IAF Aircraft Crash | കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വ്യോമസേനയുടെ ഏഴ് വിമാനങ്ങള്‍ തകർന്നു വീണതായി കേന്ദ്രസർക്കാർ

Last Updated:

അടുത്തിടെ മധ്യപ്രദേശില്‍ വെച്ച് തകര്‍ന്ന മിറാഷ് 2000 ഉള്‍പ്പെടെ വ്യോമസേനയുടെ ഏഴ് വിമാനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തകർന്നു വീണത്

(Representative image: Indian Air Force on Twitter)
(Representative image: Indian Air Force on Twitter)
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ (Indian Air Force) ഏഴ് വിമാനങ്ങള്‍ (Aircraft) തകര്‍ന്നു വീണതായി കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയെ (Rajya Sabha) അറിയിച്ചു. സഭയിൽ ഉയർന്നചോദ്യത്തിന് മറുപടി പറയവെയാണ് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് (Ajay Bhatt )ഇക്കാര്യം അറിയിച്ചത്.
അടുത്തിടെ മധ്യപ്രദേശില്‍ വെച്ച് തകര്‍ന്ന മിറാഷ് 2000 (Mirage 2000) ഉള്‍പ്പെടെ വ്യോമസേനയുടെ ഏഴ് വിമാനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ തകർന്നു വീണതായി അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വ്യോമ സേനയുടെ (ഐഎഎഫ്) വിമാനം അപകടത്തിൽപ്പെടുമ്പോഴൊക്കെ കോര്‍ട്ട് ഓഫ് എന്‍ക്വയറി (സിഒഐ) വിശദമായ അന്വേഷണം നടത്താറുണ്ടെന്ന് മന്ത്രി പറഞ്ഞു.
"അന്വേഷണം പൂര്‍ത്തിയായതിന് ശേഷം കോര്‍ട്ട് ഓഫ് എന്‍ക്വയറി നൽകുന്ന ശുപാര്‍ശകള്‍ നടപ്പിലാക്കും. കോര്‍ട്ട് ഓഫ് എന്‍ക്വയറി പൂര്‍ത്തിയായതിന് ശേഷം മാത്രമേ നഷ്ടത്തിന്റെ അന്തിമ കണക്ക് ലഭിക്കൂ", അദ്ദേഹം പറഞ്ഞു.
advertisement
തദ്ദേശീയമായി വികസിപ്പിച്ചെടുത്ത തേജസ് വിമാനങ്ങള്‍ എംഐജി-21 യുദ്ധവിമാനങ്ങള്‍ക്ക് പകരമായിട്ടല്ല എത്തുന്നതെന്നും ഇന്ത്യന്‍ വ്യോമസേനയുടെ നവീകരണത്തിന്റെ ഭാഗമായാണ് അവഅവതരിപ്പിക്കുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി ഭട്ട് പറഞ്ഞു.
Also read- ഞങ്ങൾ പശുവിനെ അമ്മയെ എന്ന പോലെ ബഹുമാനിക്കുന്നു; എന്നാൽ ചിലർ അവയെക്കുറിച്ച് സംസാരിക്കുന്നത് പാപമായി കാണുന്നു; പ്രധാനമന്ത്രി
സെപ്റ്റംബര്‍ 30 വരെയുള്ള കണക്കുകള്‍ പ്രകാരം 24 തേജസ് ജെറ്റുകളുടെ നിര്‍മ്മാണത്തിനായി 6,653 കോടി രൂപ ചെലവഴിച്ചതായി അദ്ദേഹം പറഞ്ഞു. ഇനി 123 തേജസ് യുദ്ധവിമാനങ്ങള്‍ നിര്‍മിക്കാനുണ്ടെന്നും കൂടുതല്‍ നിര്‍മ്മാണം നടത്തുക സേവനങ്ങളുടെയും സാധ്യമായ കയറ്റുമതിയുടെയും ആവശ്യത്തിന് അനുസരിച്ചായിരിക്കും എന്നും ഭട്ട് പറഞ്ഞു.
advertisement
Also read-Omicron | ഒമിക്രോണ്‍ വ്യാപനം; ക്രിസ്മസ് പുതുവത്സരാഘേഷങ്ങള്‍ നിരോധിച്ച് ഡല്‍ഹി സര്‍ക്കാര്‍
യുവാക്കള്‍ക്ക് നിര്‍ബന്ധിത സൈനിക പരിശീലനം നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ടോ എന്ന ചോദ്യത്തിന് അത്തരമൊരു പദ്ധതിയില്ലെന്ന് അദ്ദേഹം മറുപടി പറഞ്ഞു. "നമ്മുടെ സായുധ സേനയിലേക്ക് വരാന്‍ ധാരാളം സന്നദ്ധപ്രവര്‍ത്തകര്‍ ഉണ്ട്, ആവശ്യമുള്ള അത്രയും പേരെ ലഭിക്കുന്നതില്‍ ഒരു പ്രശ്‌നവും നേരിടുന്നില്ല. അതിനാല്‍, രാജ്യത്തെ എല്ലാ യുവാക്കള്‍ക്കും നിര്‍ബന്ധിതമായി സൈനിക പരിശീലനം നല്‍കേണ്ടതില്ല", അദ്ദേഹം പറഞ്ഞു. റഷ്യയുമായുള്ള എകെ 203 റൈഫിള്‍ കരാറിനെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇന്തോ-റഷ്യന്‍ സംയുക്ത സംരംഭത്തിന് മുന്‍കൂറായി പണം അടച്ച് 10 മാസത്തിനുള്ളില്‍ 35,000 തോക്കുകളുടെ ആദ്യ ലോട്ട് വിതരണം ചെയ്യുമെന്ന് ഭട്ട് പറഞ്ഞു.
advertisement
Also read- Liquor Consumption | നിയമപരമായി മദ്യപിക്കാനുളള പ്രായം 21 ആക്കി ഹരിയാന സർക്കാർ
"ഇന്തോ-റഷ്യന്‍ റൈഫിള്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍ (IRRPL) നിന്ന് 6,01,427 AK-203 റൈഫിളുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഡിസംബര്‍ 6 ന് ഒപ്പുവെച്ചതായി മന്ത്രി അറിയിച്ചു. കരാര്‍ പ്രകാരം, 35,000 റൈഫിളുകളുടെ ആദ്യ ലോട്ട് ഐആര്‍ആര്‍പിഎല്ലിന് മുന്‍കൂറായി പണം നല്‍കി 10 മാസത്തിനുള്ളില്‍ വിതരണം ചെയ്യേണ്ടതാണ്", അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
IAF Aircraft Crash | കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വ്യോമസേനയുടെ ഏഴ് വിമാനങ്ങള്‍ തകർന്നു വീണതായി കേന്ദ്രസർക്കാർ
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement