Gold Price Today: സ്വർണവിലയിൽ ഇന്ന് വൻകുതിപ്പ്; വരും ദിവസങ്ങളില്‍ പവന് 75,000 ആകുമോ?

Last Updated:

Gold Rate Updates: ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കാണിത്. 280 രൂപ കൂടി വര്‍ധിച്ചാല്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലെത്തും

സ്വർണവില
സ്വർണവില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വൻകുതിപ്പ്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലും പ്രതിഫലിച്ചത്. കേരളത്തില്‍ ഇന്ന് 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 105 രൂപ വര്‍ധിച്ച് 9285 രൂപയായി. പവന് 840 രൂപ കൂടി 74,280 രൂപയായി. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പവന്‍ നിരക്കാണിത്. 280 രൂപ കൂടി വര്‍ധിച്ചാല്‍ സര്‍വകാല റെക്കോര്‍ഡ് വിലയിലെത്തും. വൈകാതെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ച് സ്വര്‍ണം കുതിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വർണവിലയിലെ കുതിപ്പ് വിവാഹത്തിനായി വലിയതോതിൽ ആഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വൻ തിരിച്ചടിയായിരിക്കുകയാണ്
18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 7615 രൂപയാണ് ഇന്നത്തെ വില. 14 കാരറ്റിന് 5935 രൂപയും ഒമ്പത് കാരറ്റിന് 3825 രൂപയുമാണ് വില. കേരളത്തില്‍ വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയുടെ ഗ്രാം വില 123 രൂപയില്‍ നില്‍ക്കുകയാണ്. അതേസമയം, രാജ്യാന്തര വിപണിയില്‍ വെള്ളി വില ഔണ്‍സിന് 39 ഡോളറിലേക്ക് അടുത്തു.
ഇന്നലെ ഔൺസിന് 3,350 ഡോളർ നിലവാരത്തിലായിരുന്ന രാജ്യാന്തര സ്വർണവില ഇന്ന് 3,401 ഡോളർ വരെ മുന്നേറി. എങ്കിലും, ഇപ്പോൾ വ്യാപാരം നടക്കുന്നത് 3,389 ഡോളറിലാണ്. കേരളത്തിൽ വൈകാതെ സ്വർണവില പുത്തൻ ഉയരം തൊടുമെന്നാണ് വിലയിരുത്തൽ. ജൂൺ 14നു രേഖപ്പെടുത്തിയ ഗ്രാമിന് 9,320 രൂപയും പവന് 74,560 രൂപയുമാണ് റെക്കോർഡ്. ഇതു മറികടക്കാൻ ഗ്രാമിന് 35 രൂപയുടെ വർധനമാത്രം മതി. പവന് 280 രൂപയും. കഴിഞ്ഞ 5 പ്രവൃത്തിദിനങ്ങൾക്കിടെ പവൻവില 1,480 രൂപയും ഗ്രാം വില 185 രൂപയുമാണ് വർധിച്ചത്. ഈ ട്രെൻഡ് തുടർന്നാൽ വരുംദിവസങ്ങളില്‍ വില പുതിയ ഉയരങ്ങളിലെത്തും.
advertisement
74,280 രൂപയാണ് ഇന്നു ഒരു പവന്റെ വിലയെങ്കിലും ആ വിലയ്ക്ക് ഒരു പവൻ ആഭരണം വാങ്ങാനാകില്ല. പവൻ വിലയ്ക്കൊപ്പം 3 ശതമാന ജിഎസ്ടി, 53.10 രൂപ ഹോൾമാർക്ക് ഫീസ്, പണിക്കൂലി എന്നിവയും കൂടി നൽകേണ്ടിവരും. പണിക്കൂലി 3 ശതമാനം മുതൽ 35 ശതമാനം വരെയൊക്കെയാകാം. ആഭരണത്തിന്റെ ഡിസൈൻ അനുസരിച്ച് പണിക്കൂലി ഓരോ ജ്വല്ലറിയിലും വ്യത്യാസപ്പെട്ടിരിക്കും. മിനിമം 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ പോലും ഒരു പവൻ ആഭരണത്തിന് 80,000 രൂപയ്ക്ക് മുകളിൽ നല്‍കേണ്ടിവരും.
മലയാളം വാർത്തകൾ/ വാർത്ത/Money/
Gold Price Today: സ്വർണവിലയിൽ ഇന്ന് വൻകുതിപ്പ്; വരും ദിവസങ്ങളില്‍ പവന് 75,000 ആകുമോ?
Next Article
advertisement
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് 71 ശതമാനം വരെ നിരക്ക് കൂട്ടിയതെന്ന് ബംഗളൂരു മെട്രോ
  • ബംഗളൂരു മെട്രോ നിരക്ക് 71% വരെ വര്‍ദ്ധിപ്പിച്ചത് കര്‍ണാടക സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലമാണ്.

  • ബിഎംആര്‍സിഎല്‍ നിരക്ക് നിര്‍ണയ കമ്മിറ്റി സെപ്റ്റംബര്‍ 11-ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം.

  • നിരക്ക് വര്‍ദ്ധനവിനെ 51% പേര്‍ എതിര്‍ത്തു, 27% പേര്‍ പിന്തുണച്ചു, 16% പേര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി.

View All
advertisement