ന്യൂഡൽഹി: നികുതി വകുപ്പിൽ അഴിമതി ഉള്‍പ്പെടെയുള്ള കുറ്റാരോപിതരായ 15 ഉന്നത ഉദ്യോഗസ്ഥർക്ക് കൂടി സർക്കാർ നിർബന്ധിത വിരമിക്കൽ നൽകി. ഫണ്ടമെന്റൽ നിയമം 56(J) പ്രകാരമാണ് സെൻട്രൽ ബോർഡ് ഡയറക്ട് ടാക്സസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകിയിരിക്കുന്നത്.
also read:
ഒസാമ ബിൻ ലാദന്റെ അനുയായി അല്ലെന്ന് ഇമ്രാൻഖാന് പറയാനാകുമോ? പാകിസ്ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യഇത് നാലാംഘട്ട നിർബന്ധിത വിരമിക്കലാണ്. ജൂൺ മുതൽ അഴിമതിക്കാരായ നികുതി ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ചിരുന്നു. ആദ്യ മൂന്ന് ഘട്ടത്തിലുമായി 49 ഉന്നത ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ നൽകിയിരുന്നു. ഇതിൽ 12 പേർ സെൻട്രൽ ബോർഡ് ഡയറക്ട് ടാക്സസിലെ ഉദ്യോഗസ്ഥരായിരുന്നു.
ചെങ്കോട്ടയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന് പിന്നാലെയാണ് അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആരംഭിച്ചതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നികുതി വിഭാഗത്തിൽ അഴിമതിക്കാരായ ചില ഉദ്യോഗസ്ഥരുണ്ടെന്നും അവർ അധികാരം ദുർവിനിയോഗം ചെയ്തേക്കാമെന്നും നികുതി ദായകരെ ഉപദ്രവിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അടുത്തിടെ തങ്ങൾ ശക്തമായ നടപടി സ്വീകരിച്ചുവെന്നും ഇത്തരക്കാരോട് ഒരുതരത്തിലും ക്ഷമിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. വിരമിച്ച പകുതിയിലധികം പേരെ സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. 15,000 രൂപ കൈക്കൂലി വാങ്ങിയതിന് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അനധികൃത സ്വത്ത് സമ്പാദനത്തിൽ ഒരാളും അറസ്റ്റിലായിട്ടുണ്ട്.
അഴിമതി, കൈക്കൂലി, കള്ളക്കടത്ത്, ക്രിമിനൽ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിൽ സെൻട്രൽ ബോർഡ് ഓഫ് ഇൻ ഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസിലെ 15 കമ്മീഷ്ണർ റാങ്കിലുള്ള ഉദ്യോഗസ്ഥർക്കാണ് ജൂണിൽ നിർബന്ധിത വിരമിക്കൽ നൽകിയത്.
അതിന് മുമ്പ് അഴിമതി, ലൈംഗിക പീഡനം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ കേസുകളിൽ ആദായ നികുതി വകുപ്പിലെ 12 ഐആർഎസ് ഉദ്യോഗസ്ഥർക്ക് നിർബന്ധിത വിരമിക്കൽ സർക്കാർ നൽകിയിരുന്നു. ഓഗസ്റ്റിൽ 22 സിബിഐസി ഉദ്യോഗസ്ഥർക്കും നിർബന്ധിത വിരമിക്കൽ നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.