"ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ" എന്ന പേരിലുള്ള സേവനങ്ങൾക്ക് ജനപ്രീതിയേറുന്നു; സൂക്ഷിച്ചില്ലെങ്കിൽ കടക്കാരനാകും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
ഈ പദ്ധതിയുടെ ഭാഗമായ ഉപഭോക്താക്കളിൽ 68% ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ളവരാണ് എന്നാണ്. ബാക്കി 32% പേരും ടയർ 1 നഗരങ്ങളിൽ ജീവിക്കുന്നവരാണ്.
കഴിഞ്ഞ രണ്ടു മൂന്നു വർഷമായി, "ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ" (ബയ്‌നൗപേ ലേറ്റർ - ബി എൻ പി എൽ) എന്ന പേരിലുള്ള സേവനം പ്രചാരത്തിലുണ്ട്. കോവിഡ് 19 മഹാമാരി സൃഷ്‌ടിച്ചസാമ്പത്തിക പ്രതിസന്ധി നിരവധി ഉപഭോക്താക്കളെഈ പദ്ധതി പ്രകാരം സാധനങ്ങൾ വാങ്ങുന്നതിലേക്ക് നയിച്ചിട്ടുണ്ട്. ഈ സേവനം നൽകുന്ന സെസ്റ്റ്മണി എന്ന ഇ എം ഐ ഫിനാൻസ് കമ്പനി പറയുന്നത്, ഈ പദ്ധതിയുടെ ഭാഗമായ ഉപഭോക്താക്കളിൽ 68% ടയർ 2, ടയർ 3 നഗരങ്ങളിൽ നിന്നുള്ളവരാണ് എന്നാണ്. ബാക്കി 32% പേരും ടയർ 1 നഗരങ്ങളിൽ ജീവിക്കുന്നവരാണ്.
കോവിഡ് മഹാമാരിയുടെ സമയത്ത് താനും മറ്റു പലരെയും പോലെ ഓൺലൈനായി സാധനങ്ങൾ വാങ്ങാൻ തുടങ്ങിയെന്ന് പറയുകയാണ് പൂനെ സ്വദേശിനിയായ ശാലിനി റാവു. "ഉത്സവങ്ങളുടെ സമയത്ത് വലിയ പർച്ചേസുകൾ നടത്താൻ ഈ സംവിധാനം സൗകര്യപ്രദമായിരുന്നു. വാങ്ങിയ സാധനങ്ങളുടെ പണം പിന്നീട് ഇ എം ഐ ആയി അടച്ചാൽ മതിയായിരുന്നു", ശാലിനി പറയുന്നു. എന്നാൽ, പിന്നീട് ശാലിനിയ്ക്ക്വലിയൊരു തുകയാണ് അടയ്‌ക്കേണ്ടിവന്നത്.
സെസ്റ്റ്മണിയുടെറിപ്പോർട്ട് പ്രകാരം ബി എൻ പി എൽ പദ്ധതിയിലൂടെ പർച്ചെയ്‌സിങ് നടത്തുന്ന ഉപഭോക്താക്കളുടെ ശരാശരി പ്രായം 34 വയസാണ്. ഓൺലൈൻ വിദ്യാഭ്യാസം, സ്മാർട്ട്ഫോണുകൾ, ഇലക്ട്രോണിക്ഉപകരണങ്ങൾ, ഫാഷൻ, ട്രാവൽ എന്നിവയ്ക്ക് വേണ്ടിയാണ് പ്രധാനമായും ഉപഭോക്താക്കൾ ഈ സൗകര്യം പ്രയോജനപ്പെടുത്തിയതെന്ന് 2020-ൽ പുറത്തിറങ്ങിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു.
advertisement
ബി എൻ പി എൽ പദ്ധതി പ്രകാരം, ഈ സേവനം നൽകുന്ന ഒരു കമ്പനിയിലെ പ്രസ്തുത സ്‌കീമിൽ നിങ്ങൾ അംഗത്വമെടുത്താൽ അവരുടെ ഏതെങ്കിലും പാർട്ണർ കമ്പനികളിലോഷോപ്പുകളിലോ നിന്ന് നിങ്ങൾക്ക് ഉത്പന്നങ്ങൾ വാങ്ങാം. നിശ്ചിത കാലയളവിനുള്ളിൽ ബിൽ തുക അടയ്ക്കണമെന്ന് മാത്രം. എന്നാൽ ഈ കാലാവധി നീണ്ടുപോയാൽ ബിൽ തുക അനുസരിച്ച് പലിശ ഈടാക്കാൻ തുടങ്ങും. ആമസോൺ പേ, ഇ പേ ലേറ്റർ, ലേസിപേ, സിംപിൾ, സെസ്റ്റ്മണി തുടങ്ങിയ ഫിൻടെക് കമ്പനികൾ ഈ സേവനം നൽകുന്നുണ്ട്.
advertisement
പ്രത്യക്ഷത്തിൽ ഇത് വളരെയധികം സൗകര്യപ്രദമായ സേവനമാണെങ്കിലും കൃത്യമായി കൈകാര്യം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അടയ്‌ക്കേണ്ടതുക ഭീമമായിവലുതാകാൻ സാധ്യതയുണ്ടെന്ന് റെക്ടിഫൈക്രെഡിറ്റ്.കോം ഫൗണ്ടർ ഡയറക്റ്റർ അപർണ രാമചന്ദ്ര പറയുന്നു. നേരത്തെ സൂചിപ്പിച്ച ശാലിനി റാവുവിന്റെകാര്യത്തിലും ഇതാണ് സംഭവിച്ചത്. തിരികെ പണമടയ്ക്കുന്നതിൽ വീഴ്ച വരുത്തിയപ്പോൾ അത് അവരുടെ ക്രെഡിറ്റ് സ്കോറിനെ ബാധിച്ചു. കോവിഡ് 19 മൂലം ജോലി നഷ്‌ടമായസാഹചര്യത്തിൽ ഇ എം ഐ തുക കൃത്യമായി അടയ്ക്കാൻ അവർക്ക് കഴിഞ്ഞില്ല. ഒടുവിൽ 60,000 രൂപയുടെ കടബാധ്യതയിലേക്കാണ് അത് ചെന്നെത്തിയത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 08, 2021 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
"ഇപ്പോൾ വാങ്ങൂ, പിന്നീട് പണമടയ്ക്കൂ" എന്ന പേരിലുള്ള സേവനങ്ങൾക്ക് ജനപ്രീതിയേറുന്നു; സൂക്ഷിച്ചില്ലെങ്കിൽ കടക്കാരനാകും


