advertisement

പിഎം കിസാന്‍: ആദായ നികുതി അടയ്ക്കുന്ന കര്‍ഷകര്‍ക്ക് പിഎം കിസാന്‍ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുമോ?  

Last Updated:

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം - കിസാന്‍) യോജനയുടെ 16-ാമത്തെ ഗഡു ഫെബ്രുവരിയിലാണ് വിതരണം ചെയ്തത്.

പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം - കിസാന്‍) യോജനയുടെ 17-ാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് കര്‍ഷകര്‍. ആരൊക്കെയാണ് പിഎം കിസാന്‍ പദ്ധതിയ്ക്ക് അര്‍ഹര്‍? ഇന്‍കം ടാക്‌സ് റിട്ടേണ്‍ ഫയല്‍ ചെയ്ത കര്‍ഷകര്‍ക്ക് പിഎം കിസാന്‍ പദ്ധതി പ്രകാരമുള്ള ആനൂകൂല്യം ലഭിക്കുമോ? ഇക്കാര്യങ്ങളാണ് ഇനി വ്യക്തമാക്കുന്നത്.
പിഎം കിസാന്‍ പദ്ധതിയ്ക്ക് അര്‍ഹരല്ലാത്തവര്‍ ആരൊക്കെ?
1. സ്ഥാപനങ്ങളുടെ ഉടമകളായുള്ള ഭൂവുടമകൾ
2. ഒന്നോ അതിലധികമോ അംഗങ്ങള്‍ താഴെപ്പറയുന്ന വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന കര്‍ഷക കുടുംബങ്ങള്‍
- നിലവില്‍ ഭരണഘടനാപരമായ പദവിയിലിരിക്കുന്നതോ മുമ്പ് അത്തരം പദവിയില്‍ നിന്നും വിരമിച്ചവരോ ഉള്ള കുടുംബങ്ങള്‍.
- നിലവില്‍ അധികാരത്തിലിരിക്കുന്നതോ സര്‍വ്വീസില്‍ നിന്ന് വിരമിച്ചതോ ആയ സംസ്ഥാനമന്ത്രിമാര്‍,ലോക്‌സഭാ അംഗങ്ങള്‍, രാജ്യസഭാ അംഗങ്ങള്‍, സംസ്ഥാന നിയമസഭാ അംഗങ്ങള്‍, സംസ്ഥാന ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗങ്ങള്‍, മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയര്‍മാര്‍, എന്നിവര്‍ അംഗങ്ങളായുള്ള കുടുംബങ്ങള്‍ പദ്ധതിയ്ക്ക് അര്‍ഹരല്ല.
advertisement
- സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോ സര്‍വ്വീസില്‍ നിന്ന് വിരമിച്ചവരോ പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരോ വിരമിച്ചതോ ആയ അംഗങ്ങള്‍ ഉള്ള കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ആനൂകൂല്യം ലഭിക്കില്ല. മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് / ക്ലാസ് ഫോര്‍/ഗ്രൂപ്പ് ഡി ജീവനക്കാരെ ഈ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
- മാസം 10000 രൂപയോളം പെന്‍ഷന്‍ വാങ്ങുന്നവരുള്ള കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ആനൂകൂല്യം ലഭിക്കില്ല.
- ഡോക്ടര്‍മാര്‍, എന്‍ജീനിയര്‍മാര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടറ്റുകള്‍,ആര്‍ക്കിടെക്റ്റുകള്‍, എന്നിവരുള്ള കുടുംബങ്ങള്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ കഴിയില്ല.
advertisement
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം - കിസാന്‍) യോജനയുടെ 16-ാമത്തെ ഗഡു ഫെബ്രുവരിയിലാണ് വിതരണം ചെയ്തത്. പിഎം കിസാന്‍ പദ്ധതിയുടെ 15-ാം ഗഡുവിതരണത്തിന് 2023 നവംബറിലാണ് അനുമതി നല്‍കിയിരുന്നത്. 2019ലാണ് പിഎം കിസാന്‍ നിധി യോജന കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചത്. പിഎം-കിസാന്‍ പദ്ധതിയ്ക്ക് കീഴില്‍ ഇതുവരെ സര്‍ക്കാര്‍ 2.75 ലക്ഷം കോടി രൂപ ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.
പിഎം-കിസാന്‍ യോജനയിലൂടെ അര്‍ഹരായ കര്‍ഷകര്‍ക്ക് നാല് മാസം കൂടുമ്പോള്‍ 2000 രൂപയാണ് നല്‍കി വരുന്നത്. ഒരു വര്‍ഷം 6000 രൂപയാണ് ഗഡുക്കളായി കര്‍ഷകരിലെത്തിക്കുന്നത്. വര്‍ഷത്തില്‍ മൂന്ന് തവണയായാണ് ഈ തുക കര്‍ഷകരിലെത്തുന്നത്. ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലാണ് തുകയെത്തുന്നത്. 2019 ഫെബ്രുവരിയിലാണ് ഈ പദ്ധതി പ്രാബല്യത്തിലെത്തിയത്.
advertisement
ഗുണഭോക്താക്കളാണോ എന്ന് എങ്ങനെ പരിശോധിക്കാം?
1. പിഎം-കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2. know your status എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക.
3. നിങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. ക്യാപ്ച കോഡ് കൂടി ടൈപ്പ് ചെയ്ത ശേഷം get data ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
4. നിങ്ങള്‍ പദ്ധതിയ്ക്ക് അര്‍ഹരാണോ എന്ന വിവരം അടങ്ങുന്ന സ്‌ക്രീന്‍ തെളിയും
ഗുണഭോക്താക്കളുടെ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?
1. പിഎം-കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
advertisement
2. beneficiary list എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
3. സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നീ വിവരങ്ങള്‍ നല്‍കുക.
4. get report ല്‍ ക്ലിക്ക് ചെയ്യുക.
ഇത്രയും ചെയ്താല്‍ ഗുണഭോക്താക്കളുടെ പട്ടിക സ്‌ക്രീനില്‍ ദൃശ്യമാകും. കൂടാതെ 155261, 01124300606 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചും വിവരങ്ങള്‍ അറിയാവുന്നതാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
പിഎം കിസാന്‍: ആദായ നികുതി അടയ്ക്കുന്ന കര്‍ഷകര്‍ക്ക് പിഎം കിസാന്‍ പദ്ധതിയുടെ ആനൂകൂല്യം ലഭിക്കുമോ?  
Next Article
advertisement
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
യുഡിഎഫിന് തിരിച്ചടി; ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചു; സർക്കാരിനെതിരായ ഹർജികൾ തള്ളി
  • ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവെച്ചു, രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ഹർജി തള്ളി

  • നിയമഭേദഗതി ഭരണഘടനാപരമാണെന്നും സംസ്ഥാന സർക്കാരിന് ഭേദഗതി ചെയ്യാനുള്ള അധികാരമുണ്ടെന്നും കോടതി

  • മന്ത്രിമാർക്കെതിരായ വിധി മുഖ്യമന്ത്രിക്കും, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭയ്ക്കും പുനഃപരിശോധനക്ക്

View All
advertisement