വാഴയായാലും ഒന്‍പത് അടി ഉയരമുണ്ടെങ്കിൽ നല്ല കാശ് കിട്ടും; 20 ലക്ഷം രൂപ സമ്പാദിക്കുന്ന ആളെ പരിചയപ്പെടൂ

Last Updated:

ഒരു വാഴയ്ക്ക് കർഷകനെക്കാൾ രണ്ടര അടി ഉയരം കൂടുതലുണ്ട്.

പരമ്പരാഗതമായ കൃഷി രീതികൾക്ക് എപ്പോഴും പ്രാധാന്യം നൽകുന്നവരാണ് ഇന്ത്യക്കാർ. എന്നാൽ ഇന്ന് ഇവയിൽ നിന്നുള്ള വരുമാനം വളരെ കുറവായതിനാൽ കർഷകർ മറ്റു പല കൃഷികളിലേക്കും തിരിഞ്ഞിരിക്കുകയാണ്. അത്തരത്തിൽ ഒരു കർഷകനെ സംബന്ധിച്ചിടത്തോളം മികച്ച വരുമാനം നേടാൻ പറ്റിയ കൃഷിയായിരിക്കും വാഴ കൃഷി. വർധിച്ചുവരുന്ന കയറ്റുമതി സാധ്യതയും ഉയർന്ന വിലയും കണക്കാക്കിയാൽ വലിയ സാധ്യതയാണ് ഇപ്പോൾ വാഴക്കൃഷിക്കുള്ളത്. ഇത് തിരിച്ചറിഞ്ഞ് വാഴ കൃഷി നടത്തുന്ന ബീഹാറിൽ നിന്നുള്ള ഒരു കർഷകനാണ് ഇപ്പോൾ വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്.
എന്നാൽ നമ്മൾ സാധാരണ കണ്ടിട്ടുള്ള വാഴയുടെ കൃഷി അല്ല ഇദ്ദേഹം ചെയ്യുന്നത്. സുരേന്ദ്ര സിംഗ് എന്ന കർഷകൻ തോട്ടത്തിൽ നട്ടു വളർത്തുന്നത് 7 മുതൽ 9 അടി വരെ നീളമുള്ള വാഴകളാണ്. ബീഹാറിലെ സീതാമർഹി ജില്ലയിലാണ് ഈ പ്രത്യേകതരം വാഴകൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇത്രയും നീളമുള്ള വാഴകൾ ഒരു കൗതുക കാഴ്ചയായതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നു പോലും ഇത് കാണാനായി ആളുകൾ എത്താറുണ്ട്. കൂടാതെ പ്രതിവർഷം 20 ലക്ഷം രൂപയാണ് ഈ കൃഷിയിലൂടെ സുരേന്ദ്ര സിംഗിന് ലഭിക്കുന്നതെന്നും പറയുന്നു.
advertisement
ഒരു വാഴയ്ക്ക് കർഷകനെക്കാൾ രണ്ടര അടി ഉയരം കൂടുതലുണ്ട്. ഇവ കൃഷി ചെയ്യുന്നതിന് മുൻപ് ഈ ഇനത്തിൽപ്പെട്ട വാഴകളെ കുറിച്ച് കൂടുതൽ പഠിക്കേണ്ടതുണ്ടെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു. കേരളം, കൊൽക്കത്ത, ഹാജിപൂർ തുടങ്ങി നിരവധി സംസ്ഥാനങ്ങളിൽ നിന്നും അദ്ദേഹം നേരത്തെ വാഴ തൈകൾ എത്തിച്ചിരുന്നു. ഈ വാഴയ്ക്ക് 'കലശസ്ഥാനി' എന്നാണ് കർഷകൻ പേരിട്ടിരിക്കുന്നത്. ഒരു വാഴകുലയിൽ ഏകദേശം 50 ഡസനിലധികം കായ്‌കളും ഉണ്ടാകാറുണ്ട്.
വാഴനട്ട് ഏകദേശം 18 മാസത്തിന് ശേഷമാണ് ഇത് വിളവെടുക്കുന്നത്. മൂന്ന് ഏക്കറോളം വരുന്ന ഭൂമിയിലാണ് സുരേന്ദ്ര സിംഗ് ഈ വാഴ നട്ടുവളർത്തിയിരിക്കുന്നത്. വലിയ നേന്ത്രക്കുലകൾക്ക് 1400 മുതൽ 2000 രൂപ വരെ വിലയും ഉണ്ട്. ഇതോടൊപ്പം വാഴക്കന്നുകളും അദ്ദേഹം 100 രൂപയ്ക്ക് വിൽക്കുന്നു. ആദ്യം ഇത്രയും ഉയരമുള്ള വാഴകൾ കണ്ടപ്പോൾ താൻ പോലും ഞെട്ടിപ്പോയെന്നും സുരേന്ദ്ര സിംഗ് കൂട്ടിച്ചേർത്തു. ഒരു ഏക്കർ ഭൂമിയ്ക്ക് ഏകദേശം 80,000 രൂപയാണ് ചെലവ് വരുന്നത്. അതിൽ നിന്ന് വരുമാനമായി 4 ലക്ഷം രൂപ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Money/
വാഴയായാലും ഒന്‍പത് അടി ഉയരമുണ്ടെങ്കിൽ നല്ല കാശ് കിട്ടും; 20 ലക്ഷം രൂപ സമ്പാദിക്കുന്ന ആളെ പരിചയപ്പെടൂ
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement