കോർപ്പറേറ്റ് കാര്യ മന്ത്രാലയം ബൈജൂസിൽ പരിശോധനയ്ക്ക് ഉത്തരവിട്ടെന്ന് റിപ്പോർട്ട്; നിഷേധിച്ച് കമ്പനി

Last Updated:

കമ്പനിയുടെ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കാൻ കോർപ്പറേറ്റ് കാര്യ മന്ത്രാലം ഉത്തരവിട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ട്

കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം ( Ministry of Corporate Affairs (MCA) ) ബൈജൂസിൽ പരിശോധനയ്ക്ക് ഉത്തരവിട്ടതായുള്ള മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് കമ്പനി. ഇവയെല്ലാം വെറും അഭ്യൂഹങ്ങളാണെന്നും കമ്പനി പ്രതികരിച്ചു. ”ബൈജൂസിൽ പരിശോധന നടത്തണമെന്ന് കോർപ്പറേറ്റ് കാര്യ മന്ത്രാലയം ഉത്തരവിട്ടതായി സൂചിപ്പിക്കുന്ന മാധ്യമ റിപ്പോർട്ടുകൾ വെറും ഊഹങ്ങൾ മാത്രമാണ്. ഞങ്ങൾ അത് നിരസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് എംസിഎയിൽ നിന്ന് ഞങ്ങൾക്ക് ഒരുത്തരവും ലഭിച്ചിട്ടില്ല, അത്തരം ഒരു പരിശോധനയെക്കുറിച്ചും അറിയില്ല”, കമ്പനി വക്താവ് പറഞ്ഞു.
കമ്പനിയുടെ അക്കൗണ്ടുകൾ സൂക്ഷ്മമായി പരിശോധിക്കാൻ കോർപ്പറേറ്റ് കാര്യ മന്ത്രാലം ഉത്തരവിട്ടിട്ടുണ്ട് എന്നാണ് ചില റിപ്പോർട്ടുകളിൽ പറയുന്നത്. ബൈജൂസിന്റെ പല പ്രവർത്തനങ്ങളും മന്ത്രാലയം ശ്രദ്ധിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ സമർപ്പിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി ബൈജൂസിന്റെ ഓഡിറ്റര്‍ സ്ഥാനത്ത് നിന്ന് ബഹുരാഷ്ട്രാ ധനകാര്യ സ്ഥാപനമായ ഡെലോയിറ്റ് പിൻമാറിയതിനു പിന്നാലെയാണ് കമ്പനിയിലെ പുതിയ പ്രതിസന്ധി.
advertisement
2022 മാർച്ച് 31 വരെയുള്ള ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ ഫയൽ ചെയ്യാത്തിനെ കുറിച്ച്, ബൈജൂസിന്റെ മാതൃസ്ഥാപനമായ തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ ബോർഡ് അംഗങ്ങൾക്ക് അയച്ച കത്തിൽ ഡെലോയിറ്റ് ചൂണ്ടിക്കാണിച്ചിരുന്നു. 2016 മുതൽ ഡെലോയിറ്റ് ബൈജൂസുമായി ചേർന്ന് പ്രവർത്തിച്ചു വരികയായിരുന്നു. 2020 ഏപ്രിൽ 1 മുതൽ അഞ്ച് വർഷത്തേക്ക് ബൈജൂസിനു കീഴിൽ പ്രവർത്തിക്കുന്ന തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്ററായി വീണ്ടും കമ്പനി വീണ്ടും നിയമിക്കപ്പെട്ടിരുന്നു.
”2022 മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തേക്കുള്ള കമ്പനിയുടെ ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ ലഭിക്കാൻ വളരെ വൈകിയിരുന്നു. നിയമം, അനുസരിച്ച്, 2022 മാർച്ച് 31ന് അവസാനിച്ച വർഷത്തേക്കുള്ള ഓഡിറ്റ് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ 2022 സെപ്റ്റംബർ 30നകം വാർഷിക പൊതുയോഗത്തിൽ ഷെയർഹോൾഡർമാർക്കു മുന്നിൽ സമർപ്പിക്കേണ്ടതായിരുന്നു”, എന്നും ഡെലോയിറ്റ് പ്രസ്താവനയിൽ പറഞ്ഞു.
advertisement
ഡെലോയിറ്റ് പിൻമാറിയതിനു പിന്നാലെ തങ്ങളുടെ പുതിയ ഓഡിറ്ററായി ബിഡിഒയെ നിയമിച്ചതായി ബൈജൂസ് പ്രസ്താവനയിൽ അറിയിച്ചു. ഇതിലൂടെ സാമ്പത്തികമേഖലയിലെ സൂക്ഷ്മപരിശോധനയിലും അക്കൗണ്ടബിലിറ്റിയിലും ഉയര്‍ന്ന നിലവാരം പുലര്‍ത്താന്‍ സാധിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു. ബൈജൂസിന്റെ ഡയറക്ടർ ബോർഡിൽ നിന്ന് മൂന്നു പേരും അടുത്തിടെ രാജി വെച്ചിരുന്നു.
പീക്ക് എക്‌സ് വി പാട്‌ണേഴ്‌സ് എംഡി ജി.വി രവിശങ്കർ, ഇൻവസ്റ്റ്‌മെന്റ് കമ്പനി പ്രോസസിന്റെ പ്രതിനിധി റസൽ ഡ്രീസെൻസ്റ്റോക്, ചാൻ സക്കർബർഗിൽ നിന്നുള്ള വിവിയൻ വു എന്നിവരാണ് രാജി വെച്ചത്. ഡയറക്ടർമാർ രാജി വെക്കാനുള്ള കാരണങ്ങൾ എന്താണെന്ന് വ്യക്തമാല്ല. ചീഫ് എക്സിക്യൂട്ടീവ് ബൈജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽനാഥ്, സഹോദരൻ റിജു രവീന്ദ്രൻ എന്നിവരാണ് ബൈജൂസിന്റെ ബോർഡിൽ ഇപ്പോഴുള്ളത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
കോർപ്പറേറ്റ് കാര്യ മന്ത്രാലയം ബൈജൂസിൽ പരിശോധനയ്ക്ക് ഉത്തരവിട്ടെന്ന് റിപ്പോർട്ട്; നിഷേധിച്ച് കമ്പനി
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement