കാര്‍ (Car) വാങ്ങുകയെന്നത് ഒരു നിക്ഷേപം (Investment) കൂടിയാണ്. അതിനാൽ വളരെ ജാഗ്രതയോടെയും സാമ്പത്തികമായ എല്ലാ ഘടകങ്ങളും കണക്കിലെടുത്തും വേണം കാർ വാങ്ങുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാൻ. പുതിയ കാറാണോ അതോ പഴയ കാറാണോ (Old Car) വാങ്ങേണ്ടത് എന്നത് സംബന്ധിച്ച് അതിന്റെ ഗുണദോഷങ്ങള്‍ കൃത്യമായി വിലയിരുത്തി വേണം തീരുമാനമെടുക്കാൻ. ഇതുമായി ബന്ധപ്പെട്ട് കണക്കിലെടുക്കേണ്ട ചില ഘടകങ്ങൾ പരിശോധിക്കാം.
മൂല്യത്തകര്‍ച്ച
മൂല്യത്തകര്‍ച്ച ഒരു അനിവാര്യ ഘടകമാണ്. ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ഒരു കാറിന്റെ തേയ്മാനത്തിന്റെ നിരക്കാണിത്. ഒരു പഴയ കാറിന്റെ മൂല്യത്തകര്‍ച്ച ഷോറൂമില്‍ നിന്ന് പുതുതായി പുറത്തിറക്കിയ ഒന്നിനേക്കാൾ കുറവായിരിക്കും. ഒരു പുതിയ കാറിന്റെ മൂല്യത്തകർച്ചയുടെ നിരക്ക് പ്രാരംഭ ഘട്ടത്തിൽ ഗണ്യമായി ഉയരും. പിന്നീട് കുറച്ചുകൂടി സുസ്ഥിരമായ നിരക്കിലേക്ക് എത്തും. പഴയ കാറിനുണ്ടാകുന്ന തേയ്മാനം പുതിയതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വളരെ സാവധാനത്തിലായിരിക്കും.
പരിപാലനത്തിനുള്ള ചെലവ്
ഡ്രൈവിംഗ് സാഹചര്യം ഉൾപ്പെടെയുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കുള്ള ചെലവുകള്‍ കണക്കാക്കുന്നത്. പുതിയ കാറിന്റെ പരിപാലന ചെലവ് പഴയ കാറിനെ അപേക്ഷിച്ച് കുറവായിരിക്കും.
പർച്ചേസ്
വളരെ അപൂര്‍വ്വമായി ചിലര്‍ ഒറ്റയടിക്ക് മുഴുവന്‍ തുകയും അടച്ച് കാര്‍ വാങ്ങാറുണ്ട്. ഭൂരിഭാഗം ഉപഭോക്താക്കളും വായ്പയെടുത്താണ് കാർ വാങ്ങാറുള്ളത്. വാഹനത്തിന്റെ പഴക്കത്തിനനുസരിച്ച് പ്രീമിയം തുക കുറയുന്നതിനാല്‍ പഴയ കാറിനുള്ള ഇന്‍ഷുറന്‍സ് ചെലവ് കുറവാണ്. എന്നാല്‍ പുതിയ വാഹനത്തിന് പലിശ നിരക്ക് കൂടുതലായിരിക്കും.
വിവിധ ചെലവുകള്‍
മുഴുവന്‍ ഇടപാടുമായും ബന്ധപ്പെട്ട ചെലവുകള്‍ ഈ വിഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നു. ഈ ചെലവുകളില്‍ രജിസ്‌ട്രേഷന്‍ ഫീസ്, റോഡ് ടാക്‌സ്, ആര്‍ടിഒ ഫീസ്, മറ്റ് ഫീസ് എന്നിവ ഉള്‍പ്പെടുന്നു. പുതിയ വാഹനം വാങ്ങുമ്പോള്‍ മാത്രമേ ഈ ചെലവുകള്‍ ഉണ്ടാവുകയുള്ളൂ. പഴയ കാര്‍ വാങ്ങുകയാണെങ്കില്‍ ഈ ചെലവുകള്‍ ഒഴിവാകും.
ഡ്രൈവിംഗ് പ്രാവീണ്യം
കാര്‍ വാങ്ങിക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിക്ക് ഡ്രൈവിംഗ് അറിഞ്ഞിരിക്കേണ്ടത് ഏറ്റവും പ്രധാനമാണ്. ആദ്യമായി കാര്‍ വാങ്ങുന്നവരും ഡ്രൈവിംഗിൽ പരിചയക്കുറവ് ഉള്ളവരും പഴയ കാര്‍ വാങ്ങിക്കുന്നതായിരിക്കും കൂടുതല്‍ നല്ലത്.
ഡീലര്‍ഷിപ്പുകളില്‍ നിന്ന് ഓണ്‍ലൈനില്‍ പോലും നിങ്ങള്‍ക്ക് പുതിയ കാറുകള്‍ വാങ്ങാം. പുതിയത് വാങ്ങുന്നതിന്റെ ഒരു നേട്ടം, അത്യാധുനിക സാങ്കേതികവിദ്യയുള്ള ഒരു കാര്‍ നിങ്ങള്‍ക്ക് ലഭിക്കും എന്നതാണ്. സ്റ്റെബിലിറ്റി കണ്‍ട്രോള്‍ പോലെയുള്ള പ്രധാനപ്പെട്ട സുരക്ഷാ ഫീച്ചറുകള്‍ നിങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കും. ഒരു പുതിയ കാര്‍ ഒരു ശൂന്യമായ ക്യാന്‍വാസ് പോലെയാണ്, അതിനാല്‍ അതില്‍ നിങ്ങള്‍ക്ക് ആവശ്യമുള്ള സവിശേഷതകളുള്ള വാഹനം കൃത്യമായി തിരഞ്ഞെടുക്കാം. സാധാരണയായി മൂന്ന് വര്‍ഷം നീണ്ടുനില്‍ക്കുന്ന വാറന്റിയും പുതിയ കാറിന് ലഭിക്കും. അതിനാല്‍, നിങ്ങളുടെ കാറിന്റെ ഏതെങ്കിലും ഭാഗങ്ങൾക്ക് പ്രശ്‌നമുണ്ടെങ്കില്‍ അത് നന്നാക്കുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യാം.
Published by:Meera Manu
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.