Traffic Challan | തെലങ്കാനയില്‍ ട്രാഫിക് പിഴ അടയ്ക്കാത്തവർക്ക് 75% ഡിസ്‌കൗണ്ട് ഓഫറുമായി പോലീസ്

Last Updated:

മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 31 വരെ തീര്‍പ്പാക്കാത്ത ട്രാഫിക് ചലാനുകള്‍ക്ക് ഒറ്റത്തവണ കിഴിവ് നല്‍കാനാണ് തെലങ്കാന പോലീസ് തീരുമാനിച്ചിരിക്കുന്നത്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
ഭക്ഷണത്തിനോ വസ്ത്രങ്ങൾക്കോ സേവനങ്ങൾക്കോ ആകട്ടെ കിഴിവുകള്‍ (Discount) എപ്പോഴും ആളുകള്‍ ഇരു കൈകളും നീട്ടി സ്വീകരിക്കാറുണ്ട്. എന്നാൽ വിചിത്രമായ ഒരു ഡിസ്കൌണ്ട് ഓഫറുമായാണ് തെലങ്കാനയിലെ (Telengana) പോലീസ് ഡിപ്പാര്‍ട്ട്മെന്റ് (police department) രംഗത്തെത്തിയിരിക്കുന്നത്. മാര്‍ച്ച് 1 മുതല്‍ മാര്‍ച്ച് 31 വരെ തീര്‍പ്പാക്കാത്ത ട്രാഫിക് ചലാനുകള്‍ക്ക് (traffic challans) ഒറ്റത്തവണ കിഴിവ് നല്‍കാനാണ് തെലങ്കാന പോലീസ് തീരുമാനിച്ചിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയുടെ (ANI) റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
600 കോടിയുടെ കെട്ടിക്കിടക്കുന്ന ചലാനുകളുടെ ബാക്ക്‌ലോഗ് നീക്കം ചെയ്യാനുള്ള പദ്ധതികളുടെ ഭാഗമാണിത്. സംസ്ഥാനത്തുടനീളമുള്ള എല്ലാ പോലീസ് യൂണിറ്റുകളില്‍ നിന്നുമായി ആറ് കോടിയിലധികം ട്രാഫിക് ചലാനുകള്‍ വഴി പിഴയായി ഈടാക്കാനുള്ള കുടിശ്ശിക തുക 1,750 കോടി രൂപയാണ്.
'തീര്‍പ്പാക്കാത്ത ചലാനുകളില്‍ കിഴിവ് വാഗ്ദാനം ചെയ്ത് ആളുകള്‍ക്ക് ആശ്വാസം നല്‍കുന്നതിന് ഞങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് അംഗീകാരം ലഭിച്ചു,' ഒരു മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ പറഞ്ഞു.
Also read- Smriti Irani | യുക്രെയ്നിൽ നിന്നുമെത്തിയ ഇന്ത്യക്കാരെ അവരവരുടെ മാതൃഭാഷയിൽ സ്വാഗതം ചെയ്ത് സ്‌മൃതി ഇറാനി; വീഡിയോ
പുതുതായി നടപ്പിലാക്കിയ കിഴിവ് അനുസരിച്ച്, എല്‍എംവി (ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍സ്), കാറുകള്‍, ഹെവി വാഹനങ്ങള്‍ എന്നിവയ്ക്ക് അവര്‍ അടയ്ക്കേണ്ട തുകയില്‍ 50 ശതമാനം കിഴിവ് ലഭിക്കും. ആര്‍ടിസി (റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍) ബസുകള്‍ക്ക് അവരുടെ കുടിശ്ശികയില്‍ 70 ശതമാനം കിഴിവ് ലഭിക്കും. അതേസമയം ഇരുചക്ര വാഹനങ്ങള്‍ക്ക് ചലാന്‍ തുകയില്‍ 75 ശതമാനം കിഴിവ് ലഭിക്കും. ഉദാഹരണത്തിന്, ഒരു ബൈക്ക് യാത്രക്കാരന് 1000 രൂപയുടെ ചലാന്‍ ബാക്കിയുണ്ടെങ്കില്‍ കുടിശ്ശിക തീര്‍ക്കാന്‍ 250 രൂപ മാത്രം നല്‍കിയാല്‍ മതി. ഹെല്‍മെറ്റ് ധരിക്കാത്തതിനും അമിതവേഗതയിൽ വാഹനം ഓടിച്ചതിനുമുള്ളതാണ് മിക്ക ചലാനുകളും.
advertisement
കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷങ്ങളില്‍ ചലാന്‍ ലഭിച്ച ഉന്തുവണ്ടി കച്ചവടക്കാര്‍ക്ക് (pushcart vendors) പ്രത്യേക ഇളവ് നല്‍കിയിട്ടുണ്ട്. അവരുടെ കുടിശ്ശികയില്‍ പോലീസ് 80 ശതമാനം കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.
Also read- Google Dark Mode | ലാപ്ടോപ്പിലെയും മൊബൈൽ ഫോണിലെയും ഗൂഗിൾ സേർച്ചിൽ ‘ഡാർക്ക് മോഡ്’ ഓൺ ആക്കുന്നത് എങ്ങനെ?
കോവിഡ് വ്യാപന സമയത്ത് മാസ്‌ക് ധരിക്കാത്തതിന്റെ പേരില്‍ നൽകിയ ചലാനുകളില്‍ 90% കിഴിവാണ് പൗരന്മാരെ സന്തോഷിപ്പിക്കുന്ന മറ്റൊരു ഓഫര്‍. ''ഫേസ് മാസ്‌ക് ധരിക്കാത്തതിനും ശരിയായി ധരിക്കാത്തതിനുമുള്ള പിഴ 1,000 രൂപയാണ്. ഇത്തരത്തിൽ പിഴ ലഭിച്ച പൌരന്മാര്‍ക്ക് 100 രൂപ മാത്രം അടച്ച് ചലാനുകളില്‍ നിന്ന് രക്ഷ നേടാം,'' ഉദ്യോഗസ്ഥന്‍ പറഞ്ഞു.
advertisement
'' ഇ-ചലാനെതിരെ സമൂഹത്തിലെ വലിയൊരു വിഭാഗം വിമര്‍ശനങ്ങളുമായി രംഗത്തെത്താറുണ്ട്. എന്നാൽ പൗരന്മാരുടെ സുരക്ഷയ്ക്കായാണ് ഈ ആശയം അവതരിപ്പിച്ചത്, അത് തുടരും. മഹാമാരി പലരെയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിനാല്‍ അവരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടികളെന്നും '' ഓഫീസര്‍ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Auto/
Traffic Challan | തെലങ്കാനയില്‍ ട്രാഫിക് പിഴ അടയ്ക്കാത്തവർക്ക് 75% ഡിസ്‌കൗണ്ട് ഓഫറുമായി പോലീസ്
Next Article
advertisement
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
മഴ മുന്നറിയിപ്പ്; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി
  • പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴ മുന്നറിയിപ്പിനെ തുടർന്ന് ബുധനാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി.

  • മുൻ നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്സിറ്റി പരീക്ഷകൾക്കും മാറ്റമില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

  • കേരളത്തിലെ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലർട്ട്, ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

View All
advertisement