Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഒരു പവന്‍റെ ഇന്നത്തെ വില അറിയാം
- Published by:Arun krishna
- news18-malayalam
Last Updated:
ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 38880 രൂപയും ഗ്രാമിന് 4860 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം 17ന് പവന് 600 രൂപ കൂടി 39000 രൂപയിലെത്തിയിരുന്നു. നവംബര്‍ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. തുടര്‍ച്ചയായ രണ്ട് ദിവസം (നവംബര്‍ 17,18) തീയതികളില്‍ ഇതേ നില തുടര്‍ന്ന ശേഷമാണ് ഇന്ന് വീണ്ടും സ്വര്‍ണവില താഴേക്ക് പോയത്.
നവംബര്‍ ഒന്നിന് 37280 എന്ന നിലയില്‍ വില്‍പ്പന ആരംഭിച്ച സ്വര്‍ണവിപണിയില്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ ക്രമേണ വില വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നു. നവംബര്‍ 4ന് രേഖപ്പെടുത്തിയ 36880 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞവില.
ഏറ്റവും സുരക്ഷിതമായ നിക്ഷേപ മാർഗങ്ങളിൽ ഒന്നായാണ് സ്വര്‍ണം കരുതപ്പെടുന്നത്. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളനുസരിച്ച് ലോകത്ത് ഏറ്റവും സ്വര്‍ണം ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
advertisement
സംസ്ഥാനത്ത് നവംബർ മാസത്തെ സ്വർണവില (പവന്)
നവംബർ 1- 37,280 രൂപ
നവംബർ 2- 37480 രൂപ
നവംബർ 3- 37,360 രൂപ
നവംബർ 4- 36,880 രൂപ (ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്)
നവംബർ 5- 37,600 രൂപ
നവംബർ 6- 37,600 രൂപ
നവംബർ 7- 37520 രൂപ
നവംബർ 8- 37,440 രൂപ
നവംബർ 9- 37,880 രൂപ
നവംബർ 10- 37,880 രൂപ
നവംബർ 11- 38,240 രൂപ
advertisement
നവംബർ 12- 38,560 രൂപ
നവംബർ 13- 38,560 രൂപ
നവംബർ 14- 38,560 രൂപ
നവംബർ 15- 38,240 രൂപ
നവംബർ 16- 38,400 രൂപ
നവംബർ 17- 39,000 രൂപ(ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
നവംബര്‍ 18- 39,000 രൂപ(ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്)
നവംബര്‍ 19- 38,880 രൂപ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 19, 2022 10:59 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; ഒരു പവന്‍റെ ഇന്നത്തെ വില അറിയാം


