ഇന്റർഫേസ് /വാർത്ത /Money / Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

കഴിഞ്ഞ രണ്ട് ദിവസങ്ങളായി (38560) മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായത്

കഴിഞ്ഞ രണ്ട് ദിവസങ്ങളായി (38560) മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായത്

കഴിഞ്ഞ രണ്ട് ദിവസങ്ങളായി (38560) മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായത്

  • Share this:

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ (Gold Price) വീണ്ടും വര്‍ധനവ് .  പവന് 160 രൂപയാണ് ഇന്ന് കൂടിയത് . ഒരു പവന്‍ സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 38,720 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 20 രൂപ കൂടി 4840 രൂപയായി.

മാര്‍ച്ച് മാസത്തിന്‍റെ ആദ്യ ദിവസത്തില്‍ 37,360 രൂപയായിരുന്ന സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുതിച്ചുയുരുകയായിരുന്നു. ഈ മാസം ഒന്‍പതിന് സമീപകാലത്തെ റെക്കോര്‍ഡ് വിലയായ 40,560 രൂപ വരെ സ്വര്‍ണവിപണി എത്തി. ഒന്‍പതിന് ഉച്ചയ്ക്ക് ശേഷം 39840 രൂപയായി വില കുറഞ്ഞിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി (38560) മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ് ഉണ്ടായത്.

യുക്രെയ്നിൽ റഷ്യ നടത്തുന്ന അധിനിവേശത്തെ തുടർന്ന് രാജ്യാന്തരവിപണിയിലുണ്ടായ വില വർദ്ധനയാണ് സംസ്ഥാനത്ത് സ്വർണവില പവന് 40,000 രൂപ കടക്കാൻ കാരണം. ഒന്നര വർഷത്തിന് ശേഷമാണ് ഈ മാസം 9ന് സംസ്ഥാനത്ത് സ്വർണവില 40,000 കടക്കുന്നത്. 2020 ഓഗസ്റ്റ് ഏഴിന് 42, 000 രൂപയിലെത്തിയതാണ് സ്വര്‍ണ വിലയില്‍ സംസ്ഥാനത്തെ സര്‍വകാല റെക്കോർഡ്.

മാര്‍ച്ച് മാസത്തെ സ്വര്‍ണവില പവന്: 

1-Mar-22Rs. 37,360 ( ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
2-Mar-2238160
3-Mar-2237840
4-Mar-2238160
5-Mar-2238720
6-Mar-2238720
7-Mar-2239520
8-Mar-2239520
9-Mar-22(Morning)Rs. 40,560 ( ഈ മാസത്തെ ഏറ്റവും കൂടിയ വില)*
9-Mar-22(Afternoon)39840
10-Mar-2238560
11-Mar-22Yesterday »38560
12-Mar-22Today »Rs. 38,720 (ഇന്നത്തെ വില)

Fuel Price | മാറ്റമില്ലാതെ ഇന്ധനവില; ഇന്നത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകള്‍ അറിയാം

രാജ്യത്ത് ഇന്ധനവില വര്‍ധിക്കുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ന് പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമില്ല. പ്രധാനനഗരങ്ങളായ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ഇന്ധന വില മാറ്റമില്ലാതെ തുടരുകയാണ്. അടുത്ത ഏതാനും ദിവസങ്ങളില്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിച്ചേക്കും എന്നായിരുന്നു സൂചനകള്‍.

അന്താരാഷ്ട്ര അസംസ്‌കൃത എണ്ണവില ബാരലിന് 130 ഡോളറിന് മുകളില്‍ കുതിച്ചുയരുകയും, തെരഞ്ഞെടുപ്പ് കാരണം കഴിഞ്ഞ നാല് മാസമായി ആഭ്യന്തര വില സ്ഥിരത പുലര്‍ത്തുകയും ചെയ്തതോടെ എണ്ണ വിപണന കമ്പനികള്‍ (ഒ.എം.സി.) സമ്മര്‍ദ്ദത്തിലാണ്.

ഇന്ധന വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി സൂചന നല്‍കിയിരുന്നു. റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂഡോയില്‍ വില കുതിച്ചുയരുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഇന്ധന വില സംബന്ധിച്ച് എണ്ണ കമ്പനികള്‍ തീരുമാനമെടുക്കുമെന്നും രാജ്യത്ത് അസംസ്‌കൃത എണ്ണയ്ക്ക് ക്ഷാമം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ താത്പര്യം മുന്‍ നിര്‍ത്തി സര്‍ക്കാര്‍ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്തെ ഏതാനും മെട്രോകളിലെയും ടയര്‍-2 നഗരങ്ങളിലെയും ഡീസലിന്റെയും പെട്രോളിന്റെയും വിലകള്‍ താഴെ കൊടുക്കുന്നു:

1. മുംബൈ

പെട്രോള്‍ - ലിറ്ററിന് 109.98 രൂപ

ഡീസല്‍ - ലിറ്ററിന് 94.14 രൂപ

2. ഡല്‍ഹി

പെട്രോള്‍ ലിറ്ററിന് 95.41 രൂപ

ഡീസല്‍ - ലിറ്ററിന് 86.67 രൂപ

3. ചെന്നൈ

പെട്രോള്‍ ലിറ്ററിന് 101.40 രൂപ

ഡീസല്‍ - ലിറ്ററിന് 91.43 രൂപ

4. കൊല്‍ക്കത്ത

പെട്രോള്‍ - ലിറ്ററിന് 104.67 രൂപ

ഡീസല്‍ - ലിറ്ററിന് 89.79 രൂപ

5. ഭോപ്പാല്‍

പെട്രോള്‍ ലിറ്ററിന് 107.23 രൂപ

ഡീസല്‍ - ലിറ്ററിന് 90.87 രൂപ

6. ഹൈദരാബാദ്

പെട്രോള്‍ ലിറ്ററിന് 108.20 രൂപ

ഡീസല്‍ - ലിറ്ററിന് 94.62 രൂപ

7. ബംഗളൂരു

പെട്രോള്‍ ലിറ്ററിന് 100.58 രൂപ

ഡീസല്‍ - ലിറ്ററിന് 85.01 രൂപ

8. ഗുവാഹത്തി

പെട്രോള്‍ - ലിറ്ററിന് 94.58 രൂപ

ഡീസല്‍ ലിറ്ററിന് 81.29 രൂപ

9. ലഖ്‌നൗ

പെട്രോള്‍ ലിറ്ററിന് 95.28 രൂപ

ഡീസല്‍ - ലിറ്ററിന് 86.80 രൂപ

10. ഗാന്ധിനഗര്‍

പെട്രോള്‍ ലിറ്ററിന് 95.35 രൂപ

ഡീസല്‍ - ലിറ്ററിന് 89.33 രൂപ

11. തിരുവനന്തപുരം

പെട്രോള്‍ ലിറ്ററിന് 106.36 രൂപ

ഡീസല്‍ - ലിറ്ററിന് 93.47 രൂപ

First published:

Tags: 1 pavan gold rate today, Gold price, Gold price in kerala