ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയുള്ള വാഷിംഗ് മെഷീനുമായി സാംസങ്; കൂടുതൽ വിവരങ്ങൾ അറിയാം

Last Updated:

ഊർജവും സമയവും ലാഭിക്കുമെന്നും തുണികൾക്ക് 45 ശതമാനം കൂടുതൽ സംരക്ഷണം നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു

ആർട്ടിഫിഷ്യൽ ഇന്റജൻസ് ഉപയോഗപ്പെടുത്തിയുള്ള പുതിയ വാഷിംഗ് മെഷീൻ അവതരിപ്പിച്ച് സാംസങ്. ഇന്ത്യക്കാർക്കായി തയ്യാറാക്കിയ ഓട്ടോമാറ്റിക്ക് ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനിൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള യൂസർ ഇന്റഫെയ്സാണ് ഒരുക്കിയിട്ടുള്ളത്. സാംസങ്ങിന്റെ പ്രൊപ്പറേറ്ററി ഇക്കോ ബബിൾ, ക്വിക്ക് ഡ്രൈവ് ടെക്നോളജി എന്നിവ ഉപയോഗിച്ച് നിർമ്മിച്ചതിനാൽ തന്നെ ഊർജവും സമയവും ലാഭിക്കുമെന്നും തുണികൾക്ക് 45 ശതമാനം കൂടുതൽ സംരക്ഷണം നൽകുമെന്നും കമ്പനി അവകാശപ്പെടുന്നു
വിലയും ലഭ്യതയും എങ്ങനെ
ഇന്ത്യയിലെ എല്ലാ റീട്ടെയിൽ പാർട്നർമാരുടെ പക്കൽ നിന്നും ആർട്ടിഫിഷ്യൽ ഇന്റജൻസ് അടിസ്ഥാനമാക്കിയ പുതിയ വാഷിംഗ് മെഷീൻ ഏപ്രിൽ 6 മുതൽ ലഭിക്കുമെന്ന് സാംസങ് അറിയിച്ചു. 35,000 മുതൽ മുകളിലേക്കാണ് ഇത്തരം വാഷിംഗ് മെഷീനുകളുടെ വില. ആമസോൺ, ഫ്ലിപ്പ് കാർട്ട്, സാംസങ് ഒഫീഷ്യൽ ഓൺലൈൻ സ്റ്റോറായ സാംസങ് ഷോപ്പ് എന്നിവയിലൂടെ തെരഞ്ഞെടുത്ത മോഡലുകൾ ലഭിക്കുന്നതാണ്. പുതുതായി വാങ്ങുന്നവർക്ക് 20 ശതമാനം കിഴിവ്, 990 രൂപ മുതലുള്ള നോ കോസ്റ്റ് ഇഎംഐ രീതികളും ലഭ്യമാണ്.
advertisement
ആർട്ടിഫിഷ്യൽ ഇന്റജൻസ് ഉപയോഗപ്പെടുത്തിയിട്ടുള്ള 21 മോഡലുകളാണ് സാംസങ് അവതരിപ്പിച്ചിരിക്കുന്നത്. അലക്കുന്ന രീതിയെക്കുറിച്ച് പഠിക്കുകയും ഓർക്കുകയും ചെയ്യുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം, കൂടുതലായി ഉപയോഗിച്ച വാഷിംഗ് രീതിയെക്കുറിച്ച് ഉപഭോക്താവിന് വിവരം നൽകുകയും ചെയ്യും. സാംസങ് സ്മാർട്ട് ഉപകരണങ്ങളായ ഗ്യാലക്സി സ്മാർട്ട് ഫോൺ, സാംസങ് സ്മാർട്ട് ടിവി, വോയിസ് ഉപകരണങ്ങളായ അലക്സ, ഗൂഗിൾ ഹോം എന്നിവയുമായി വാഷിംഗ് മെഷീനെ ബന്ധിപ്പിക്കുകയും ചെയ്യാവുന്നത് ആണ്.
advertisement
വസ്ത്രങ്ങൾ എത്ര സമയത്തിനുള്ളിൽ അലക്കണമെന്ന് സെറ്റ് ചെയ്ത് നൽകാനും സാധ്യമാണ്. തുണിയുടെ കളർ, ഇനം, ഉപയോക്താവ് നൽകുന്ന അഴുക്കിന്റെ അളവ് എന്നിവ അടിസ്ഥാനമാക്കി മികച്ച വാഷിംഗ് രീതി ഏതാണെന്ന നിർദേശവും പുതിയ മോഡൽ വാഷിംഗ് മെഷീനുകൾക്ക് നൽകാനാകും.
“ഉപഭോക്താവിന്റെ സൗകര്യമാണ്‌ ഈ മഹാമാരിയുടെ കാലത്ത് ഏറെ പ്രധാനം. സ്മാർട്ട് വീട്ടുപകരണങ്ങൾ ജീവിതം കൂടുതൽ ലളിതമാക്കുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള വാഷിംഗ് മെഷീനുകളിൽ ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലുള്ള ഇൻ്റർഫെയ്സ് കൊണ്ടു വരാനായത് നേട്ടമാണ്. ലളിതവും, ബുദ്ധിപരവും, വ്യക്തികൾക്ക് അനുസൃതവുമായ വാഷിംഗ് ഇതിലൂടെ സാധ്യമാകുന്നു. 2,000 ത്തോളം വാഷിംഗ് കോമ്പിനേഷനുകളും , തുണിത്തരങ്ങളെ തിരിച്ചറിയാനായി 2.8 മില്യൺ വിവരങ്ങളുടെ ബിഗ് ഡാറ്റാ അനാലിസസും ഉപയോഗപ്പെടുത്തിയാണ് മെഷീൻ തയ്യാറാക്കിയിരിക്കുന്നത്. സ്മാർട്ട് ഫോൺ ഉപയോഗിച്ചു തന്നെ ഇതിന്റെ നിയന്തണവും സാധ്യമാണ്,” സാംസങ്ങ് വിശദീകരിച്ചു,
advertisement
പൂർണ്ണമായും ഓട്ടോമാറ്റിക്ക് രീതിയിലുള്ള ഫ്രണ്ട് ഡോർ വാഷിംഗ് മെഷീനുകൾക്ക് കഴിഞ്ഞ ഒരു വർഷമായി മികച്ച പ്രചാരം ലഭിക്കുന്നു എന്നും ഈ വിഭാഗത്തിൽ ഒന്നാം സ്ഥാനക്കാർ ആകാനുള്ള ശ്രമമാണ് നടത്തുന്നത് എന്നും സാംസങ്ങ് ഇന്ത്യയുടെ കൺസ്യൂമർ ഇലക്ട്രോണിക്സ് ബിസിനസ് സീനിയർ വൈസ് പ്രസിഡൻ്റ് രാജു പുള്ളൻ പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Money/
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നോളജിയുള്ള വാഷിംഗ് മെഷീനുമായി സാംസങ്; കൂടുതൽ വിവരങ്ങൾ അറിയാം
Next Article
advertisement
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
‘മുസ്‌ലിം ലീഗ് വര്‍ണക്കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്; ഗണേഷ് കുമാർ തറ മന്ത്രി’; വെള്ളാപ്പള്ളി
  • വെള്ളാപ്പള്ളി നടേശൻ മുസ്‌ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിശേഷിപ്പിച്ചു, പൊട്ടാസ്യം സയനൈഡ് ആണെന്ന് പറഞ്ഞു.

  • ഗണേഷ് കുമാർ തറ മന്ത്രിയാണെന്നും കെഎസ്ആർടിസിയിൽ തുഗ്ലക് ഭരണമാണെന്നും വെള്ളാപ്പള്ളി വിമർശിച്ചു.

  • മുസ്‌ലിം ലീഗ് ഭരിച്ചാൽ നാടുവിടേണ്ടി വരുമെന്നും ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും വെള്ളാപ്പള്ളി നടേശൻ.

View All
advertisement