• HOME
 • »
 • NEWS
 • »
 • money
 • »
 • ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പ്രചോദനം: ഗുണനിലവാരത്തിൽ നിന്നും ആത്മനിർഭരതയിലേക്ക്

ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന്റെ പ്രചോദനം: ഗുണനിലവാരത്തിൽ നിന്നും ആത്മനിർഭരതയിലേക്ക്

ശരിയായ വിപണന സാഹചര്യങ്ങൾ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, പോളിസികൾ,അനുബന്ധന നിയമങ്ങൾ എന്നിവയുടെ കോമ്പിനേഷനിൽ നിന്നും ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം വികസനം നേടുന്നു.

 • Share this:

  മൂന്നാമത്തെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായി മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയിന്ന്. ഓഫ്‌ഷോറിംഗ്, നിർമ്മാണ മേഖലയിലെ നിക്ഷേപങ്ങൾ, ഊർജ്ജമേഖലയിലെ പരിവർത്തനങ്ങൾ, കൂടാതെ ഇന്ത്യയുടെ അതിനൂതന ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ എന്നിവ സാമ്പത്തിക മേഖലയിലെ ഈ കുതിപ്പ്  കൂടുതൽ ഊർജിതമാക്കുന്നു. എന്നിരുന്നാലും, ഇന്ത്യ യഥാർത്ഥത്തിൽ, ഗ്രാമപ്രദേശങ്ങൾ വളർച്ചയ്‌ക്കൊപ്പം ഉയരുക തന്നെ വേണം.

  2015 ലെ കണക്കനുസരിച്ച്, ഇന്ത്യയിലെ ജനസംഖ്യയുടെ 67.2% ഇപ്പോഴും രാജ്യത്തിന്റെ ഹൃദയഭാഗത്താണ് താമസിക്കുന്നത്, അതായത് ഗ്രാമപ്രദേശങ്ങളിൽ.  ഇന്ത്യൻ മാനവിക മൂലധനത്തിന്റെ 2/3 ആണിത്. 2050 ആകുമ്പോഴേക്കും നഗര-ഗ്രാമീണ മേഖലകൾ തമ്മിലുള്ള ജനവാസത്തിന്റെ ഈ അനുപാതം 52.8% ഉം 47.21% ഉം ആയിമാറുമെന്ന് പ്രതീക്ഷിക്കുന്നു. എന്താണ് ഈ മാറ്റത്തെ നയിക്കുന്നത്? ആഗ്രഹങ്ങൾ. മെച്ചപ്പെട്ട ജോലികളിലേക്കും കൂടുതൽ മികച്ച സാമ്പത്തിക ശേഷിയിലേക്കും മെച്ചപ്പെട്ട രീതിയിലുള്ള  ജീവിതത്തിനും മികച്ച വിദ്യാഭാസവും  ആരോഗ്യപരിചരണം ലഭിക്കാനുമുള്ള ജനങ്ങളുടെ ആഗ്രഹം തന്നെയാണ് ഇതിന്റെ പ്രേരണ.

  എന്നാൽ മെട്രോപൊളിറ്റൻ നഗരങ്ങളിൽ മാത്രമാണോ ബിസിനസുകൾ പച്ചപിടിക്കുന്നത്? ഒരിക്കലുമല്ല, ഇൻഡോർ, ജയ്പൂർ, റായ്പൂർ, ചണ്ഡീഗഢ് തുടങ്ങിയ ചെറിയ നഗരങ്ങൾ സംരംഭകരുടെ  കേന്ദ്രങ്ങളായി മാറുകയും വൻ നഗരങ്ങളെ അപേക്ഷിച്ച് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും സ്റ്റാർട്ടപ്പ് ഹബ്ബുകളായി മാറുകയും ചെയ്യുന്നു. കഴിവിനനുസരിച്ച് ഉയർന്നുവരാൻ സാഹചര്യങ്ങളൊരുക്കിയത് സാങ്കേതികവിദ്യയിലെ മുന്നേറ്റങ്ങളാണ്. ഇന്ത്യൻ വ്യവസായം ഇപ്പോൾ  ഭൂമിശാസ്ത്രത്തിന്റെയും ദൂരത്തിന്റെയും പരിമിതകളിൽ ഒന്നല്ലാതായി മാറിയിരിക്കുന്നു.

  2026-ഓടെ ഇന്ത്യയിലെ സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ എണ്ണം  1 ബില്യണിലേക്ക് എത്തുന്നു, ഒരു ശരാശരി യുഎസ് ഉപഭോക്താവ് നൽകുന്നതിന്റെ 1/5 മാത്രമാണ് ഇന്ത്യയിലെ ഞങ്ങളുടെ ഇന്റർനെറ്റ് നിരക്കുകൾ, കൂടാതെ മൊബൈൽ ഉപകരണ വിപണിയിൽ വിലയെക്കുറിച്ച് കൂടുതൽ പരിഗണന സൂക്ഷിക്കുന്ന എല്ലാ തരത്തിൽപ്പെട്ട ഉപഭോക്താക്കൾക്കും വേണ്ടിയുള്ള ഉൽപ്പന്നങ്ങളുണ്ട് (നിങ്ങൾക്ക് $100-ൽ താഴെയുള്ള വിലയ്ക്കും ഒരു സ്‌മാർട്ട്‌ഫോൺ സ്വന്തമാക്കാം ). പതിയെ, ഇന്ത്യ സ്വന്തമായ ഒരു ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുകയാണ് , ഇതിലൂടെ ആളുകളെ വീട്ടിൽ നിന്ന് ജോലിചെയ്യാൻ മാത്രമല്ല, വീട്ടിൽ നിന്ന് ഷോപ്പുചെയ്യാനും ടെലിമെഡിസിൻ ആക്‌സസ് ചെയ്യാനും സർക്കാർ ആനുകൂല്യങ്ങൾ നേടാനും വീട്ടിൽ നിന്ന് തന്നെ ബാങ്കിംഗ് ചെയ്യാനും  തുടർവിദ്യാഭ്യാസം നേടാനും വീടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് തന്നെ നിന്ന് അഭിവൃദ്ധി പ്രാപിക്കാനും ആളുകളെ അനുവദിക്കുന്നു.

  ഭൗതികമായ പരിമിതികൾ അത്ര ഗൗരവമില്ലാത്തവയാണെന്നാണ് കോവിഡ്-19 ലോക്ക്ഡൗണുകൾ മനസിലാക്കി തന്നത്: കാരണം രാജ്യത്തുടനീളമുള്ള ബിസിനസ്സുകളിൽ നിന്നെല്ലാം നമ്മൾ എല്ലാവരും ഷോപ്പിംഗ് നടത്തിയിരുന്നു. ഈ സ്വാധീനം ബിസിനസ്സുകളെ സംബന്ധിച്ചിടത്തോളം കൂടുതൽ ആഴത്തിലുള്ളതായിരുന്നു. തേസ്പൂർ ആസ്ഥാനമായുള്ള ഒരു ബിസിനസ്സിന് മുംബൈയിലുള്ള ഒരു ബിസിനസ്സിന് ലഭിക്കുന്ന അതെ തരത്തിലുള്ള ഉപഭോക്താക്കളെയും  സാമ്പത്തികസുരക്ഷയും പിന്തുണയും ലഭിക്കാനാകും. ലോക്ക്ഡൗണുകൾ ലഘൂകരിച്ചിട്ടും ഈ നേട്ടങ്ങൾ തുടർന്നു വരുന്നു.

  ഇന്ത്യയുടെ സാങ്കേതിക അടിസ്ഥാനമാക്കിയ സ്റ്റാർട്ടപ്പ് വിപ്ലവം

  ഇന്ത്യൻ  ഫിൻടെക്ക് വിപ്ലവം ഇപ്പോൾ ഐതിഹാസികമായ ഒന്നാണ്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന 2,000-ത്തിലധികം സർക്കാർ അംഗീകൃത ഫിൻ‌ടെക് സ്റ്റാർട്ടപ്പുകളുള്ള  ഫിൻ‌ടെക് വിപണികളിൽ ഒന്നാണ് ഇന്ത്യ. 2021-ൽ ഈ വിപണിയുടെ വ്യാപ്തി $50 Bn ആയിരുന്നുവെങ്കിൽ, 2025-ഓടെ $150 Bn-ൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. UPI രാജ്യത്തിന്റെ അതിർത്തികൾ കടന്ന്, ഇപ്പോൾ വിദേശത്തും ഫലപ്രദമായി നടപ്പിലാക്കുന്നു. ഏറ്റവും പ്രധാനമായി, ഇന്ത്യൻ ഫിൻ‌ടെക് ഇക്കോസിസ്റ്റത്തിലൂടെ, രാജ്യത്തുടനീളമുള്ള ആളുകൾക്ക് ഓൺലൈനായി ബാങ്ക് വാലറ്റുകൾ  അക്കൗണ്ടുകൾ എന്നിവയിലൂടെ സുരക്ഷിതമായ പേയ്‌മെന്റുകൾ നടത്താനും സ്വീകരിക്കാനും, വെൽത്ത് മാനേജ്‌മെന്റ്, പേഴ്‌സണൽ ഫിനാൻസ് സേവനങ്ങൾ, ഇൻഷുറൻസ് എന്നിവ ലഭ്യമാക്കാനും ബിസിനസ്സ് അക്കൗണ്ടിംഗ് ബന്ധപ്പെട്ട നിയമനീയന്ത്രണങ്ങൾ,  സഹായം എന്നിവ സ്വീകരിക്കാനും സാധ്യമാക്കുന്നു.

  വെറും 18 മാസത്തിനുള്ളിൽ ഇന്ത്യ പ്രശംസനീയമായ 2 ബില്യൺ വാക്സിനേഷനുകൾ എന്ന ലക്‌ഷ്യം നേടിയെടുത്തു, ആരോഗ്യ സംരക്ഷണ വ്യവസായം  വിപ്ലവത്തിന് വിധേയമായികൊണ്ടിരിക്കുകയാണ്. 2025-ഓടെ ടെലിമെഡിസിൻ 5.4 ബില്യൺ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ ദേശീയ ഡിജിറ്റൽ ആരോഗ്യ ബ്ലൂപ്രിന്റ് അടുത്ത 10 വർഷത്തിനുള്ളിൽ 200 ബില്യൺ ഡോളറിന്റെ അധിക സാമ്പത്തിക മൂല്യത്തിലെ ഉയരുമെന്നും പ്രതീക്ഷിക്കുന്നു. ഈ മാറ്റങ്ങളെല്ലാം ഗ്രാമീണ മേഖലയിലെ ആളുകൾക്ക് ഗുണനിലവാരമുള്ള മെഡിക്കൽ പ്രൊഫഷണലുകാലിൽ നിന്നുള്ള  വിദൂരസേവനം നേടുന്നതും സാധ്യമാക്കുന്നു. അടുത്ത തലമുറയിലെ  AI പവർ ചെയ്യുന്ന ഡയഗ്നോസ്റ്റിക് ഉപകരണങ്ങൾ ഡയഗ്നോസ്റ്റിക് പിശകുകൾ കുറയ്ക്കുകയും സമയം ലാഭിക്കുകയും ചെയ്യും. മാത്രവുമല്ല, ഈ ഉപകരണങ്ങൾ ഗ്രാമീണ പശ്ചാത്തലത്തിൽ ലഭ്യമാക്കുന്നതിലൂടെ, അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം വൈദ്യസഹായത്തിനായി നഗരത്തിലേക്ക് യാത്രചെയ്യാനാകും രോഗികൾക്ക് വിലപ്പെട്ട സമയവും പണവും ലാഭിക്കാനും സാധിക്കും.

  മെട്രോ നഗരങ്ങളുടെ പരിധിയ്ക്കും പുറത്തേയ്ക്കും  വളർച്ചയ്ക്ക് ഊർജം പകരുന്ന മറ്റൊരു ഇടമാണ് ഇ-കൊമേഴ്‌സ്. എല്ലാ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും പ്രത്യേക പ്രദേശങ്ങളുടെ അതിരുകളും  തകർത്ത മുന്നേറുമ്പോൾ, ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡിപിഐഐടി) ഇതിൽ ജനാധിപത്യപരമായ ഒരു മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്  ഓ എൻ ഡി സി  പ്ലാറ്റ്‌ഫോം ഇ-കൊമേഴ്‌സിലെ എല്ലാ മുൻവിധികളും തകർക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ പ്ലാറ്റ്‌ഫോം മറ്റ് ആപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുക മാത്രമല്ല, വലിയ വലിയ വില്പനക്കാരുടേത് പോലെ പരസ്യ-വിപണന ബഡ്ജറ്റുകൾ ആവശ്യമില്ലാതെ തന്നെ ചെറുകിട വില്പനക്കാർക്ക് സുതാര്യവും സമത്വമുള്ളതുമായ വിപണന സാഹചര്യങ്ങളും

  പ്രദാനം ചെയ്യും. അതിനാൽ ഇപ്പോൾ, കൃത്രിമ ചോക്ക് പോയിന്റുകളോ അനാവശ്യ ചെലവുകളോ ഇല്ലാതെ  തന്നെ ഇന്ത്യയിലുടനീളമുള്ള ഇത്തരം ചെറുകിട വിൽപ്പനക്കാർക്ക് ആഗോള വിപണിയിൽ മത്സരിക്കാം.

  ഇന്ത്യയുടെ സ്റ്റാർട്ട് അപ്പ് എക്കോസിസ്റ്റം

  ‌ഈ വളർച്ചയെല്ലാം സ്വാഭാവികമെല്ലെ എന്ന് തോന്നിയേക്കാമെങ്കിലും  അതിൽ ഇന്ത്യയുടെ വളർന്നുവരുന്ന സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിനുള്ള പിന്തുണ വളരെ വലുതായിരുന്നു.

  സ്റ്റാർട്ടപ്പുകളിലൂടെ നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന വിഭവഉറവിടങ്ങളുടെ ഒരു ശൃംഖലയാണ് സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം.ഇവയിലൂടെ  സ്റ്റാർട്ടപ്പുകൾക്ക് മാർഗ്ഗനിർദ്ദേശങ്ങൾ, ഓഫീസ് സ്‌പേസ്, നിക്ഷേപ ഓപ്ഷനുകൾ എന്നിവ ലഭിക്കുന്നു കൂടാതെ മറ്റ് ബിസിനസുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ അവയെ പ്രാപ്തമാക്കുകയും ചെയ്യുന്നു. ഈ ആവാസവ്യവസ്ഥകൾ വെറുതെ സംഭവിക്കുന്നില്ല – അവയ്ക്ക് സർക്കാരുകൾ, പ്രാദേശിക അധികാരികൾ, അക്കാദമിക് സ്ഥാപനങ്ങൾ, പ്രമുഖ കോർപ്പറേഷനുകൾ എന്നിവയിൽ നിന്ന് ബോധപൂർവമായ സഹായവും വിവരങ്ങളും  ആവശ്യമാണ്.

  2016-ൽ ആരംഭിച്ച GOI-യുടെ സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിലൂടെ ഇന്ത്യയുടെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് വലിയ പ്രയോജനം ലഭിച്ചു. ഇത് മൂന്ന് വസ്തുതകൾ ഉപയോഗിച്ചുള്ള  സമീപനമായിരുന്നു ഇതിന്റേത്:

  • സ്റ്റാർട്ടപ്പ് ഇന്ത്യാ ഹബ്ബ് ഉണ്ടാക്കിയെടുക്കുന്നത്: ഇത് മുഴുവൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് കീഴിൽ ഒരൊറ്റ കോൺടാക്റ്റ് പോയിന്റ് സൃഷ്ടിക്കുന്നു, വിവരങ്ങളുടെയും സാമ്പത്തിക സഹായങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും അവ കൈമാറ്റം ചെയ്യുകയും ചെയ്യുന്നു.
  • സ്റ്റാർട്ടപ്പുകളുടെ മേൽ നിയമനിയന്ത്രണങ്ങൾ മൂലമുള്ള ഭാരം കുറയ്ക്കുന്ന സ്വയം സർട്ടിഫിക്കേഷനെ അടിസ്ഥാനമാക്കി ഒരു വിധേയത്വ വ്യവസ്ഥ
  • സ്റ്റാർട്ടപ്പുകൾ എവിടെയായിരുന്നാലും എങ്ങിനെ ഉള്ളവയായിരുന്നാലും സർക്കാരുമായും റെഗുലേറ്ററി സ്ഥാപനങ്ങളുമായും സംവദിക്കാൻ അനുവദിക്കുന്ന ഒരു മൊബൈൽ ആപ്പിന്റെയും പോർട്ടലിന്റെയും റോൾഔട്ട്.

  ഇതിനുപുറമെ, ഇന്ത്യൻ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം മെച്ചപ്പെടുത്തുന്നതിനായി DPIIT 1.33 ബില്യൺ ഡോളർ ഫണ്ട് അനുവദിസിച്ചിരുന്നു. ആസ്പയർ (ഇന്നവേഷൻ, ഗ്രാമീണ വ്യവസായങ്ങൾ, സംരംഭകത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പദ്ധതി), സ്റ്റാൻഡ്-അപ്പ് ഇന്ത്യ, അടൽ ഇന്നൊവേഷൻ മിഷൻ തുടങ്ങിയ സ്കീമുകളും വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള സംരംഭകർക്ക് അവരുടെ പുതിയ പുതിയ ആശയങ്ങൾ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എത്തിക്കുന്നത് എളുപ്പമാക്കുന്നു.

  ആസ്പയർ ഇൻകുബേറ്ററുകളുടെ ഉപയോഗം ഉൾപ്പെടുത്തിക്കൊണ്ടുള്ള  കാർഷികാധിഷ്ഠിത വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, അതേസമയം സ്റ്റാൻഡ്-അപ്പ് ഇന്ത്യ എസ്‌ സി, എ സ്ടി, വനിതാ സംരംഭകർക്ക് എളുപ്പത്തിൽ വായ്പകൾ ലഭ്യമാക്കുന്നു. അടൽ ഇന്നൊവേഷൻ മിഷൻ സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കുകയും അവയുടെ മികവുകൾ കൃത്യമായി കണക്കാക്കാൻ സഹായിക്കുകയും ചെയ്യുന്നു.

   നിയമനിയന്ത്രണങ്ങൾ-വ്യക്തികൾക്കും ബിസിനസ്സിനും മികച്ചത്

  ഈ മേഖലകളിലെ ഇന്ത്യയുടെ പുരോഗതി, പ്രത്യേകിച്ച് എഫ്‌ടിഎക്‌സ്, തെറാനോസ് തുടങ്ങിയ ആഗോള ഭീമന്മാരുടെ തകർച്ചയുടെ വെളിച്ചത്തിൽ, ഇന്ത്യൻ നിയമനിയന്ത്രണ സംവിധാനത്തിന്റെയും ഗുണനിലവാര ഘടനയുടെയും മികവിനെ സൂചിപ്പിക്കുന്നു. ഇവിടെ, പരിശോധിക്കുന്നതും മികച്ചതാക്കി മാറ്റിയെടുക്കുന്നതുമെല്ലാം മികച്ച നിയമങ്ങൾക്ക് വിധയമായാണ് . 1997-ൽ രൂപീകരിച്ച ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ, ഉപഭോക്താക്കൾക്കും വെണ്ടർമാർക്കും ജീവനക്കാർക്കും തൊഴിലുടമകൾക്കും റെഗുലേറ്റർമാർക്കും ബിസിനസ്സുകൾക്കും ഇടയിൽ ഗുണമേന്മയുള്ള ഒരു ഘടന സൃഷ്ടിക്കാൻ വളരെയധികം പ്രവർത്തിച്ചിട്ടുണ്ട്.

