ഒസാമ ബിൻ ലാദന്റെ അനുയായി അല്ലെന്ന് ഇമ്രാൻഖാന് പറയാനാകുമോ? പാകിസ്ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ

Last Updated:

വിദ്വേഷത്തിൻറെ അടിസ്ഥാനത്തിൽ ഭീകരവാദം ഒരു വ്യവസായമാക്കി മാറ്റിയവരുടെ ഉപദേശം ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട- വിധിഷ പറഞ്ഞു.

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയിൽ പാകിസ്ഥാന്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിന് ചുട്ടമറുപടി നല്കി ഇന്ത്യ. ഇമ്രാൻ ഖാന്റെ പ്രസ്താവന രാഷ്ട്രതന്ത്രജ്ഞന് ചേർന്നതല്ലെന്നും യുദ്ധത്തിന്റെ വക്കിലെത്തിക്കുന്നതാണെന്നും വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിധിഷ മെയ്ത്ര യു.എൻ.പൊതുസഭയിൽ പറഞ്ഞു.
ഇന്ത്യയിലെ പൗരൻമാർക്ക് വേണ്ടി മറ്റാരും സംസാരിക്കേണ്ടതില്ലെന്നും വിധിഷ മൊയ്ത്ര വ്യക്തമാക്കി. വിദ്വേഷത്തിൻറെ അടിസ്ഥാനത്തിൽ ഭീകരവാദം ഒരു വ്യവസായമാക്കി മാറ്റിയവരുടെ ഉപദേശം ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ട- വിധിഷ പറഞ്ഞു.
തീവ്രവാദികള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാനെന്ന് ഇമ്രാൻ ഖാൻ അംഗീകരിക്കുമോ? യു.എന്നിന്റെ പട്ടികയിലുൾപ്പെട്ട 130 തീവ്രവാദികൾക്കും 25 തീവ്രവാദ സംഘടനകൾക്കും പാകിസ്ഥാൻ അഭയം നൽകുന്നില്ലെന്ന് പറയാൻ കഴിയുമോ? അവർ ചോദിച്ചു. ഇമ്രാൻഖാൻ ഒസാമ ബിൻലാദന്റെ അനുയായി അല്ലെന്ന് പറയാൻ അദ്ദേഹത്തിന് കഴിയുമോയെന്നും അവർ യുഎൻ പൊതുസഭയിൽ ചോദിച്ചു.
advertisement
മനുഷ്യാവകാശത്തെക്കുറിച്ച് ഇന്ത്യയെ പഠിപ്പിക്കാൻ പാകിസ്ഥാന് ഒരു അർഹതയുമില്ലെന്നും വിധിഷ വ്യക്തമാക്കി.
ബംഗ്ളാദേശിൽ സ്വന്തം ജനങ്ങളെ കൊന്നൊടുക്കിയ പാകിസ്ഥാൻ കൂട്ടക്കൊലകളെക്കുറിച്ച് സംസാരിക്കേണ്ടതില്ലെന്നും ഇമ്രാൻഖാൻ ചരിത്രം പഠിക്കണമെന്നും വിധിഷ പറഞ്ഞു. കശ്മീരി ജനതയെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനുള്ള തീരുമാനം പിൻവലിക്കാനാവില്ലെന്നും ഇന്ത്യ യു.എന്നിൽ വ്യക്തമാക്കി.
advertisement
കഴിഞ്ഞ ദിവസം യു.എന്‍ പൊതുസഭയില്‍ സംസാരിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയം പ്രസംഗത്തില്‍ ഉന്നയിച്ചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ഇന്ത്യയുടെ നടപടി ഭരണഘടനാലംഘനമാണെന്നും കശ്മീരികള്‍ തടവിലാണെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു. രണ്ട് ആണവരാജ്യങ്ങള്‍ തമ്മില്‍ യുദ്ധം തുടങ്ങിയാല്‍ അത് ലോകത്തിന് ഗുണകരമാകില്ലെന്നും പാകിസ്ഥാനില്‍ തീവ്രവാദ സംഘടനകളുണ്ടെന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇക്കാര്യം യു.എന്നിന് പരിശോധിക്കാമെന്നും പാക് പ്രധാനമന്ത്രി പ്രസംഗത്തില്‍ വ്യക്തമാക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/India/
ഒസാമ ബിൻ ലാദന്റെ അനുയായി അല്ലെന്ന് ഇമ്രാൻഖാന് പറയാനാകുമോ? പാകിസ്ഥാന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ
Next Article
advertisement
Arivaan | 'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
'പ്രേമം' സിനിമയിലെ മലർ മിസിന്റെ ചുള്ളൻ മുറച്ചെറുക്കനെ ഓർമ്മയുണ്ടോ? അനന്ത് നാഗ് നായകനാവുന്ന 'അറിവാൻ' ട്രെയ്‌ലർ
  • അനന്ത് നാഗ് നായകനാവുന്ന തമിഴ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ 'അറിവാൻ' ട്രെയ്‌ലർ റിലീസായി.

  • അനന്ത് നാഗ്, ജനനി, റോഷ്നി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ പ്രസാദ് സംവിധാനം.

  • നവംബർ ഏഴിന് എ.സി.എം. സിനിമാസ്, പവിത്ര ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്ന ചിത്രം.

View All
advertisement