3500ലധികം വ്യാജ വായ്പാ ആപ്പുകളെ ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തെന്ന് ഗൂഗിൾ
- Published by:Naseeba TC
- news18-malayalam
Last Updated:
2022 ജനുവരി മുതൽ 2022 ജൂലൈ വരെ ഇന്ത്യയിലെ ആപ്പ് മാർക്കറ്റിൽ നിന്ന് 2,000 വായ്പാ ആപ്പുകളെ ഒഴിവാക്കിയതായി 2022 ഓഗസ്റ്റിൽ ഗൂഗിൾ അറിയിച്ചിരുന്നു.
കഴിഞ്ഞ വർഷം 3500ലധികം വായ്പ ആപ്പുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി ഗൂഗിൾ. പോളിസി നിമങ്ങൾ ലംഘിച്ചതിനാണ് നടപടി. പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നടപടികളാണ് ഇത്തരം ആപ്പുകൾക്കെതിരെ ഗൂഗിൾ സ്വീകരിച്ചത്.
2022 ജനുവരി മുതൽ 2022 ജൂലൈ വരെ ഇന്ത്യയിലെ ആപ്പ് മാർക്കറ്റിൽ നിന്ന് 2,000 വായ്പാ ആപ്പുകളെ ഒഴിവാക്കിയതായി 2022 ഓഗസ്റ്റിൽ ഗൂഗിൾ അറിയിച്ചിരുന്നു. ഈ ആപ്പ് നിർമാതാക്കളുടെ ഡെവലപ്പർ അക്കൗണ്ട് വരെ ഗൂഗിൾ ബ്ലോക്ക് ചെയ്തിരുന്നു.
രജിസ്റ്റർ ചെയ്യാത്തതും തട്ടിപ്പുകൾ നടത്തുന്നതുമായ ഇത്തരം ആപ്പുകളുടെ എണ്ണം വർദ്ധിച്ചു വരുന്നത് സർക്കാരിനെയും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയെയും (ആർബിഐ) എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെയുമൊക്കെ (ഇഡി) ആശങ്കയിലാക്കിയിട്ടുണ്ട്. ഉപഭോക്താക്കൾക്ക് ഉയർന്ന പലിശ നിരക്കിലാണ് ഇവർ വായ്പ നൽകുന്നത്. ഈ ആപ്പുകൾ മൂലം പലരും ആത്മഹത്യ ചെയ്യുന്ന സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
advertisement
2021ൽ, ഗൂഗിൾ സാമ്പത്തിക സേവനം നൽകുന്ന ആപ്പുകൾക്കായുള്ള പ്ലേ സ്റ്റോർ ഡെവലപ്പർ പ്രോഗ്രാം നയം പരിഷ്കരിച്ചിരുന്നു. രാജ്യത്ത് പ്രവർത്തിക്കുന്ന വ്യക്തിഗത വായ്പാ ആപ്പുകൾക്കുള്ള പുതിയ മാർഗനിർദേശങ്ങൾ ഇതിൽ അടങ്ങിയിരുന്നു. ആർബിഐ ലൈസൻസ് നൽകിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്ന ഒരു ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ മാർഗനിർദേശങ്ങളിലുണ്ട്. കൂടാതെ വായ്പ ആപ്പുകൾ നേരിട്ട് പണമിടപാട് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടില്ലെന്നും രജിസ്റ്റർ ചെയ്ത ബാങ്കിങ് ഇതര സാമ്പത്തിക സ്ഥാപനങ്ങൾ അല്ലെങ്കിൽ ബാങ്കുകൾ വഴി ഉപയോക്താക്കൾക്ക് പണമിടപാട് സുഗമമാക്കുന്നതിനുള്ള ഒരു പ്ലാറ്റ്ഫോം മാത്രമാണ് നൽകുന്നതെന്ന സത്യവാങ്മൂലവും ഇപ്പോൾ ആവശ്യപ്പെടുന്നുണ്ട്.
advertisement
കഴിഞ്ഞ വർഷം, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾക്കും ബാങ്കുകൾക്കും വേണ്ടി ഫെസിലിറ്റേറ്റർമാരായി പ്രവർത്തിക്കുന്ന ഡെവലപ്പർമാർക്കായും ഗൂഗിൾ ചില നിർദേശങ്ങൾ മുന്നോട്ടു വെച്ചിരുന്നു. ആപ്പിന്റെ വിവരണത്തിൽ അവരുടെ എല്ലാ പങ്കാളികളുടെയും പേരുകൾ വ്യക്തമായി വെളിപ്പെടുത്തേണ്ടതും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുടെ വെബ്സൈറ്റിലേക്കും ഔദ്യോഗിക ഏജന്റായി ലിസ്റ്റുചെയ്തിരിക്കുന്ന ബാങ്കുകളിലേക്കുമുള്ള ലിങ്ക് ചേർക്കണം എന്നും ഇതിൽ പറഞ്ഞിരുന്നു.
advertisement
വ്യക്തിഗത വായ്പകൾ നൽകുന്ന ആപ്പുകൾ ഉപഭോക്താക്കളുടെ കോൺടാക്‌റ്റുകൾ, ലൊക്കേഷൻ, ഫോട്ടോകൾ, വീഡിയോകൾ, ഫയലുകൾ കോൾ ലോഗുകൾ തുടങ്ങിയ സെൻസിറ്റീവ് ഡാറ്റ ആക്‌സസ് ചെയ്യരുതെന്ന് ഗൂഗിൾ ഈ മാസം ആദ്യം പുറത്തിറക്കിയ വ്യക്തിഗത വായ്പാ നയത്തിൽ വ്യക്തമാക്കിയിരുന്നു. പുതിയ നയം 2023 മെയ് 31 മുതൽ പ്രാബല്യത്തിൽ വരും.
”ഞങ്ങളുടെ നയങ്ങളും അവലോകനങ്ങളും പതിവായി അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ഈ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നത് തുടരും”, എന്നും കമ്പനി വക്താവ് പറഞ്ഞു. ആഗോള തലത്തിൽ, തങ്ങളുടെ നയങ്ങൾ ലംഘിച്ച 1.43 ദശലക്ഷം ആപ്പുകളാണ് 2022 ൽ കമ്പനി പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തത്. ഇത്തരത്തിലുള്ള 173,000 അക്കൗണ്ടുകളും ഗൂഗിൾ ബ്ലോക്ക് ചെയ്തു. ഇതേ വർഷം ഇത്തരത്തിലുള്ള 2 ബില്യൺ ഡോളറിലധികം ഇടപാടുകൾ തടഞ്ഞതായും കമ്പനി അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
April 28, 2023 4:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
3500ലധികം വ്യാജ വായ്പാ ആപ്പുകളെ ഇന്ത്യയിലെ പ്ലേ സ്റ്റോറിൽ നിന്ന് നീക്കം ചെയ്തെന്ന് ഗൂഗിൾ