  ക്യു സി ഐയുടെ ശൂന്യതയിൽ പ്രവർത്തിക്കുന്ന ഒന്നല്ല. ഗുണനിലവാരം വിലയിരുത്തുന്ന ഓരോ മാനദണ്ഡങ്ങളും ഓരോ സർട്ടിഫിക്കേഷനും , ഇങ്ങനെയുള്ള നിയന്ത്രണങ്ങളോ അവ സംബന്ധിക്കുന്ന നിയമങ്ങളോ  ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന വ്യവസായ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചു കൊണ്ട് സ്വീകരിക്കുന്നതാണ്. ഇവയിലേക്ക് എത്തിച്ചേർന്നതിനു ശേഷം, ക്യുസിഐ പരിശീലനത്തിനായുള്ള വിവരസാമഗ്രികൾ രൂപപ്പെടുത്തുന്നു , ഇതിലൂടെ  ബിസിനസുകൾ, റെഗുലേറ്റർമാർ എന്നിവർക്ക് ഈ മാനദണ്ഡങ്ങൾ സാമൂഹികത്തിൽ പ്രയോഗമാക്കുന്നത് എളുപ്പമാക്കുന്നു. അവസാനമായി, ഈ പരിശീലന, കൺസൾട്ടേഷൻ ദാതാക്കളുടെ അക്രഡിറ്റേഷനിലൂടെ ഗുണനിലവാരമുള്ള ഇൻസ്പെക്ടർമാരെയും ഓഡിറ്റർമാരെയും നിലനിർത്താൻ QCI സഹായിക്കുന്നു.

  QCI യിൽ  അഞ്ച് ഘടക ബോർഡുകളാണുള്ളത്, അവയിൽ ഓരോന്നിനും അതിന്റേതായ പ്രത്യേകം കവറേജും  ഉണ്ട്: നാഷണൽ ബോർഡ് ഫോർ ക്വാളിറ്റി പ്രൊമോഷൻ (NBQP), നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ സർട്ടിഫിക്കേഷൻ ബോഡികൾ (NABCB), നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗ് (NABET),നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽസ് ആൻഡ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (NABH), നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസ് (NABL). എന്നിവയാണ് അവ.

  ഇന്ത്യയുടെ ഗുണനിലവാര മാനദണ്ഡങ്ങൾ ഭൂരിഭാഗവും,  ആഗോള നിലവാര മാണ്ഡങ്ങൾക്ക് ഒപ്പമോ അവയേക്കാൾ ഉയർന്നതോ ആണ്.NABCB ഇന്റർനാഷണൽ അക്രഡിറ്റേഷൻ ഫോറം (IAF), ഇന്റർനാഷണൽ ലബോറട്ടറി അക്രഡിറ്റേഷൻ കോർപ്പറേഷൻ (ILAC), ഏഷ്യാ പസഫിക് അക്രഡിറ്റേഷൻ കോഓപ്പറേഷൻ (APAC) എന്നിവയിലും അംഗമാണ്, കൂടാതെ നിരവധി അക്രഡിറ്റേഷനുകൾക്കായി അവരുടെ ബഹുമുഖ മ്യൂച്വൽ റെക്കഗ്നിഷൻ അറേഞ്ച്മെന്റുകളിൽ (എം‌എൽ‌എകൾ / എംആർഎകൾ) ഒപ്പുവച്ചിട്ടുണ്ട്. NABH ഇന്റർനാഷണൽ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത് കെയറിന്റെ (lSQua) സ്ഥാപന അംഗമാണ്. ഏഷ്യൻ സൊസൈറ്റി ഫോർ ക്വാളിറ്റി ഇൻ ഹെൽത്ത് കെയർ (ASQua) ബോർഡ് ഓഫ് ഏഷ്യൻ സൊസൈറ്റിയിലും ഇത് അംഗമാണ്.

