ ഈ ഇലക്ട്രിക് ബൈക്കിന്‍റെ നിർമാണത്തിലൂടെ ഒരു തവണ കൂടി പ്രേക്ഷകരെയാകെ അമ്പരപ്പിച്ചിരിക്കുകയാണ് രാകേഷ്.
  Published by:Asha Sulfiker
  First published: