ഫ്ലൈറ്റ് വൈകിയാൽ നഷ്ടപരിഹാരം ലഭിക്കുമോ? യാത്രക്കാരുടെ അവകാശങ്ങൾ അറിയാം
- Published by:Naseeba TC
- news18-malayalam
Last Updated:
വിമാനയാത്രക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അവകാശങ്ങള്‍
ചില അടിയന്തര ആവശ്യങ്ങൾക്കായി യാത്ര തിരിക്കാന്‍ തീരുമാനിക്കുമ്പോഴായിരിക്കും നിങ്ങളുടെ ഫ്ലൈറ്റ് റദ്ദാക്കപ്പെട്ടുവെന്ന് നിങ്ങള്‍ അറിയുന്നത്. ആ സമയത്ത് അത്രയും വലിയൊരു ദുര്‍ഘടകരമായ അവസ്ഥ വേറെയുണ്ടാകില്ലെന്ന് തന്നെ തോന്നാം. ചില സന്ദര്‍ഭങ്ങളില്‍ ഫ്‌ലൈറ്റ് മണിക്കൂറുകളോളം വൈകുകയോ അവസാന നിമിഷം റദ്ദാക്കുകയോ ചെയ്യും. ഇത്തരം സാഹചര്യങ്ങളിൽ ഫ്ലൈറ്റ് യാത്രക്കാരന്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് ബാധകമായ ചില അവകാശങ്ങളുണ്ട്.
ഇന്ത്യന്‍ വ്യോമയാന മന്ത്രാലയത്തിന്റെ പാസഞ്ചര്‍ ചാര്‍ട്ടര്‍ അനുസരിച്ച്, നിങ്ങളുടെ ഷെഡ്യൂള്‍ ചെയ്ത വിമാനത്തിന് എന്തെങ്കിലും പ്രശ്നം നേരിടുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടാവുന്നതാണ്. ഇത് റീഫണ്ടായോ അല്ലെങ്കില്‍ ഇതര വിമാന സര്‍വീസായോ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാവുന്നതാണ്.
advertisement
വിമാനയാത്രക്കാർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അവകാശങ്ങള്‍ ഇതാ:
ഫ്ലൈറ്റ് വൈകി എത്തുമ്പോള്‍
2.5 മണിക്കൂര്‍ ബ്ലോക്ക് ടൈം ഉള്ള ഒരു വിമാനം 2 മണിക്കൂര്‍ വൈകിയാല്‍, യാത്രക്കാര്‍ക്ക് കോംപ്ലിമെന്ററി റിഫ്രഷ്മെന്റ് ലഭിക്കുന്നതാണ്. ഒരു ഫ്‌ലൈറ്റിന്റെ ബ്ലോക്ക് ദൈര്‍ഘ്യം രണ്ടര മണിക്കൂറിനും 5 മണിക്കൂറിനും ഇടയിലാണെങ്കില്‍, ഈ ഫ്ലൈറ്റ് 3 മണിക്കൂറില്‍ കൂടുതല്‍ താമസിച്ച് എത്തുകയാണെങ്കില്‍ ഒരു യാത്രക്കാരന് റിഫ്രഷ്‌മെന്റിന് അര്‍ഹതയുണ്ട്.
advertisement
6 മണിക്കൂര്‍ താമസം
പാസഞ്ചര്‍ ചാര്‍ട്ടര്‍ പ്രകാരം വിമാനം 6 മണിക്കൂര്‍ വൈകി എത്തിയാല്‍ പിന്നീട് പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂര്‍ മുമ്പെങ്കിലും പുതിയ പുറപ്പെടല്‍ സമയം എയര്‍ലൈന്‍ യാത്രക്കാരെ അറിയിക്കണം. കൂടാതെ, മറ്റൊരു ഫ്ലൈറ്റ് ഓപ്ഷന് എയര്‍ലൈന്‍ 6 മണിക്കൂര്‍ സമയം നല്‍കണം അല്ലെങ്കില്‍ മുഴുവന്‍ തുകയും റീഇംബേഴ്സ്മെന്റായി നല്‍കണം.
advertisement
രാത്രി 8 മണിക്കും പുലര്‍ച്ചെ 3 മണിക്കും ഇടയില്‍ ബുക്ക് ചെയ്യുന്ന ഫ്‌ലൈറ്റുകളുടെ കാലതാമസം 24 മണിക്കൂറില്‍ കൂടുതലോ 6 മണിക്കൂറില്‍ കൂടുതലോ ആണെങ്കില്‍, കോംപ്ലിമെന്ററി ഹോട്ടല്‍ താമസസൗകര്യം ലഭിക്കാന്‍ യാത്രക്കാര്‍ക്ക് അവകാശമുണ്ട്.
ഫ്ലൈറ്റ് റദ്ദാക്കല്‍
വ്യോമയാന മന്ത്രാലയത്തിന്റെ ചാര്‍ട്ടര്‍ അനുസരിച്ച്, നിശ്ചിത സമയത്തിന് രണ്ടാഴ്ചയില്‍ താഴെയോ 24 മണിക്കൂര്‍ മുമ്പോ വിമാനം റദ്ദാക്കുന്നതിനെക്കുറിച്ച് യാത്രക്കാരെ അറിയിച്ചാല്‍, എയര്‍ലൈന്‍ ഒരു ബദല്‍ യാത്ര സൗകര്യം നല്‍കണം അല്ലെങ്കില്‍ ടിക്കറ്റിന് നൽകിയ പണം തിരികെ നല്‍കണം.
advertisement
ഒരു മണിക്കൂറോ അതില്‍ കുറവോ ബ്ലോക്ക് സമയമുള്ള ഫ്ലൈറ്റുകള്‍ റദ്ദാക്കുന്നത് യാത്രക്കാരെ അറിയിച്ചില്ലെങ്കില്‍, എയര്‍ലൈന്‍ ഒന്നുകില്‍ മറ്റൊരു ഫ്ലൈറ്റ് ക്രമീകരിക്കണം അല്ലെങ്കില്‍ 5,000 രൂപ നഷ്ടപരിഹാരം നല്‍കണം
ഫ്‌ലൈറ്റിന്റെ ബ്ലോക്ക് സമയത്തെ ആശ്രയിച്ച്, നഷ്ടപരിഹാരം വര്‍ദ്ധിക്കും. ഒരു ഫ്ലൈറ്റ് റദ്ദാക്കിയതിന്റെ ഫലമായി അതേ ടിക്കറ്റ് നമ്പറില്‍ ഷെഡ്യൂള്‍ ചെയ്ത കണക്റ്റിംഗ് ഫ്ലൈറ്റ് ഒരു യാത്രക്കാരന് നഷ്ടപ്പെടുമ്പോള്‍, സമാനമായ നിയമം ബാധകമാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
April 28, 2023 10:25 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഫ്ലൈറ്റ് വൈകിയാൽ നഷ്ടപരിഹാരം ലഭിക്കുമോ? യാത്രക്കാരുടെ അവകാശങ്ങൾ അറിയാം