  ഈ അന്താരാഷ്‌ട്ര ബന്ധങ്ങളെല്ലാം അർത്ഥമാക്കുന്നത് ഇന്ത്യൻ ഗുണനിലവാര മാനദണ്ഡങ്ങൾ എല്ലായ്‌പ്പോഴും ആഗോള നിലവാരങ്ങളുമായി കിടപിടിക്കുന്നവയാണ് എന്നതാണ്, ഇത് ഇന്ത്യൻ ബിസിനസുകൾക്ക് ആഗോള വ്യവസായങ്ങൾക്കൊപ്പം  മത്സരിക്കാനുള്ള കഴിവ് നൽകുന്നു.QCI യുടെ സീറോ ഇഫക്റ്റ് സീറോ ഡിഫെക്റ്റ് (ZED) സർട്ടിഫിക്കേഷൻ പ്രോഗ്രാം MSME മേഖലയ്ക്കായി ഈ പഠനങ്ങൾ ഡിസ്റ്റിൽ ചെയ്യുന്നു. ഇത്, ONDC-യുമായി സംയോജിപ്പിച്ച്, വലിയ, അന്തർദേശീയ ബിസിസിനാസ് ഭീമന്മാരുമായി  ഫലപ്രദമായി മത്സരിക്കുന്നത് ചെറുകിട ബിസിനസുകൾക്ക് വളരെ എളുപ്പമാക്കുന്ന പരിതസ്ഥിതി സൃഷ്ടിക്കുകായും ചെയ്യുന്നു.

  ഉപസംഹാരം

  സാഹചര്യങ്ങൾ അവലോകനം ചെയ്യുമ്പോൾ, 450 ബില്യൺ ഡോളറിലധികം മൂല്യമുള്ള 57000 സ്റ്റാർട്ടപ്പുകൾ ഇതിനകം തന്നെ രാജ്യത്ത് ആരംഭിച്ചിട്ടുള്ള ഇന്ത്യയാണ് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം എന്നതിൽ അതിശയിക്കാനുണ്ടോ?  ഈ സ്റ്റാർട്ടപ്പുകൾ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്നവയാണോ അതോ മെട്രോകളിൽ കേന്ദ്രീകരിച്ചിരിക്കുന്നതാണോ?

  ഇന്ത്യയുടെ ചരക്ക് കയറ്റുമതി 2022 സാമ്പത്തിക വർഷത്തിൽ 400 ബില്യൺ ഡോളർ എന്ന മൈൽസ്റ്റോൺ  പിന്നിട്ടിരിക്കുന്നു.ഇത് രാജ്യത്തെ നമ്മുടെ ചെറുകിട ഇടത്തരം വ്യവസ്‌ഥയിക മേഖലയ്ക്ക് അഥവാ MSME-കൾക്ക്  ആഘോഷിക്കാനുള്ള മറ്റൊരു കാരണമാണ്. നമ്മുടെ  കയറ്റുമതിയുടെ 40% ഉത്തരവാദിത്വവും  MSMEകളാണ്. മാത്രമല്ല, നമ്മുടെ GDPയുടെ 30% ഉം നമ്മുടെ മൊത്തം ഉൽപ്പാദനത്തിന്റെ 45% ഉം അവ തന്നെയാണ്. 114 ദശലക്ഷം ആളുകൾക്ക് ജോലി നൽകുന്ന MSME മേഖല രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വ്യാപിച്ചു കിടക്കുന്നു.

  ഇന്ത്യയുടെ പൂർണ്ണമായ അഭിവൃദ്ധി ഭാരതീയരുടെ അഭിലാഷങ്ങൾക്ക് ഉയരങ്ങൾ കീഴടക്കാനുള്ള കറുത്ത നല്കുന്നതിലൂടെയാണ് സാക്ഷാത്കരിക്കപ്പെടുന്നത്.പുരോഗമന ഗവൺമെന്റ് നയങ്ങൾ, മികച്ചഗുണനിലവാരമുള്ള വ്യവസ്ഥ, ആഗോള സാമ്പത്തിക സ്ഥിതിയുടെ ഏറ്റവും മോശമായ ഘട്ടങ്ങളിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിച്ച ഒരു നിയന്ത്രണ ചട്ടക്കൂട് എന്നിവയ്ക്കിടയിൽ, ഭാരതത്തിന് ഗുണനിലവാരത്തിലൂടെ  ആത്മനിർഭരതയും സ്വയം പര്യാപ്തതയും കൈവരിക്കാനുള്ള സാഹചര്യമാണ് ഇന്ത്യ സൃഷ്ടിക്കുന്നത്.

  Published by:Rajesh V
  First published: