HOME /NEWS /Money / ബൈജൂസ് ഓഫീസിലും വീടുകളിലും ഇഡി റെയ്ഡ്; വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ചതില്‍ പരിശോധന

ബൈജൂസ് ഓഫീസിലും വീടുകളിലും ഇഡി റെയ്ഡ്; വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിച്ചതില്‍ പരിശോധന

സ്വകാര്യ വ്യക്തികളിൽ നിന്ന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോമിനെതിരെ അന്വേഷണം ആരംഭിച്ചത്

സ്വകാര്യ വ്യക്തികളിൽ നിന്ന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോമിനെതിരെ അന്വേഷണം ആരംഭിച്ചത്

സ്വകാര്യ വ്യക്തികളിൽ നിന്ന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോമിനെതിരെ അന്വേഷണം ആരംഭിച്ചത്

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Bangalore [Bangalore]
  • Share this:

    മലയാളി സംരംഭകനും ബൈജൂസ് എഡ്യുടെക് പ്ലാറ്റ്ഫോം സ്ഥാപകനും സിഇഒയുമായി ബൈജു രവീന്ദ്രനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ അന്വേഷണം. തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലാണ് ബൈജൂസ് പ്രവര്‍ത്തിക്കുന്നത്.ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. ബൈജു രവീന്ദ്രന്റെ ബെംഗളൂരുവിലെ വീട്ടിലും രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി.

    സ്വകാര്യ വ്യക്തികളിൽ നിന്ന് ലഭിച്ച വിവിധ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്ലാറ്റ്‌ഫോമിനെതിരെ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിന്‍റെ ഭാഗമായി പലതവണ ബൈജു രവീന്ദ്രന് സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. 2011 മുതൽ 2023 വരെ 28,000 കോടി രൂപയാണ് ബൈജൂസിന് നേരിട്ടുള്ള വിദേശ നിക്ഷേപമായി കിട്ടിയത്.

    എന്താണ് CIBIL സ്കോർ? വായ്പകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് സിബിൽ സ്കോറിന്റെ പ്രാധാന്യം

    വിദേശത്ത് പലയിടങ്ങളിലായി 9754 കോടി രൂപ ബൈജൂസ് നിക്ഷേപിച്ചിട്ടുമുണ്ട്. 2020-21 സാമ്പത്തിക വർഷത്തെ സാമ്പത്തിക രേഖകൾ ബൈജൂസ് സമർപ്പിച്ചിട്ടില്ല. അക്കൗണ്ടുകളിൽ ഓഡിറ്റും നടത്തിയിട്ടില്ലെന്നും ഇഡി വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇതൊരു പതിവ് പരിശോധന മാത്രമാണെന്ന വിശദീകരണവുമായി ബൈജൂസ് രംഗത്ത് വന്നു.

    അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്നും ചോദിച്ച രേഖകളെല്ലാം സമർപ്പിച്ചെന്നും ബൈജൂസിന്‍റെ ലീഗൽ ടീം പറഞ്ഞു.

    First published:

    Tags: BYJUS, Enforcement Directorate