Kerala Gold Price | ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ച് സ്വർണ്ണവില; ഇന്നത്തെ നിരക്ക് അറിയാം
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇന്ന് 640 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി
തിരുവനന്തപുരം: ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ച് സ്വർണ്ണവില. ഇന്ന് 640 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. 58,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7285 രൂപയും. ചൊവ്വാഴ്ച്ചയും സ്വര്‍ണവില പവന് 600 രൂപ ഉയര്‍ന്നിരുന്നു.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാം തീയതി 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തി. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
നവംബർ മാസത്തിൽ 14,16,17 തീയതികളിൽ കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണാഭരണം ലഭിക്കാൻ 6935 രൂപ നൽകിയാൽ മതിയായിരുന്നു. നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് സമീപ കാലത്തെ ഏറ്റവും ഉയർന്ന നിരക്ക്.
advertisement
സെപ്തംബർ 20 നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് ഇങ്ങോട്ട് വില കുതിച്ചുയരുകയായിരുന്നു. ഒക്ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59000 വും കടന്ന് 60000ത്തിന് തൊട്ടരികിലെത്തിയിരുന്നു.
ഡിസംബറിലെ സ്വർണവില (പവനിൽ)
ഡിസംബർ 1- 57,200
ഡിസംബർ 2- 56,720
ഡിസംബർ 3- 57,040
ഡിസംബർ 4- 57,040
ഡിസംബർ 5- 57,120
ഡിസംബര്‍ 6- 56,920
ഡിസംബര്‍ 7- 56,920
advertisement
ഡിസംബർ 8- 56,920
ഡിസംബർ 9- 57,040
ഡിസംബർ 10- 57,640
ഡിസംബർ 11- 58,280
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
December 11, 2024 10:26 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Kerala Gold Price | ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയിലേക്ക് കുതിച്ച് സ്വർണ്ണവില; ഇന്നത്തെ നിരക്ക് അറിയാം