ഇന്റർഫേസ് /വാർത്ത /Money / Petrol Price Today | പെട്രോളിന് 33.85%, ഡീസലിന് 61.51%; 2014 മെയ് മുതൽ 2022 ഡിസംബർ വരെയുള്ള വർധനയുടെ നിരക്ക് നിരത്തി കേന്ദ്രമന്ത്രി

Petrol Price Today | പെട്രോളിന് 33.85%, ഡീസലിന് 61.51%; 2014 മെയ് മുതൽ 2022 ഡിസംബർ വരെയുള്ള വർധനയുടെ നിരക്ക് നിരത്തി കേന്ദ്രമന്ത്രി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

മോദി സർക്കാർ അധികാരത്തിൽ വന്നതു മുതൽ ഉയർന്ന ഇന്ധനവില എത്രയെന്ന് അവതരിപ്പിച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram
  • Share this:

Petrol Price in Kerala Today : മോദി സർക്കാർ അധികാരത്തിൽ വന്ന 2014 മെയ് മുതൽ 2022 ഡിസംബർ വരെയുള്ള പെട്രോൾ, ഡീസൽ നിരക്കിലെ വർദ്ധനവ് പാർലമെന്റിൽ അവതരിപ്പിച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി. രാജ്യസഭയിൽ ഉയർന്ന സ്റ്റാർഡ് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഈ കാലഘട്ടത്തിൽ ഡൽഹിയിൽ പെട്രോളിന്റെ ചില്ലറവിൽപ്പന വില 33.85 ശതമാനവും, ഡീസലിന് 61.51 ശതമാനവും വർധിച്ചു.

അതേസമയം രാജ്യത്ത് പെട്രോൾ, ഡീസൽ വില അതേപടി തുടരുകയാണ്. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 96.72 രൂപയിലും ഡീസൽ ലിറ്ററിന് 89.62 രൂപയിലുമാണ് വിൽക്കുന്നത്. അതേസമയം, ചെന്നൈയിൽ പെട്രോൾ ലിറ്ററിന് 102.73 രൂപയ്ക്കും ഡീസൽ ലിറ്ററിന് 94.33 രൂപയ്ക്കുമാണ് വിൽക്കുന്നത്.

പെട്രോളിന് ഏറ്റവും ഉയർന്ന വില മുംബൈയിലാണ്. ലിറ്ററിന് 106.31 രൂപയിലും, ഡീസലിന് 94.27 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കൊൽക്കത്തയിൽ പെട്രോൾ വില ലിറ്ററിന് 106.03 രൂപയായി തുടരുമ്പോൾ ഡീസൽ ലിറ്ററിന് 92.76 രൂപയ്ക്ക് വിൽക്കുന്നു.

Also read: ഡ്രൈവിങ്ങ് ടെസ്റ്റിന് ഇനി മുതല്‍ ഓട്ടോമാറ്റിക്, ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാം; ലൈസന്‍സ് നല്‍കണമെന്ന് ഉത്തരവ്

ആഗോളതലത്തിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞ സാഹചര്യത്തിൽ, ഇന്ത്യയിൽ ഇന്ധനവില കുറയുമെന്ന പ്രതീക്ഷയും വിപണിയിലുണ്ടായിരുന്നു. എന്നിരുന്നാലും, മുൻ പാദങ്ങളിലെ ഉയർന്ന ക്രൂഡ് വില കാരണം എണ്ണ വിപണന കമ്പനികൾക്ക് 18,000 കോടി രൂപയുടെ നഷ്ടം വീണ്ടെടുക്കേണ്ടതിനാൽ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില ഉടൻ കുറയാൻ സാധ്യതയില്ല എന്നാണ് നിലവിലെ സൂചന.

രാജ്യത്തെ വിവിധ നഗരങ്ങളിലെ ഇന്ധന നിരക്ക് ചുവടെ:

ഡൽഹി

പെട്രോൾ ലിറ്ററിന് 96.72 രൂപ

ഡീസൽ ലിറ്ററിന് 89.62 രൂപ

ചെന്നൈ

പെട്രോൾ ലിറ്ററിന് 102.73 രൂപ

ഡീസൽ ലിറ്ററിന് 94.33 രൂപ

കൊൽക്കത്ത

പെട്രോൾ ലിറ്ററിന് 106.03 രൂപ

ഡീസൽ ലിറ്ററിന് 92.76 രൂപ

മുംബൈ

പെട്രോൾ ലിറ്ററിന് 106.31 രൂപ

ഡീസൽ ലിറ്ററിന് 94.27 രൂപ

ബെംഗളൂരു

പെട്രോൾ ലിറ്ററിന് 101.94 രൂപ

ഡീസൽ ലിറ്ററിന് 87.89 രൂപ

ലഖ്‌നൗ

പെട്രോൾ ലിറ്ററിന് 96.57 രൂപ

ഡീസൽ ലിറ്ററിന് 89.76 രൂപ

ഭോപ്പാൽ

പെട്രോൾ ലിറ്ററിന് 108.65 രൂപ

ഡീസൽ ലിറ്ററിന് 93.90 രൂപ

ഗാന്ധിനഗർ

പെട്രോൾ ലിറ്ററിന് 96.63 രൂപ

ഡീസൽ ലിറ്ററിന് 92.38 രൂപ

ഹൈദരാബാദ്

പെട്രോൾ ലിറ്ററിന് 109.66 രൂപ

ഡീസൽ ലിറ്ററിന് 97.82 രൂപ

തിരുവനന്തപുരം

പെട്രോൾ ലിറ്ററിന് 107.71 രൂപ

ഡീസൽ: ലിറ്ററിന് 96.52 രൂപ.

First published:

Tags: Petrol price, Petrol price in kerala, Petrol Price Kerala